Connect with us

Video Stories

സാംസങ് മേധാവി ജയില്‍മോചിതനായി

Published

on

 

സോള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റിന് കൈക്കൂലി നല്‍കിയ കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സാംസങ് മേധാവി ലീ ജാ യങ് ജയില്‍ മോചിതനായി. ലീ കുറ്റക്കാരനാണെന്ന് അംഗീകരിച്ച സോള്‍ ഹൈക്കോടതി, വിശേഷാധികാരം ഉപയോഗിച്ചാണ് ജയില്‍ മോചിതനാക്കിയത്. തടവിന്റെ കാലാവധി രണ്ടര വര്‍ഷമായി വെട്ടിച്ചുരുക്കിയ കോടതി കൈക്കൂലി ഉള്‍പ്പെടെയുള്ള കേസുകളില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റം ശരിവെച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ലീയുടെ അഭിഭാഷകരും അറിയിച്ചു.
ദക്ഷിണകൊറിയയെ പിടിച്ചുകുലുക്കിയ കൈക്കൂലി അഴിമതിക്കേസില്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹേക്ക് ലീ കൈക്കൂലി നല്‍കിയെന്നാണ് കേസ്. ബിസിനസ് രംഗത്ത് സര്‍ക്കാര്‍ ചെയ്തു തന്ന സഹായങ്ങള്‍ക്കു പകരമായി പാര്‍ക്കിന്റെ വിശ്വസ്ത സഹായിക്ക് ലീ പണം നല്‍കിയതായി പ്രോസിക്യൂഷന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷമാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി ലീക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ചത്. പാര്‍ക്ക് ഗ്യൂന്‍ ഹേയുടെ അധികാരക്കസേര തെറിപ്പിച്ച അഴിമതിക്കേസ് കാരണം രാജ്യത്തെ പ്രമുഖ കമ്പനികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. സാംസങ് ഇലക്ടോണിക്‌സിന്റെ വൈസ് ചെയര്‍മാനാണ് ലീ. സാംസങ് ചെയര്‍മാനായ പിതാവ് ലീ കുനേ മൂന്നുവര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആസ്പത്രിയിലാണ്. ഇതുകാരണം ലീ ജാ യങാണ് കമ്പനിയെ നയിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങിന് ലീയുടെ മോചനം ആശ്വാസമായിരിക്കുകയാണ്. ലീയുടെ അഭാവം കമ്പനിയുടെ ഓഹരി വിലയേയോ ലാഭത്തേയോ ഒരുതരത്തിലും ബാധിച്ചിരുന്നില്ലെന്ന് സാംസങ് വൃത്തങ്ങള്‍ പറയുന്നു.
ജയില്‍ മോചിതനായ വാര്‍ത്ത വന്നതോടെ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു. സാംസങിന്റെ ഡ്രൈവിങ് സീറ്റില്‍ ലീ തിരിച്ചുവരണെന്ന് നിക്ഷേപകര്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending