Connect with us

kerala

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കാനും വിവിധ രാഷ്ട്രീയമത സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

Published

on

കോഴിക്കോട്: വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി അംഗങ്ങളുടെയും നിയമജ്ഞരുടെയും സംയുക്തയോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിലും ഒക്ടോബര്‍ 16ന് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ 75-ാം വാര്‍ഷികാഘോഷ പ്രസംഗത്തിലുമാണ് വിവാഹപ്രായം ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടത്തിയത്.

കേന്ദ്ര വനിതാശിശുക്ഷേമ വികസന മന്ത്രാലയം ചുമതലപ്പെടുത്തിയ ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടനെ തീരുമാനമുണ്ടാവുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാവും. അതിനു പുറമെ പെണ്‍കുട്ടികളുടെ ശാരീരികമാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിത്.

വികസിത രാഷ്ട്രങ്ങളുള്‍പ്പെടെ ലോകത്തെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണെന്നിരിക്കെ ഇന്ത്യന്‍ വിവാഹപ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്ന് യോഗം വിലയിരുത്തി. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കാനും വിവിധ രാഷ്ട്രീയമത സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

മുന്നാക്ക സംവരണത്തിന്റെ മറവില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന സംവരണ അട്ടിമറിക്കെതിരേ സമാനമനസ്‌കരുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യാതൊരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെയുള്ള മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്  യോഗം വിലയിരുത്തി.

മെഡിക്കല്‍, എന്‍ജിനീയറിങ്, ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലിസ്റ്റുകളില്‍ തന്നെ വലിയ രീതിയില്‍ സംവരണ അട്ടിമറിയും മെറിറ്റ് അട്ടിമറിയും കണ്ടെത്തിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉദ്യോഗ മേഖലയില്‍ മുസ്‌ലിം, ദലിത് വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്. മെറിറ്റ് സീറ്റില്‍ നിന്ന് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പറയുന്ന സര്‍ക്കാര്‍ 20 ശതമാനം സീറ്റാണ് പിന്നാക്കക്കാര്‍ക്കു കൂടി അവകാശപ്പെട്ട മെറിറ്റ് സീറ്റില്‍ നിന്ന് കവര്‍ന്നെടുത്തത്. പിന്നാക്ക സംവരണ അട്ടിമറിയോടൊപ്പം സവര്‍ണ ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായി തയാറാക്കിയ ഈ മെറിറ്റ് അട്ടിമറി ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും കോഴിക്കോട്ടു ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃയോഗം വിലയിരുത്തി.

സാമ്പത്തിക സംവരണത്തിന്റെ മറവിലുള്ള പിന്നാക്ക സംവരണ- മെറിറ്റ് അട്ടിമറിക്കെതിരേ വിവിധ സമുദായ സംഘടനകളെ സംഘടിപ്പിച്ച് യോജിച്ച പ്രക്ഷോഭം നടത്താനും യോഗം പദ്ധതി തയാറാക്കി. ഇതിനായി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ ചെയര്‍മാനും മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ കണ്‍വീനറുമായി സമിതി രൂപീകരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ സമിതി അംഗങ്ങളാണ്.

യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, യു. മുഹമ്മദ് ശാഫി ഹാജി, അഡ്വ: കെ.എ ജലീല്‍, അഡ്വ: സജ്ജാദ്, അഡ്വ: അന്‍സാരി, അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവി പ്രസംഗിച്ചു. ഏകോപന സമിതി കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം: യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കുട്ടികളെ തട്ടികൊണ്ട് പോകല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Published

on

താനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടികൊണ്ട് പോകല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത് യാദൃശ്ചികമെന്നും പൊലീസ് കണ്ടത്തിയിട്ടുണ്ട്.

അതേസമയം, കുട്ടികളുമായി പൊലീസ് സംഘം തിരൂരിലെത്തി. ഗരിബ് എക്‌സ്പ്രസില്‍ 12 മണിക്കാണ് പെണ്‍കുട്ടികളും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

കഴിഞ്ഞ ബുധനനാഴ്ചയാണ് താനൂര്‍ ദേവദാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ കുട്ടികളെ കാണാതായത്. സ്‌കൂളില്‍ പരീക്ഷയെഴുതാനായി പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്.

