Connect with us

News

സല്യൂട്ട് വുകുമനോവിച്ച്-കമാല്‍ വരദൂര്‍

വിജയാഹ്ലാദത്തില്‍ താരങ്ങള്‍ വുകുമനോവിച്ചിനെ വാനിലേക്കുയര്‍ത്തിയതില്‍ കാണുന്നത് പോലും കോച്ചും താരങ്ങളും തമ്മിലുള്ള വലിയ കെമിസ്ട്രിയാണ്.

Published

on

ബ്ലാസ്റ്റേഴ്‌സ് പി.എസ്.ജിയായില്ല. അതിന് കാരണക്കാരന്‍ ഇവാന്‍ വുകുമനോവിച്ച് എന്ന സെര്‍ബുകാരന്‍ കോച്ച് തന്നെ. ഗോ ആന്‍ഡ് അറ്റാക്ക് എന്നതായിരുന്നു രണ്ടാം പാദത്തിലും അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഇത്തരത്തിലൊരു സ്വാതന്ത്ര്യം മുന്‍നിരക്ക് നല്‍കാന്‍ കോച്ചിനെ പ്രേരിപ്പിച്ചത് ലെസ്‌കോവിച്ചും ഹര്‍മന്‍ജോത് കെബ്രയും ഹോമിപാമും ജാക്‌സണും ഉള്‍പ്പെടുന്ന പിന്‍നിരയാവാം.

ആദ്യ പാദത്തില്‍ അതിമനോഹരമായി ജംഷഡ്പ്പൂരിന്റെ അപകടകാരികളായ മുന്‍നിരക്കാര്‍- ഗ്രെഗ് സ്റ്റിയുവര്‍ട്ട്, ചുകുവ എന്നിവരെ ഫലപ്രദമായി തടഞ്ഞത് അവരാണ്. ഇന്നലെയും അതേ മികവ് പ്രതിരോധം പുലര്‍ത്തിയതില്‍ കോച്ച് അര്‍പ്പിച്ച വിശ്വാസമുണ്ട്. ആദ്യ പാദത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനാലും പരുക്കിനാലും സഹല്‍ അബ്ദുള്‍ സമദിനെ സംരക്ഷിത താരമാക്കി മാറ്റിയതില്‍ പോലുമുണ്ട് കോച്ചിന്റെ മികവ്. വിജയാഹ്ലാദത്തില്‍ താരങ്ങള്‍ വുകുമനോവിച്ചിനെ വാനിലേക്കുയര്‍ത്തിയതില്‍ കാണുന്നത് പോലും കോച്ചും താരങ്ങളും തമ്മിലുള്ള വലിയ കെമിസ്ട്രിയാണ്.

ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിനെതിരെ പി.എസ്.ജി ആദ്യ പാദത്തില്‍ ലീഡ് നേടുകയും എന്നാല്‍ രണ്ടാം പാദത്തിലെ 17 മിനുട്ടില്‍ കരീം ബെന്‍സേമയുടെ മൂന്ന് ഗോളില്‍ തകരുകയും ചേയ്ത അനുഭവം മുന്നിലുണ്ടായിരുന്നു. മൗറിസിയോ പൊച്ചറ്റിനോ എന്ന വിഖ്യാത പരിശീലകന് പോലും കണക്ക് കൂട്ടലുകള്‍ പിഴച്ചപ്പോള്‍ വുകുമനോവിച്ച് ഒരു ഘട്ടത്തിലും അസ്വസ്ഥനായിരുന്നില്ല.

ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. കോച്ചിന് താരങ്ങള്‍ക്ക് നല്‍കാവുന്ന വലിയ സമ്മാനം അവരുടെ ആത്മാര്‍ത്ഥയാണ്. കെബ്രയിലെ ഡിഫന്‍ഡര്‍ എത്ര മനോഹരമായാണ് കളിച്ചത്. ടാക്‌ളിംഗില്‍, ഇടപെടലുകളില്‍, വേഗതയില്‍, പന്ത് കൈമാറുന്നതിലെല്ലാം അസാധ്യമായ മികവായിരുന്നു ഇന്ത്യന്‍ താരത്തില്‍ കണ്ടത്. ഹോമിയായിരുന്നു ആദ്യ പാദത്തിലെ താരമെങ്കില്‍ ഇന്നലെയത് കെബ്രയായി മാറി. ഗ്രെഗ് സ്റ്റിയൂവര്‍ട്ടിനെ പോലെ ഒരു ഗോള്‍ വേട്ടക്കാരനെന്ത് പറ്റി…? ഇരു പാദത്തിലും അദ്ദേഹം ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല. 18 ഗോളുകള്‍ സീസണില്‍ നേടിയ ഒരു താരത്തെ നിശബ്ദരാക്കിയത് ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍സാവുമ്പോള്‍ കോച്ചിനൊപ്പം അവര്‍ക്കും നല്‍കാം ഒരു ബിഗ് സല്യൂട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

