Connect with us

kerala

സനദ്ദാന സമ്മേളനം : ജാമിഅഃവഹബിയ്യ: നല്‍കുന്നത് ആത്മീയ ഉയര്‍ച്ച: സാദിഖലിതങ്ങള്‍

ജാമിഅ നഗരിയില്‍ ഇന്ന് ഖുര്‍ആന്‍ ബോധത്തോടെ ആരംഭിക്കും. ഗഹനമായ പഠനങ്ങള്‍, നവോത്ഥാന ചിന്തകള്‍ എന്നിവക്ക് വേദിയാകും. മതരാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംവദിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നടക്കും

Published

on

വണ്ടൂര്‍: ആത്മീയമായ ഉയര്‍ച്ച മനുഷ്യനെ ഉറക്കാനല്ല ഉത്കൃഷ്ടതയും ആത്മീയതയും നല്‍കി കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാനാണ്. ഇരുലോക വിജയത്തിന് അനിവാര്യമായ ഈ ആത്മീയ പഠനമാണ് ജാമിഅഃ വഹബിയ്യ: സമ്മാനിക്കുന്നത്. അധാര്‍മിക പ്രവണതകളില്‍ അകപ്പെടുന്ന ജനസഞ്ചയത്തെ നേരിന്റെ വഴികളില്‍ ഉറച്ചു നിര്‍ത്തുന്ന ധര്‍മ്മമാണ് ജാമിഅഃ വഹബിയ്യയുടെ സന്തതികള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജാമിഅഃ വഹാബിയ്യ: 56-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഉദ്ഘാടന സെക്ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഡോ. കെ.കെ സുലൈമാന്‍ അധ്യക്ഷനായ പരിപാടിയില്‍ സയ്യിദ് വി.ആറ്റക്കോയ തങ്ങള്‍ വണ്ടൂര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു, എന്‍.എ മുബാറക്, കെ.ടി അജ്മല്‍, കെ.സി കുഞ്ഞുമുഹമ്മദ്, വി.എ.കെ തങ്ങള്‍, ബി.എം റസാഖ്, അഡ്വ. അനില്‍ നിലവില്‍, അഡ്വ. കെ.ടി അബ്ദുല്‍ ഹമീദ്, അഡ്വ. കെ.ടി അമീര്‍ ഹുസൈന്‍, അഡ്വ. വി. ഹുസൈന്‍കോയ തങ്ങള്‍, ഷൈജല്‍ എടപ്പറ്റ, കെ.ടി ഉണ്ണിച്ചേക്കു, ഗഫൂര്‍ മഹാരാജ, പി. കുഞ്ഞിമാന്‍ കുരിക്കള്‍, കെ.ടി. ഹുസൈന്‍ ഹാജി എറിയാട്, വി.എം ഇബ്രാഹീം ഹാജി നിരന്നപറമ്പ്, കെ.ടി കുഞ്ഞിമാന്‍ ഹാജി വാണിയമ്പലം, പി. ഉമര്‍ മാസ്റ്റര്‍ വീതനശ്ശേരി, നജീബ് ബേബി നീലാമ്പ്ര, എം.കെ നാസര്‍, സി.ടി.പി ജഹ്ഫര്‍, അമാനുല്ല കുഴിക്കാടന്‍, കെ.ടി ഉമ്മര്‍, സീകേസ് നാണി ഹാജി, കെ.ടി മുഹമ്മദ് അഷ്റഫ്, പാറക്കോട്ടില്‍ കുഞ്ഞാലിക്കുട്ടി, കെ.കെ അബൂബക്കര്‍, പത്തുതറ ബീരാന്‍ ഹാജി പ്രസംഗിച്ചു.