മൂന്നാം തീയതി ഇരുവരും സ്‌കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചത്.

Continue Reading

crime

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന് ഫർസാനയോടും വൈരാഗ്യം

ഫർസാനയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പുതിയ മൊഴി പുറത്ത്. കാമുകിയായ ഫർസാനയോട് തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്നും കടുത്ത പകയാണ് ഉള്ളതെന്നുമാണ് അഫാൻ പറയുന്നത്. ഇതാണ് ഫർസാനയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.

ഫർസാന ഒറ്റുപ്പെടുമെന്ന കാരണത്തിലാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ നേരത്തെയുള്ള മൊഴി. മറ്റ് നാല് പേരെ കൊലപ്പെടുത്തിയ വിവരം ഫർസാനയെ അറിയിച്ചിരുന്നുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.

ഫർസാന പണയംവെക്കാനായി അഫാന് മാല നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് പകക്കുകള്ള കാരണം. മാല പണയംവെച്ച വിവരം ഫർസാനയുടെ വീട്ടിൽ അറിഞ്ഞിരുന്നു. ഇത് ദേഷ്യം കൂടാൻ കാരണമായി. തെളിവെടുപ്പി​ന്റെ സമയത്താണ് അഫാൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

മാതാവ് മരിച്ചെന്ന്​ കരുതിയാണ്​ മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ഉറപ്പിച്ചതെന്ന്​ ​വെഞ്ഞാറമൂട്​ കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ‘‘ഉമ്മ മരിച്ചില്ലെന്നത്​ അറിഞ്ഞിരുന്നില്ല. രണ്ടു ദിവസം മുമ്പാണ്​ ഇക്കാര്യം അറിഞ്ഞത്​. താനും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെന്നും’’ അഫാൻ വ്യക്തമാക്കി.

പൂജപ്പുര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരോടാണ്​ അഫാൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്​. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നിന്ന്​ അഫാനെ ജയിലിലേക്ക്​ മാറ്റിയത്​ കഴിഞ്ഞ ദിവസമാണ്​. ജയിൽപ്രവേശനത്തിന്​ മുന്നോടിയായി പ്രതിയുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ആശയവിനിമയത്തിനിടെയാണ്​ വെളിപ്പെടുത്തലുകൾക്ക്​ അഫാൻ തയാറായതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു​.

‘‘ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെൺസുഹൃത്തിനോടുമായിരുന്നു. കടം കൈയിലൊതുങ്ങാതെ വന്നതോടെ, കുടുംബത്തോടെ ജീവനൊടുക്കാന്‍ ആദ്യം തീരുമാനിച്ചു. കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെ, മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിച്ചു​.

വായ്​പയുടെ പലിശ ബാധ്യത മാത്രം ദിവസവും 10,000 രൂപയോളം വന്നിരുന്നു. ഉമ്മയും അനുജനും സുഹൃത്തുമി​ല്ലാ​തെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയുകയില്ല. കടബാധ്യതയുടെ പേരിൽ കുടുംബത്തിലെ പലരും തങ്ങളെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്​തു. ഇതുമൂലം അവരോടെല്ലാം വൈരാഗ്യമുണ്ടായിരുന്നു’’-അഫാൻ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

കേരളമാണ് ഏറ്റവുമധികം പണം നല്‍കുന്നത് എന്ന വ്യാജമായ നിര്‍മിതിയില്‍ ഊറ്റംകൊള്ളുകയാണ് ആരോഗ്യമന്ത്രി: രാഹുല്‍ മാങ്കൂട്ടത്തില്‍

സഭയ്ക്കകത്ത് അവസരം കിട്ടുമ്പോള്‍ ഉറപ്പായും സംവാദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

സിക്കിമിലെ ആശ വര്‍ക്കര്‍മാരുടെ വേതനത്തെ സംബന്ധിച്ച് താന്‍ നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ വെല്ലുവിളിച്ച മന്ത്രി വീണാ ജോര്‍ജിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.

