Connect with us

kerala

സജിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം തലക്കേറ്റ ക്ഷതം, ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തും

സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Published

on

ആലപ്പുഴ ചേര്‍ത്തലയില്‍ ചികിത്സയിലിരിക്കെ മരിച്ച സജിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട്. സംഭവത്തില്‍ സജിയുടെ ഭര്‍ത്താവ് സോണിയൂടെ അറസ്റ്റ് രേഖപ്പെടുത്തും.

അച്ഛന്‍ അമ്മയെ മര്‍ദ്ദിക്കുന്നതിനിടെയാണ് വീണതെന്ന് മകള്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനുവരി 8 നാണ് സജിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജി ഒരു മാസത്തോളം വെന്റിലേറ്ററിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. വൈകിട്ട് സംസ്‌കാരവും നടത്തി. ചൊവ്വാഴ്ച രാത്രിയാണ് മകള്‍ മീഷ്മ അച്ഛനെതിരെ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്.
അച്ഛന്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നതെന്നും മീഷ്മ പൊലീസില്‍ മൊഴി നല്‍കി.

kerala

വഖഫ് ഭേദഗതി മൗലികാവകാശ ലംഘനം; മുസ്‌ലിം യൂത്ത് ലീഗ് ചലോ രാജ് ഭവന്‍ ഏപ്രില്‍ 16ന്

ശനിയാഴ്ച നിയോജക മണ്ഡലം തലത്തില്‍ പ്രതിഷേധ വിളംബരം

Published

on

കോഴിക്കോട്: ഓരോ പൗരനും ഭരണഘടന ഉറപ്പ്‌നല്‍കുന്ന മൗലിക അവകാശങ്ങള്‍ ലംഘിച്ചും പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചും കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന വഖഫ് ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16ന് ബുധനാഴ്ച്ച രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. ലോകത്തിന് മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ത്തി കാട്ടിയിരുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങളെ ഇല്ലാതാക്കുന്ന നയങ്ങളാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന കൃത്യമായ അവകാശം ഓരോ ഇന്ത്യന്‍ പൗരനും നല്‍കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം മതപരവും ജീവകാരുണ്യ പരവുമായ ആവശ്യങ്ങള്‍ക്ക് ദൈവത്തിന് സമര്‍പ്പിക്കുന്ന സ്വത്തുക്കളാണ് വഖഫ്. ഇത് കൈകാര്യം ചെയ്യാനും ഏകോപിപ്പിക്കാനും ഓരോ സംസ്ഥാനത്തും വഖഫ് ബോര്‍ഡുകളും വഖഫ് കൗണ്‍സിലുകളുമുണ്ട്. എന്നാല്‍ ഈ അധികാരത്തില്‍ കൈകടത്തി മുസ്ലിം സമുദായത്തെ പാര്‍ശ്വവല്‍ക്കരിക്കാനും സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുമാണ് ഭേദഗതിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ നിയമ ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കളിന്‍മേല്‍ നിയന്ത്രണം സ്ഥാപിക്കുകയെന്ന ഹിഡന്‍ അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു. ഇത് മൂലം പല വഖഫ് സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം മുസ്ലിം സ്ഥാപനങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യും.

ഭിന്നിപ്പിന്റെ രാഷ്ട്രീയം അധികാരത്തിന്റെ കരുത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉയര്‍ത്തി കൊണ്ട് വരാനാണ് ഏപ്രില്‍ 16ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ചലോ രാജ്ഭവന്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രചരണാര്‍ത്ഥം ഏപ്രില്‍ 5 ന് ശനിയാഴ്ച്ച നിയോജക മണ്ഡലം തലത്തില്‍ പ്രതിഷേധ വിളംബരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പരിപാടി വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading

kerala

സഹാനുഭൂതി കാണിക്കണം, ആ രീതിയില്‍ അദ്ദേഹത്തെ കാണണം; സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

അദ്ദേഹത്തോട് താന്‍ ഏറ്റുമുട്ടാന്‍ ഇല്ല. സഹാനുഭൂതിയും സ്‌നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു

Published

on

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്. അദ്ദേഹത്തോട് സഹാനുഭൂതി കാണിക്കണമെന്നും ആ രീതിയില്‍ കാണണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജബല്‍പൂരില്‍ വി.എച്ച്.പിക്കാര്‍ ക്രൈസ്തവരെ ആക്രമിച്ചതിനെ കുറിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ‘ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതി’യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന മറുപടി പറയുകയായിരുന്നു ബ്രിട്ടാസ്. അദ്ദേഹത്തോട് താന്‍ ഏറ്റുമുട്ടാന്‍ ഇല്ല. സഹാനുഭൂതിയും സ്‌നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു.