സമ്മേളനത്തിന് പ്രൗഢമായ തുടക്കം. ഡോ.ഇ.കെ. അലവി മൗലവി പതാക ഉയര്‍ത്തി. സ്വദഖത്തുല്ല മൗലവിയുടെ മഖാം സിയാറത്തിന് സയ്യിദ് ഒ.പി.കെ. തങ്ങള്‍ നേതൃത്വം നല്‍കി. സി. ഉമ്മര്‍ മുസ്‌ലിയാര്‍, ഇ.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍, പി. അസൈനാര്‍ മൗലവി, കെ.പി അബ്ദുല്‍ അസീസ് മൗലവി, കെ.ടി.ഹസൈനാര്‍ ഹാജി, കെ.ടി.അഹമ്മദ്, കെ.ടി.ഹുസൈന്‍, കെ.ടി.അബ്ദുല്‍ മജീദ്, ടി. ഉമ്മര്‍, എ.പി.എ നജീബ്, സി.ടി.പി. ഉണ്ണി കമ്മു, സയ്യിദ് ബഷീര്‍ തങ്ങള്‍, സി.അബ്ദുറഹ്മാന്‍, സി.എച്ച് ബാപ്പുട്ടി, ടി. അബൂബക്കര്‍ ഹാജി പങ്കെടുത്തു. ഉദ്ഘാടന സെഷന്‍ തദ്ദേശ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.സുലൈമാന്‍ അധ്യഷനായി. ജാമിഅയുടെ സ്ഥാപകന്‍ കെ.കെ.സദഖത്തുല്ല മൗലവിയുടെ അനുസ്മരണ സമ്മേളനം സയ്യിദ് മുഹമ്മദ് ത്വയ്യിബ് തങ്ങള്‍ അല്‍ ജലാലി ഉദ്ഘാടനം ചെയ്തു. ഇ.എം.അബൂബക്കര്‍ മൗലവി അധ്യക്ഷനായി.
സയ്യിദ് വി.പി.എ തങ്ങള്‍ ആട്ടീരി, സി.എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ വറ്റലൂര്‍, കെ. വീരാന്‍കുട്ടി മുസ്‌ലിയാര്‍ ആയുര്‍, അബൂഹന്ന മൗലവി കാസര്‍കോട്, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, പി. ഹസ്ബുല്ല ബാഖവി (കെ.ജി.എന്‍. ദഅവ കോളജ്, ഷാഹിന്‍കുന്ന്), പി.വി മസ്ഊദ് ഫലാഹി നാദാപുരം, ജെ.പി. ഇസ്മാഈല്‍ മൗലവി ജാതിയേരി പ്രസംഗിച്ചു. കെ. മുഹദ് മൗലവി കരുവാരക്കുണ്ട്, ടി.എം. അലി മൗലവി പൊല്ലൂര്‍, പി.പി കുഞ്ഞിമൊയ്തു മൗലവി ചളവറ, കെ.പി. ലുഖ്മാനുല്‍ ഹകീം മാസ്റ്റര്‍ പുല്ലാര, എം. അയ്യൂബ് വടക്കേമണ്ണ, എം. കുഞ്ഞാപ്പു മാസ്റ്റര്‍ അമയൂര്‍, കെ. കുഞ്ഞിമുഹമ്മദ് മൗലവി തണ്ടുകോട് പങ്കെടുത്തു.

ജാമിഅ നഗരിയില്‍ ഇന്ന് ഖുര്‍ആന്‍ ബോധത്തോടെ ആരംഭിക്കും. ഗഹനമായ പഠനങ്ങള്‍, നവോത്ഥാന ചിന്തകള്‍ എന്നിവക്ക് വേദിയാകും. മതരാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംവദിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നടക്കും. സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി അധ്യക്ഷത വഹിക്കുന്ന സെക്ഷന്‍ പി ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി. ഹംസ, യു. ജാഹ്ഫറലി മുഈനി പുല്ലൂര്‍, സി.എം. അഷ്റഫ് ബാഖവി ഓടിയപാറ പ്രസംഗിക്കും.

 

 

kerala

കോഴിക്കോട് ക്ഷേത്ര മുറ്റത്ത് നോമ്പുതുറന്ന് പ്രദേശവാസികള്‍

ഒരു പ്രദേശത്തെ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആദ്യമായി അമ്പലമുറ്റത്ത് നോമ്പുതുറന്നു.

Published

on

കോഴിക്കോട് കാപ്പാട് താവണ്ടി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നോമ്പുതുറ ഒരുക്കി ക്ഷേത്ര കമ്മിറ്റി. കഴിഞ്ഞ മൂന്ന് വര്‍ഷമായി നോമ്പും ഉത്സവവും ഒന്നിച്ചെത്തിയതോടെ മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തില്‍ ഉടനീളം പങ്കെടുക്കാന്‍ പറ്റാതായി. ഇതോടെയാണ് ഇത്തവണ ഉത്സവത്തിന് ഒരുമിച്ച് നോമ്പുതുറക്കാമെന്ന തീരുമാനത്തിലേക്ക് ക്ഷേത്രകമ്മിറ്റി എത്തുന്നത്.