മന്ത്രി ഇടപെട്ട് അവസരം വാങ്ങിച്ചുതന്നാല്‍ വേതനക്കണക്കില്‍ നിയമസഭയില്‍ സംവാദം തുടരാന്‍ താന്‍ തയ്യാറാണെന്ന് രാഹുല്‍ വ്യക്തമാക്കി. കേരളമാണ് ഏറ്റവുമധികം പണം നല്‍കുന്നത് എന്ന വ്യാജമായ നിര്‍മിതിയില്‍ ഊറ്റംകൊള്ളുകയാണ് ആരോഗ്യമന്ത്രിയെന്നും മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി.

മന്ത്രി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മന്ത്രി വിതണ്ഡവാദങ്ങള്‍ പറഞ്ഞ് കൈയൊഴിയുകയാണ്. നിയമസഭയ്ക്ക് പുറത്തും അകത്തും ആവശ്യങ്ങള്‍ ഉന്നയിക്കും. ഞങ്ങള്‍ സമരംചെയ്ത് കടന്നുവന്നവരാണ്. സഭയ്ക്ക് പുറത്തുവെച്ച് പറയാന്‍ പാടില്ല എന്ന മന്ത്രിയുടെ തോന്നല്‍, സഭയ്ക്കകത്ത് മാത്രം ഇത്തരം കാര്യങ്ങള്‍ സംസാരിച്ച് ശീലമുള്ളതുകൊണ്ടും സമരങ്ങളുടെ ഭാഗമല്ലാതിരുന്നതുകൊണ്ടുമുള്ള തോന്നലായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. സഭയ്ക്കകത്ത് അവസരം കിട്ടുമ്പോള്‍ ഉറപ്പായും സംവാദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘2022ല്‍ സിക്കിം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനേയും 2024ല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡീന്‍ കുര്യാക്കോസ് എം.പിക്ക് ലോക്‌സഭയില്‍ നല്‍കിയ മറുപടിയേയുമാണ് മന്ത്രി റദ്ദ് ചെയ്യുന്നത്. വാര്‍ത്തകളോടും വാര്‍ത്താവതാരകരോടും മാധ്യമങ്ങളോടും കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഇപ്പോള്‍ പരമപുച്ഛമാണ്. അത് വന്നവഴിയോടുള്ള മറവികൊണ്ടുള്ള പ്രശ്‌നമാണ്’, മറ്റ് സംസ്ഥാനങ്ങളിലെ ആശമാരുടെ വേതന കണക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.

‘കേരളത്തിന്റെ ആരോഗ്യമന്ത്രി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇനിയും മനസിലാകുന്നില്ല. അവരുടെ അടിസ്ഥാനവാദമെന്താണ്? അവര്‍ എന്തിനെയാണ് വാദിച്ചുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്? സിക്കിമിലെ കോര്‍ഡിനേറ്ററോട് സംവദിക്കാന്‍ കാണിക്കുന്ന മത്സരബുദ്ധിയുടെ ആയിരത്തില്‍ ഒരംശംപോരെ അവരുടെ കണ്ണിനുമുന്നില്‍ സമരമിരിക്കുന്ന സാധുസ്ത്രീകളോട് സംസാരിക്കാന്‍? മാസം ഏഴായിരം രൂപയ്ക്ക് ജീവിച്ചുകാണിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുകയാണ്. മന്ത്രി നടത്തിക്കാണിക്കട്ടെ. എന്നിട്ടുപറയട്ടെ, ഒരുകുടുംബത്തിന് ഒരുമാസം തികയ്ക്കാന്‍ ഏഴായിരം രൂപ ധാരളമാണെന്ന്. എങ്കില്‍ ഈ വാദത്തെയെല്ലാം അംഗീകരിച്ചുകൊടുക്കാം’, രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

Continue Reading

Trending