Connect with us

kerala

എങ്ങുമെത്താതെ സാലറി ചാലഞ്ച്; 500 കോടി പ്രതീക്ഷിച്ചെങ്കിലും 100 കോടി പോലും എത്തിയില്ല

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ മുഖം തിരിക്കുകയാണ്.

Published

on

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവനക്കാരുടെ സാലറി ചലഞ്ച് പൊളിയുന്നു. രണ്ട് തവണയായി ലഭിച്ചത് ആകെ 78 കോടി രൂപമാത്രമാണ്. 500 കോടി രൂപയായിരുന്നു സാലറി ചെലഞ്ചില്‍ ആകെ പ്രതീക്ഷിച്ചത്. ഇതില്‍ 15 ശതമാനത്തോളം മാത്രമെ രണ്ട് ഗഡുക്കള്‍ കഴിയുമ്പോള്‍ ലഭിച്ചിട്ടുള്ളു.

താല്‍പര്യമുള്ളവര്‍ക്ക് ഒന്നിച്ചും മൂന്നു ഗഡുക്കളായും അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാം എന്നതാണ് ചലഞ്ച്. ഒക്ടോബര്‍ മൂന്ന് വരെ 78.01 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സാലറി, ലീവ് സറണ്ടര്‍ വഴി ജീവനക്കാര്‍ നല്‍കിയ സംഭാവനക്കുള്ള രസീത് ഡിഡിഒ മാര്‍ക്ക് നല്‍കാനാകുന്നതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. സമ്മത പത്രം നല്‍കിയാണ് ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നത്.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ മുഖം തിരിക്കുകയാണ്.

സംസ്ഥാനത്തെ 80 ഐഎഫ്എസ് ഉദ്യോഗസ്ഥരില്‍ 29 പേര്‍ മാത്രമാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വിവരം ലഭ്യമല്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സംസ്ഥാനത്ത് ഐഎഎസില്‍ 156 ഉം ഐപിഎസില്‍ 146 ഉദ്യോഗസ്ഥരും ഉണ്ട്. ഇവര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെന്നാണ് വിവരം. സാലറി ചലഞ്ചില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഐഎഎസ് അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു.കഴിഞ്ഞ ആഗസ്റ്റ് 16 നാണ് മുണ്ടക്കൈ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായുള്ള സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷെമി

അഫാന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചിരുന്നു

Published

on

തിരുവനന്തപുരം കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് ചികിത്സയിലുള്ള മാതാവ് ഷെമി. കൊലപാതക ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റിയിരുന്നു. ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഫാന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊല നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്ന് അഫാന്‍ കരുതിയിരുന്നു.

മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Continue Reading

kerala

ലഹരിക്കേസ്; കുംഭമേള സന്യാസിമാരുടെ കൈയിലുള്ള അത്രയും കഞ്ചാവൊന്നും അവന്റെ കൈയ്യിലില്ല ആര്‍.ജി വയനാടനെ പിന്തുണച്ച് സംവിധായകന്‍ രംഗത്ത്

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രോഹിത്തിന്റെ പ്രതികരണം

Published

on

ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയില്‍ നിന്ന് പിടിയിലായ മേക്കപ്പ്മാന്‍ ആര്‍.ജി വയനാടനെ പിന്തുണച്ച് സംവിധായകന്‍ രോഹിത് വി.എസ്. കഞ്ചാവ് വലിക്കുമെങ്കിലും താന്‍ കണ്ടതില്‍ ഏറ്റവും ശാന്തനായ വ്യക്തിയാണ് രഞ്ജിത്ത് എന്നാണ് രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുംഭമേളയിലെ സന്യാസിമാര്‍ കൊണ്ടുനടക്കുന്ന കഞ്ചാവിന്റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യില്‍ ഇല്ലായിരുന്നെന്നും രോഹിത് കുറിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.

‘അതെ, അവന്‍ വലിക്കാറുണ്ട് പക്ഷെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ ഒരാളാണ് അവന്‍. കുംഭമേള സന്യാസികളുടെ കയ്യിലുള്ള അത്ര കഞ്ചാവൊന്നും അവന്റെ കയ്യിലില്ല. ഒരു മയത്തിലൊക്കെ…’-രോഹിത് കുറിച്ചു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, കള, ഇബ്ലിസ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി.എസ്. വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് രഞ്ജിത് ഗോപിനാഥനെ എക്സൈസ് സംഘം പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.

Continue Reading

india

കഴിഞ്ഞ 4 വര്‍ഷത്തിനിടെ കേരളത്തില്‍ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം

രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം. കേന്ദ്രത്തിന്റെ ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഗുജറാത്തും മഹാരാഷ്ട്രയും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കുറവാണ്. രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ 8472, ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരഭങ്ങളുടെ കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.

Continue Reading

Trending