Connect with us

News

സലാഹ് മനസ് തുറക്കുന്നില്ല

Published

on

മാഞ്ചസ്റ്റര്‍:പ്രീമിയര്‍ ലീഗ് സീസണിലെ നിര്‍ണായക മല്‍സരത്തിനായി ഇപ്പോള്‍ മാഞ്ചസ്റ്ററിലാണ് ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്. 2023 ജൂണില്‍ അദ്ദേഹവും ലിവറും തമ്മിലുള്ള കരാര്‍ അവസാനിക്കാനിരിക്കെ ഇത് സംബന്ധമായി ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇപ്രകാരം: ക്ലബാണ് പ്രധാനം. വലിയ മല്‍സരത്തിനായാണ് ഞാന്‍ വന്നിരിക്കുന്നത്. ആ മല്‍സരമാണ് പരമപ്രധാനം. എന്റെ വ്യക്തിഗത കാര്യങ്ങള്‍ സംസാരിച്ചാല്‍ അത് കേവലം വ്യക്തിപരമാവും. അതിനാല്‍ ഭാവിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് സലാഹ് വ്യക്തമാക്കിയത്. സീസണില്‍ ക്ലബിനായി 20 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് ഈജിപ്തുകാരനെ ക്ലബ് നിലനിര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടന്‍ ദിലീപ് ശങ്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്‌

കരള്‍ രോഗത്തിനുള്ള മരുന്നും ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു

Published

on

തിരുവനന്തപുരം: സിനിമാസീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. ദിലീപ് ശങ്കര്‍ താമസിച്ച മുറിയില്‍ ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. കരള്‍ രോഗത്തിനുള്ള മരുന്നും ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്.

തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് ദിവസമായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ സീരിയലില്‍ ഒപ്പം അഭിനയിക്കുന്നവര്‍ ഉള്‍പ്പെടെ ഹോട്ടലിലേയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധവും വമിച്ചിരുന്നു.

Continue Reading

kerala

സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്ത് പൊലീസ്‌

സി.പി.എം നല്‍കിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്

Published

on

തിരുവനന്തപുരം: സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസ്. സി.പി.എം നല്‍കിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഏരിയ സമ്മേളനത്തില്‍ നിന്നും ഏരിയ സെക്രട്ടറിയായിരുന്ന മധു ഇറങ്ങിപ്പോയത്. തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു. പോത്തന്‍കോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെ ഏരിയ സെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്നും മംഗലപുരം ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മംഗലാപുരം പോലീസിലും പരാതി നല്‍കി. ഏരിയയിലെ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2500 രൂപ വീതം പിരിച്ച് മൂന്നേകാല്‍ ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയ സെക്രട്ടറിയായ മധുവിന് നല്‍കിയിരുന്നു. ഇത് കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.

Continue Reading

india

റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ചു ഗുജറാത്തില്‍ എട്ടു വയസുകാരനു കണ്ണ് നഷ്ടമായി

അപകടത്തില്‍ ഒരു കണ്ണ് പൂര്‍ണമായി നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു

Published

on

ഗുജറാത്തിലെ സ്‌കൂളില്‍ വിതരണം ചെയ്ത റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ടു വയസുകാരനു ഒരു കണ്ണ് പൂര്‍ണമായി നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിരേന്ദ്രയ്ക്കാണ് അപകടത്തില്‍ കണ്ണു നഷ്ടമായത്.

കഴിഞ്ഞ വ്യാഴാഴ്ച വിരുപുര്‍ താലൂക്കിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത സ്റ്റഡി കിറ്റുമായി കളിക്കുമ്പോള്‍ പരീക്ഷണ കിറ്റിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്ത കുട്ടിയെ ലുനാവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അഹ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്ക ശനിയാഴ്ചയാണു കുട്ടിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്.

മകനെ സൈനികനാക്കാനായിരുന്നു ആഗ്രഹമെന്നും, ഇനി അതിന് സാധിക്കില്ലെന്നും പിതാവ് ഇന്ദ്രജിത് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുവാദമില്ലാതെയാണ് കിറ്റുകള്‍ വിതരണം ചെയ്തതെങ്കില്‍ സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവമുണ്ടായയുടന്‍ സ്‌കൂള്‍ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.

Continue Reading

Trending