Connect with us

india

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി കസ്റ്റഡിയില്‍

പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

Published

on

നടന്‍ സെയ്ഫ് അലി ഖാന് മുംബൈയിലെ വസതിയില്‍വെച്ച് കുത്തേറ്റ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. റസ്റ്റൊറന്റ് ജീവനക്കാരനായ വിജയ് ദാസാണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. താനെയില്‍നിന്നുമാണ് ഇയാള്‍ പിടിയിലായത്. വെയ്റ്ററായും കെട്ടിട നിര്‍മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് ഇയാള്‍.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫ് അലി ഖാന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. പ്രതിരോധിക്കുന്നതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആറ് തവണ കുത്തേറ്റ അദ്ദേഹത്തെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടെണ്ണം ആഴമുള്ളതായിരുന്നു. നട്ടെല്ലില്‍ കത്തി തറച്ച നിലയിലായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

നടിയും സെയ്ഫിന്റെ പങ്കാളിയുമായ കരീന കപൂറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് കരീന മൊഴി നല്‍കി. സംഭവ സമയം താനും മക്കളും സുരക്ഷയ്ക്ക് വേണ്ടി 12-ാം നിലയിലേക്ക് കയറി നിന്നുവെന്നും കരീന പറഞ്ഞു.

സല്‍മാന്‍ ഖാന്റെയും കരീനയുടെയും വസതിയിലും കരിഷ്മയുടെ വസതിയിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

 

india

വിദേശികളാണെന്ന് കണ്ടെത്തിയവരെ അനന്തമായി തടവില്‍ പാര്‍പ്പിക്കാനാകില്ല; തടവുകാര്‍ക്കും അവകാശങ്ങളുണ്ട്, അസം സര്‍ക്കാറിനെതിരെ സുപ്രിം കോടതി

പൗരന്‍മാരെ ഇത്തരത്തില്‍ അനിശ്ചിതമായി തടങ്കലില്‍ വെക്കാനാകില്ലെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സുപ്രീം കോടതി അസം സര്‍ക്കാറിനോട് പറഞ്ഞു. 

Published

on

വിദേശികളെന്ന് കണ്ടെത്തിയവരെ നാട് കടത്താതെ അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കുന്ന അസം ബിജെപി സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. പൗരന്‍മാരെ ഇത്തരത്തില്‍ അനിശ്ചിതമായി തടങ്കലില്‍ വെക്കാനാകില്ലെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സുപ്രീം കോടതി അസം സര്‍ക്കാറിനോട് പറഞ്ഞു.

വിദേശികളാണെന്ന് കണ്ടെത്തിയാല്‍ അവരെ ഉടന്‍ തന്നെ നാടുകടത്തണമെന്നും അതിന് വിലാസം പ്രശ്‌നമല്ലെന്നും അവര്‍ ഏത് രാജ്യക്കാരാണെന്ന് അറിയാമല്ലോ എന്നുമാണ് കോടതി ചോദിച്ചത്. തടങ്കലില്‍ കഴിയുന്നവരുടെ വിലാസം ലഭ്യമല്ല എന്നാണ് അവരെ നാടുകടത്തുന്നതിനുള്ള തടസ്സമായി അസം സര്‍ക്കാര്‍ പറഞ്ഞത്. വിലാസമറിയില്ലെങ്കില്‍ അവരുടെ മാതൃരാജ്യങ്ങളുടെ തലസ്ഥാനത്തേക്ക് എത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

12 വര്‍ഷത്തിലധികമായി അസമിലെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന 63 വിദേശികള്‍ക്കാണ് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്ത സാഹചര്യമുള്ളത്. ഇവരിലേറെയും ബംഗ്ലാദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അസം സര്‍ക്കാര്‍ ഇവരെ അനിശ്ചിതകാലമായി തടങ്കലില്‍ പാര്‍പ്പിച്ചതോടെ ഇവര്‍ രാജ്യമില്ലാത്തവരായി മാറിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു.

ഇന്ത്യ പറയുന്നത് അവര്‍ ഇന്ത്യക്കാരല്ലെന്നാണ്, ബംഗ്ലാദേശ് പറയുന്നത് അവര്‍ ബംഗ്ലാദേശികളല്ലെന്നുമാണ്. ഇത്തരത്തില്‍ അവര്‍ രാജ്യമില്ലാത്തവരായി 12ഉം 13ഉം വര്‍ഷമായി തടങ്കലില്‍ കഴിയുകയാണ്. വര്‍ഷങ്ങളായി ഇന്ത്യയില്‍ കഴിയുന്നവരെ ബംഗ്ലാദേശ് അവരുടെ പൗരന്മാരായി പരിഗണിക്കുന്നില്ല: കോളിന്‍ ഗോണ്‍സാല്‍വസ്

അതേസമയം വിദേശികളാണെന്ന് കണ്ടെത്തിയ എത്ര പേരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു.

