Connect with us

kerala

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സമസ്ത

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

Published

on

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

kerala

ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം; ‘മൃദംഗ വിഷൻ’ സിഇഒ അറസ്റ്റിൽ

മന്ത്രി സജി ചെറിയാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജിസിഡിഎ ചെയര്‍മാനും അടക്കം പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

Published

on

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തില്‍ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ കസ്റ്റഡിയില്‍. കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്നാണ് ഷമീര്‍ അബ്ദുല്‍ റഹീം പിടിയിലായത്.

ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മന്ത്രി സജി ചെറിയാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജിസിഡിഎ ചെയര്‍മാനും അടക്കം പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് മൃദംഗ വിഷന്‍ സിഇഒയെ കസ്റ്റഡിയിലെടുത്തത്.

കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. സംഭവത്തില്‍ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സുരക്ഷ ഉറപ്പാക്കേണ്ട സംഘാടകര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് സിറ്റി പൊലീസ് കമിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞത്. സ്റ്റേജ് നിര്‍മ്മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് അഗ്‌നി ശമന സേനയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പരിപാടിയുടെ സംഘാടകരായ ഓസ്‌കര്‍ ഇവന്റസും, മൃദംഗ വിഷനും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Continue Reading

crime

തൃശൂർ കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.

Published

on

കുന്നംകുളത്ത് സ്ത്രീയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു(55) ആണു കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.

ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രതി വീട്ടില്‍ കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളിൽനിന്ന് സിന്ധുവിന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം

കോട്ടയ്ക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു

Published

on

മലപ്പുറം കടുങ്ങാത്തുകുണ്ട് കോട്ടയ്ക്കൽ റോഡിൽ സ്കൂട്ടറില്‍ നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണ ബൈക്ക് യാത്രികൻ മരിച്ചു. വരമ്പനാല സ്വദേശി ഷാഹിൽ (21) ആണ് മരിച്ചത്. ഷാഹിൽ സഞ്ചരിച്ച ബൈക്ക് സ്കൂട്ടറിൽ തട്ടി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടമുണ്ടായത്. കോട്ടയ്ക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പുറകില്‍ നിന്ന് വന്ന് ലോറിയുടെ അടിയിലേക്ക് ഷാഹില്‍ വീഴുകയായിരുന്നു.

Continue Reading

Trending