‘സുരേഷ് ഗോപി പറയുന്നത് സീരിയസായി എടുക്കരുത്. അദ്ദേഹം പറയുന്നത് എത്ര ലാഘവത്തോടെയാണ് ഞാന്‍ കാണുന്നത്. എന്റെ വീട്ടില്‍ വന്ന് പറയണമെന്ന് അദ്ദേഹം പറയുമ്പോഴും എനിക്ക് അദ്ദേഹത്തോട് സഹാനുഭൂതിയും സ്‌നേഹവുമേ ഉള്ളൂ. അദ്ദേഹത്തെ ആ രീതിയില്‍ കാണണം. അദ്ദേഹത്തിന്റെ ഓരോ വാക്കും ഗൗരവത്തില്‍ കണ്ട് അതിനനുസരിച്ച് പ്രതികരണം നടത്തേണ്ടതില്ല. ഓരോ വ്യക്തിയോടും നമ്മള്‍ അതിനനുസരിച്ചല്ലേ പെരുമാറേണ്ടത്. അദ്ദേഹത്തിന് പകരം വേറൊരു നേതാവാണ് പറഞ്ഞതെങ്കില്‍ നമ്മള്‍ ഗൗരവത്തോടെ കാണും. സുരേഷ് ഗോപി പറയുന്നതിനെ ബിജെപി പോലും സീരിയസായി എടുക്കുന്നില്ല. കേന്ദ്ര സഹമന്ത്രിയാണ് എന്നത് കറക്റ്റാണ്. എന്നാല്‍, അദ്ദേഹത്തോട് സഹാനുഭൂതിയും എംപതിയും പ്രകടിപ്പിക്കണം. നമ്മുടെ ജനപ്രതിനിധിയും സുഹൃത്തുമായ അദ്ദേഹത്തെ തള്ളിക്കളയരുത്. യുക്തിഭദ്രമായി സംസാരിക്കാന്‍ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകരും സഹായിക്കണം’ -ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘സുരേഷ് ഗോപി ശത്രുവല്ല. രാഷ്ട്രീയ പ്രതിയോഗി മാത്രമാണ്. കുറച്ചുകൂടി സഭ്യമായ രീതിയില്‍ അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു. പക്ഷേ, ഞാന്‍ അദ്ദേഹത്തെ കുറ്റം പറയില്ല. കാരണം, അദ്ദേഹം ദീര്‍ഘകാലം സ്‌ക്രിപ്റ്റ്‌റൈറ്ററുടെ സഹായത്തോടെയാണ് വിരാജിച്ചത്. ഇപ്പോള്‍ അതിന്റെ അഭാവമുണ്ട്. രാഷ്ട്രീയ സ്‌ക്രിപറ്റ് റൈറ്ററെ വെക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്‍കൈയെടുക്കണം. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. രാജ്യസഭയിലെ ചര്‍ച്ചയ്ക്ക് ശേഷം സുരേഷ് ഗോപി പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. അദ്ദേഹം നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്‌ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്’ -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സുരേഷ് ഗോപി ഏത് പാര്‍ട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് അറിയില്ല. ബിജെപിക്കും അക്കാര്യത്തില്‍ സംശയമുണ്ട്. ‘അദ്ദേഹം പറയുന്നത് തൂക്കിനോക്കുന്നതിലും കാര്യമില്ല. ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ കുറേക്കൂടി സഭ്യത ഉണ്ടാകുന്നത് നല്ലതാണ്. ഞാന്‍ മുന്നയെയും യൂദാസിനെയും കുറിച്ച് രാജ്യസഭയില്‍ പറഞ്ഞപ്പോള്‍ അത് താനാണ് എന്ന് അദ്ദേഹത്തിന് ഒരു ഉള്‍വിളി തോന്നിയിരിക്കാം. സ്വയം തോന്നിയത് കൊണ്ടാണ് അദ്ദേഹം എഴുന്നേറ്റ് നിന്ന് പ്രതികരിച്ചത്. അതുകൊണ്ടായിരിക്കാം സംഭവിച്ചത്. അദ്ദേഹം ഒരു നടനാണല്ലോ എന്തൊക്കെ പറഞ്ഞാലും’ -ബ്രിട്ടാസ് പറഞ്ഞു.

Continue Reading

kerala

ലൈസന്‍സില്ലാതെ കെ.സുരേന്ദ്രന്‍ ട്രാക്ടറോടിച്ചതില്‍ ഉടമക്ക് പിഴ

പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റാണ് ഉടമക്ക് 5,000 രൂപ പിഴയീടാക്കിയത്

Published

on

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ലൈസന്‍സില്ലാതെ ട്രാക്ടറോടിച്ചതില്‍ ഉടമക്ക് പിഴ. പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റാണ് ഉടമക്ക് 5,000 രൂപ പിഴയീടാക്കിയത്. ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് സുരേന്ദ്രന് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഉടമയെ കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചത്. ഇതിനെതിരെ പാലക്കാട് എസ്.പി ആര്‍.ആനന്ദിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയില്‍നിന്നും പിഴയിടാക്കുകയുമായിരുന്നു.

Continue Reading

Trending