സമീപ പ്രദേശത്തെ മഹലുകളും നാട്ടുകാരുമെല്ലാം പിന്തുണയോടെ ക്ഷേത്രമുറ്റത്ത് കൂടി. ഒരു പ്രദേശത്തെ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആദ്യമായി അമ്പലമുറ്റത്ത് നോമ്പുതുറന്നു.എല്ലാവര്‍ക്കും ഇത് ആദ്യത്തെ അനുഭവം. ജാതി മത രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അതീതമായി വീണ്ടുമൊരു പന്തിഭോജനം.

Continue Reading

kerala

തൊടുപുഴ കൊലപാതകം; മൃതദേഹം കുഴിച്ചിടുമ്പോള്‍ പൊലീസ് ഗോഡൗണിന് പുറത്ത്

കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്

Published

on

തൊടുപുഴ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ പ്രദേശത്ത് പൊലീസ് ഉണ്ടായിരുന്നതായി സൂചന. കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്. കലയന്താനി-ചെലവ് റോഡിലെ ഗോഡൗണില്‍ നിന്നാണു പറവൂര്‍ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളയാളാണ് ആഷിക് എന്ന വിവരം ആ സമയം പൊലീസിന് അറിയില്ലായിരുന്നു. ബിജുവിന്റെ കൊലപാതകത്തില്‍ അഷിക്കിന് ബന്ധമുണ്ടെന്ന് പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.

ആഷിക്കിനെ കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെയാണ് ഗോഡൗണിന് അകത്ത് മാലിന്യക്കുഴിയില്‍ ബിജുവിന്റെ മൃതദേഹം മറ്റു പ്രതികള്‍ കുഴിച്ചിടുന്നത്. തുടര്‍ന്ന് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല. ശേഷം
മുഖ്യപ്രതി ജോമോനെ ഉള്‍പ്പടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തില്‍ ആഷിഖിന്റെ പങ്കും പൊലീസിന് വ്യക്തമായത്. ഗോഡൗണിലെ അഞ്ചടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയത്.

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാല്‍ മാന്‍ഹോളിലൂടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കെട്ടിടത്തിന്റെ പിന്‍വശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

kerala

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍

മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും.

Published

on

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നടപ്പിലാക്കുന്ന മിനിമം മാര്‍ക്ക് രീതിയുടെ സമയക്രമവും രൂപരേഖയും തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മൂല്യനിര്‍ണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച അധ്യാപകരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും. ഇവര്‍ക്ക് അവസാനവാരം വീണ്ടും പരീക്ഷ നടത്തും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പിലാക്കുകയാണ്. ആകെയുള്ള 50 മാര്‍ക്കില്‍ 40 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്. ഇതില്‍ 12 മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഏപ്രില്‍ 5 ന് മുന്‍പ് തയ്യാറാക്കും. അതിന് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗീകാരം നല്‍കുകയും 6, 7 തീയതികളില്‍ അധിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി യോഗം സംഘടിപ്പിക്കുകയും ചെയ്യും.

27, 28 തീയതികളില്‍ ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും. ഇതിന് മുന്നോടിയായി ഏപ്രില്‍ 8 മുതല്‍ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള അധിക പിന്തുണാ ക്ലാസ്സ് നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശീലനം നല്‍കുന്നത്. ഇന്നലെ നടന്ന ക്യൂഐപി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തോട് യോജിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കാന്‍ കഴിയില്ല എന്ന് മന്ത്രിയെ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അധ്യാപകരെ ലഭിക്കുക ശ്രമകരമായിരിക്കും എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ബിആര്‍സി ട്രയിനര്‍മാരുടേയും സിആര്‍സി കോര്‍ഡിനേറ്റര്‍മാരെയും പരിപാടിയിലേക്ക് ഉള്‍പ്പെടുത്തും.

Continue Reading

Trending