Connect with us

kerala

സ്വന്തം ചികിത്സാ ദൃശ്യങ്ങള്‍ സന്ദീപ് സ്‌കൂള്‍ ഗ്രൂപ്പിലേക്ക് സന്ദീപ് അയച്ചു; ദൃശ്യങ്ങള്‍ 3 ഗ്രൂപ്പുകളില്‍

സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് ഇന്ന് അയക്കും

Published

on

കൊല്ലം: സ്വന്തം ചികിത്സാ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതി സന്ദീപ് അധ്യാപകരുടെ ഗ്രൂപ്പിലേക്ക് അയച്ചു. ജില്ലാ ക്രൈംബ്രാഞ്ച് സംഘം സൈബര്‍ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് 3 ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് ഇന്ന് അയക്കും.

സന്ദീപിനെ പൂജപ്പുരയിലെ അതീവ സുരക്ഷാസെല്ലിലാണ് താമസിപ്പിച്ചിരിക്കുന്നത്. മദ്യലഹരിയില്‍ വാഹനം ഓടിച്ചതിന് പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നേരത്തെ സന്ദീപിന് എതിരെ കേസുള്ളതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നല്‍കും. ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്

മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

Published

on

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്. ഇത്തരത്തില്‍ മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ കൂടിവരികയാണെന്നും ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികളാണ് ലഭിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ അഞ്ഞുറിനടുത്ത് കുടുംബപ്രശ്‌നങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രണ്ടുമാസം മുമ്പ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി മരിച്ച അഭിഭാഷക ജിസ്‌മോള്‍ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി തങ്ങളെ വന്നുകണ്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അദ്ദേഹം കുറിച്ചു.

 

Continue Reading

kerala

മീനച്ചിലാറ്റിലെ കൂട്ടാത്മഹത്യ; ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ജിസ്‌മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്, നടുവിനു പുറത്ത് മുറിവുമുണ്ട്. അതേസമയം മക്കളുടെ ഉള്ളില്‍ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ്റില്‍ ചാടുന്നതിനു മുന്‍പ് യുവതി കുട്ടികള്‍ക്ക് വിഷം നല്‍കിയിരുന്നതായാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്‌കൂട്ടറില്‍ കുട്ടികളോടൊപ്പമെത്തിയ യുവതി സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ആറുമാനൂര്‍ പള്ളിക്കുന്നുകടവില്‍നിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുട്ടികളെ കരയിലേക്കെത്തിച്ചത്. മറുകരയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

ഓടുന്ന വാഹനത്തിന്റെ ദൃശ്യം പകര്‍ത്തി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ഈടാക്കേണ്ട: നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍

അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു.

Published

on

ഓടുന്ന വാഹനത്തിന്റെ ദൃശ്യം പകര്‍ത്തി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ഈടാക്കേണ്ടെന്ന സുപ്രധാന നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍. അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചു.

ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കേസെടുക്കുന്നത് നിയമവിരുദ്ധവും വകുപ്പിന് അപകീര്‍ത്തി ഉളവാക്കുന്നതുമാണെന്നും ഉത്തരവില്‍ പറയുന്നു. അതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.

അടിസ്ഥാനരഹിതമായ കേസുകള്‍ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിക്കുകയും അന്വേഷണത്തിലൂടെ നിയമപരമായ നടപടികളാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

വാഹനങ്ങളുടെ റൂഫ് ലഗേജ് ക്യാരിയര്‍ അനധികൃത ഓള്‍ട്ടറേഷനായി പരിഗണിക്കാന്‍ മോട്ടോര്‍വാഹന നിയമത്തിലോ മറ്റ് സര്‍ക്കാര്‍ ഉത്തരവുകളിലോ നിര്‍ദേശിക്കുന്നില്ല. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ധാരാളമായി ഉപയോഗിക്കുന്ന ടാക്സി വാഹനങ്ങളിലെ ലഗേജ് ക്യാരിയറുകല്‍ക്കെതിരെ നിയമപരമല്ലാത്ത ഇത്തരം പിഴ ചുമത്തുന്നതുമൂലം പൊതുജനങ്ങള്‍ കള്ള ടാക്സിയെയും മറ്റും കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാകാം.

ഇത്തരം നടപടികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയെയും ദോഷകരമായി ബാധിച്ചേക്കാം. നിയമപരമല്ലാത്ത ഇത്തരം നടപടികള്‍ വകുപ്പിന്റെ സത്കീര്‍ത്തിക്ക് കളങ്കമേല്‍പ്പിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

Continue Reading

Trending