ഇന്ത്യക്കാരല്ലെന്ന് കണ്ടെത്തുകയും എന്നാല്‍ മാതൃരാജ്യമേതാണെന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്ത ആളുകളെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ഇക്കാര്യങ്ങളില്‍ ഒരു മാസത്തിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

എത്ര പേരെ ഇതുവരെ നാടുകടത്തിയെന്ന് അസം സര്‍ക്കാറിനോട് സുപ്രീം കോടതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന് കൃത്യമായ മറുപടി നല്‍കാനായില്ല.

ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാമെന്ന് അസം സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല. അസം സര്‍ക്കാറിന് ആവശ്യമായ സമയം നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരെയും അതൊന്നും ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

അസം സര്‍ക്കാര്‍ കോടതി മുമ്പാകെ വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരിലൊളായ ജസ്റ്റിസ് ഓഖ പറഞ്ഞു. വീഴ്ചകളുണ്ടായതില്‍ മാപ്പ് പറയുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി.

Continue Reading

india

രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു; റോഡിലെ തർക്കം വൈറൽ -വിഡിയോ

കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്. 

Published

on

കാറിൽ ഇടിച്ച ഓട്ടോ ഡ്രൈവറോട് നഗരമധ്യത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്. ബെംഗളൂരു വസന്ത്‌ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മണിക്കൂറുകൾക്കൊണ്ട് വൈറലായി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്.

കാറിൽ നിന്ന് പുറത്തിറങ്ങി ഓട്ടോ ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയായിരുന്നു സൂപ്പർതാരം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ദ്രാവിഡ് ഇന്ത്യൻ എക്‌സ്പ്രസ് ജംഗ്ഷനിൽ നിന്ന് ഹൈഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു.

രാഹുൽ ദ്രാവിഡിന്റെ കാറിന്റെ പിന്നിൽ ഓട്ടോ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ വാങ്ങിച്ചതായാണ് റിപ്പോർട്ട്. ദ്രാവിഡ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രാഹുൽ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ല എന്നാണ് വിവരം. 52 കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

പിന്നീട്‌ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചായി രാഹുൽ ചുമതലയേറ്റു. 2014,2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

india

ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി തള്ളി

തരൂരിനെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

Published

on

കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ മാനനഷ്ടക്കുറ്റം ചുമത്തി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച ക്രിമിനല്‍ പരാതി തള്ളി ഡല്‍ഹി കോടതി. പ്രസിദ്ധീകരിച്ച മൂന്ന് അഭിമുഖങ്ങളിലും വാര്‍ത്തകളിലും തരൂര്‍ ഒരിക്കല്‍ പോലും ബി.ജെ.പിയെക്കുറിച്ചോ എന്‍.ഡി.എയെക്കുറിച്ചോ ചന്ദ്രശേഖറിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പരസ് ദലാല്‍ മാനനഷ്ടക്കേസ് തള്ളുകയായിരുന്നു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാതി. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടിനായി പണം നല്‍കുന്നുവെന്ന് തരൂര്‍ പറഞ്ഞെന്നായിരുന്നു പരാതി. എന്നാല്‍, തരൂരിനെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

മൂന്ന് അഭിമുഖങ്ങളിലും കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണവും പരാതിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. ഓരോ പ്രസംഗത്തെയും പ്രകടനത്തെയും അപകീര്‍ത്തികരമായി കണ്ടാല്‍, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതായി മാറുമെന്ന് കോടതി പറഞ്ഞു.

‘പ്രതി പരാതിക്കാരനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ല. ഹാജരാക്കിയ തെളിവുകള്‍ കാണിക്കുന്നത് നിര്‍ദ്ദിഷ്ട പ്രതി ഒരിക്കലും പരാതിക്കാരനെ നേരിട്ട് കുറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടോ ഇല്ല എന്നാണ്,’ കോടതി പറഞ്ഞു.

ബി.ജെ.പി തങ്ങളെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി കൂടുതല്‍ ചെലവഴിക്കുന്നുണ്ടെന്ന് തരൂര്‍ ആരോപിക്കുന്നത് പരാതിക്കാരനെ കുറ്റപ്പെടുത്തുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അല്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ സാഹചര്യത്തെയും മുന്‍നിര്‍ത്തിയാണ് തരൂര്‍ അത്തരം പ്രസ്താവന നടത്തിയതെന്ന് കോടതി പറഞ്ഞു.

Continue Reading

Trending