Connect with us

kerala

സമസ്ത: സേ പരീക്ഷ 14ന് തുടങ്ങും

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, കോവിഡ് കാരണം പരീക്ഷക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സ്‌പെഷ്യല്‍ പരീക്ഷയും മെയ് 14,15 തിയ്യതികളില്‍ 133 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 8 മണി മുതല്‍ നടക്കും.

Published

on

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, കോവിഡ് കാരണം പരീക്ഷക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സ്‌പെഷ്യല്‍ പരീക്ഷയും മെയ് 14,15 തിയ്യതികളില്‍ 133 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 8 മണി മുതല്‍ നടക്കും.

പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് മദ്രസ ലോഗിന്‍ ചെയ്ത് പ്രിന്റ് എടുത്ത് സദര്‍ മുഅല്ലിം സാക്ഷ്യപ്പെടുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും, അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ കുട്ടികളെ പരീക്ഷക്ക് സമയത്ത് എത്തിക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

Published

on

മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം.

എന്നാല്‍ എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്‍ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തുകയും ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റി. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ തൃക്കണ്ണമംഗല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Continue Reading

kerala

‘ചന്ദ്രിക ഔറ’ എജ്യുഎക്സ്പോ ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു

Published

on

കോഴിക്കോട്: ചന്ദ്രിക എജ്യു എക്സലിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനവും ശില്പശാലയും ‘ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024’ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ പി.എം.എ സലാം, ഡോ. എം.കെ മുനീര്‍, ഉമ്മര്‍ പാണ്ടികശാല, മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പാറക്കല്‍ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുറഹിമാന്‍ കല്ലായി, എ.ഐ.ഇ.സി.എ നാഷണല്‍ പ്രസിഡന്റ് മനോജ് മണ്ണായത്തൊടി, ഭാരതീയ എഞ്ചിനീയറിങ് സയന്‍സ് ആന്റ് ടെക്നോളജി ഇന്നോവേഷന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ നിതിന്‍ കുമാര്‍, പി.എം.എ സമീര്‍, പത്രാധിപര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് അലിക്കല്, കെ എം സല്‍മാന്‍, എ.ബി.സി ഇവന്റ്സ് ഡയറക്ടര്‍ സാബിഖ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024 ഡിസംബര്‍ 7, 8 ദിവസങ്ങളില്‍ കെ.എം.സി.സിയുടെ സഹകരണത്തോടെ അജ്മാനിലെ ഉമ്മുല്‍ മുഅ്മിന്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. പ്രോഗ്രാമില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രതിനിധികളും പങ്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനവും നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനത്തിന്റെ ലോഗോ ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ പ്രകാശനം ചെയ്തു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന ചന്ദ്രിക എജ്യു എക്സലിന്റെ തുടര്‍ച്ചയായാണ് മിഡില്‍ ഈസ്റ്റില്‍ ചന്ദ്രിക ഔറ സംഘടിപ്പിക്കുന്നത്.

Continue Reading

kerala

‘മുനമ്പത്ത് സിപിഎമ്മിന്റെ വര്‍ഗീയ ധ്രുവീകരണത്തിന് തടസ്സം നിന്നതാണ് മുഖ്യമന്ത്രിയുടെ സാദിഖലി തങ്ങളോടുള്ള പകയുടെ കാരണം’: പി.കെ ഫിറോസ്

പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയാണ് സർവ്വകക്ഷി യോഗം പോലും തെരഞ്ഞെടുപ്പിന് ശേഷമാക്കി മാറ്റിയത്

Published

on

മുനമ്പത്ത് സി.പി.എമ്മിന്റെ വർഗീയ ധ്രുവീകരണത്തിന് തടസ്സം നിന്നതാണ് മുഖ്യമന്ത്രിയുടെ സാദിഖലി തങ്ങളോടുള്ള പകയുടെ കാരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മുസ്ലിം സംഘടനകളുടെ യോഗം ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ തങ്ങൾ തടസ്സം നിന്നതാണ് മുഖ്യമന്ത്രിയുടെ പകയുടെ കാരണം. പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയാണ് സർവ്വകക്ഷി യോഗം പോലും തെരഞ്ഞെടുപ്പിന് ശേഷമാക്കി മാറ്റിയത്. ബി.ജെ.പിയിൽനിന്ന് ഒരാൾ രാജിവെച്ചതിന്റെ വിടവ് നികത്തുകയാണ് പിണറായി വിജയനെന്നും ഫിറോസ് പറഞ്ഞു.

Continue Reading

Trending