നവീന്‍ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

Published

on

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണമുണ്ടാകില്ലെന്നും കണ്ണൂര്‍ ഡിഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും കോടതി അറിയിച്ചു. കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നും അന്വേഷണ പുരോഗതി സമയാസമയങ്ങളില്‍ ഹരജിക്കാരെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

നവീന്‍ ബാബുവിന്റേത് കൊലപാതകമെന്ന് സംശയിക്കാന്‍ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ആശങ്കപ്പെടാന്‍ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോ? അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ തെളിവ് വേണം .ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ? അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂ. അന്വേഷണത്തിന് സിബിഐ തയ്യാറാണോ എന്നതല്ല, സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ടുപോകുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെന്നും സംശയങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നുവെന്നും വ്യക്തമാക്കി.

നവീന്‍ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.”കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന സാധ്യത തള്ളിക്കളയാനാകില്ല. കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്‍ക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. നവീനെതിരെ നല്‍കിയ പ്രശാന്തന്റെ കൈക്കൂലി പരാതി കെട്ടിച്ചമച്ചതാണ്. പ്രബലരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയുമില്ല. തെളിവുകള്‍ കുഴിച്ചുമൂടി പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാന്‍ അന്വേഷണസംഘം സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്” തുടങ്ങിയ വാദങ്ങളാണ് നവീന്റെ ഭാര്യ മഞ്ജുഷ ഹരജിയില്‍ ഉന്നയിച്ചത്.

പ്രതിയായ ദിവ്യയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നും നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

Continue Reading

kerala

അവിശ്വാസ പ്രമേയം; എല്‍ഡിഎഫ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെ പദവിയില്‍ നിന്ന് പുറത്താക്കി

പഞ്ചായത്ത് പ്രസിഡന്റ ആസ്യയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായത് എല്‍ഡിഎഫിന് തിരിച്ചടിയായി

Published

on

പനമരം: വയനാട്ടിലെ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെ പദവിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് രാവിലെ ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. എല്‍ഡിഎഫും ബിജെപിയും ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ ആസ്യയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായത് എല്‍ഡിഎഫിന് തിരിച്ചടിയായി.

23 അംഗങ്ങള്‍ ഉള്ള പനമരം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷി നില. പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസപ്രമേയം ഇന്ന് രാവിലെ പനമരം ബ്ലോക്ക് സെക്രട്ടറി ഷീബയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ചയ്ക്ക് എടുത്തത്.

നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ തോമസ് പാറക്കാലയിലും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ആവിശ്വാസ പ്രമേയത്തിലൂടെ സിപിഐഎം പ്രതിനിധിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരിക്കുന്നത്. പ്രസിഡന്റിനെ പുറത്താക്കിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു യുഡിഫ് പ്രവര്‍ത്തകര്‍ പനമരം ടൗണില്‍ പ്രകടനം നടത്തി.

Continue Reading

india

എച്ച്.എം.പി.വി; ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇതോടെ രാജ്യത്ത് രണ്ട് കേസുകളായി

Published

on

ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപകമായി പടരുന്ന ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ വീണ്ടും ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയും ജദലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമല്ല. പിന്നാലെ കര്‍ണാടകയില്‍ മറ്റൊരു കുഞ്ഞിനും വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. രണ്ടാമത്തെ കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

നിലവില്‍ രണ്ടു കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞത്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

എച്ച്.എം.പി.വി പ്രതിരോധിക്കാന്‍ ഇന്ത്യ സുസജ്ജമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. എച്ച്.എം.പി.വി കേസുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിക്കുന്നത്.

 

Continue Reading

Trending