Categories: indiaNews

സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; കനത്ത പൊലീസ് സുരക്ഷയില്‍ ബാന്ദ്രയിലെ വസതിയില്‍ എത്തി

മുംബൈ: മോഷണശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ട് ബാന്ദ്രയിലെ പഴയ വസതിയില്‍ എത്തി. വീട്ടിലെത്തിയ താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിക്കിനെ തുടര്‍ന്ന് സെയ്ഫിന്റെ കഴുത്തിലും കൈയിലും ബാന്‍ഡേജുകളുണ്ട്.

മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയിലാണ് താരം വസതിയിലെത്തിയത്. ആക്രമണത്തെ തുടര്‍ന്ന് സെയ്ഫിന്റെ ബാന്ദ്ര വസതിയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. പ്രതിയെ പൊലീസ് തെളിവെടുപ്പിനായി ഇന്ന് സെയ്ഫിന്റെ വസതിയില്‍ എത്തിച്ചിരുന്നു. വിജയ് ദാസ് എന്ന പേരില്‍ മുംബൈയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്‌സാദാണ് കേസില്‍ പിടിയിലായത്. 19ന് താനെയില്‍നിന്നാണ് പ്രതി പിടിയിലാകുന്നത്. ബംഗ്ലാദേശിലെ ജില്ലാതല, ദേശീയതല ഗുസ്തി ചാമ്പ്യനായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ മുംബൈ കോടതി ഈ മാസം 24വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

webdesk18:
whatsapp
line