Connect with us

india

സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; കനത്ത പൊലീസ് സുരക്ഷയില്‍ ബാന്ദ്രയിലെ വസതിയില്‍ എത്തി

പരിക്കിനെ തുടര്‍ന്ന് സെയ്ഫിന്റെ കഴുത്തിലും കൈയിലും ബാന്‍ഡേജുകളുണ്ട്.

Published

on

മുംബൈ: മോഷണശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ട് ബാന്ദ്രയിലെ പഴയ വസതിയില്‍ എത്തി. വീട്ടിലെത്തിയ താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിക്കിനെ തുടര്‍ന്ന് സെയ്ഫിന്റെ കഴുത്തിലും കൈയിലും ബാന്‍ഡേജുകളുണ്ട്.

മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയിലാണ് താരം വസതിയിലെത്തിയത്. ആക്രമണത്തെ തുടര്‍ന്ന് സെയ്ഫിന്റെ ബാന്ദ്ര വസതിയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. പ്രതിയെ പൊലീസ് തെളിവെടുപ്പിനായി ഇന്ന് സെയ്ഫിന്റെ വസതിയില്‍ എത്തിച്ചിരുന്നു. വിജയ് ദാസ് എന്ന പേരില്‍ മുംബൈയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്‌സാദാണ് കേസില്‍ പിടിയിലായത്. 19ന് താനെയില്‍നിന്നാണ് പ്രതി പിടിയിലാകുന്നത്. ബംഗ്ലാദേശിലെ ജില്ലാതല, ദേശീയതല ഗുസ്തി ചാമ്പ്യനായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ മുംബൈ കോടതി ഈ മാസം 24വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

india

രാജ്യാതിര്‍ത്തിയില്‍ ഉപഗ്രഹ നിരീക്ഷണം തുടര്‍ന്ന് ഐഎസ്ആര്‍ഒ

അതിര്‍ത്തിയില്‍ ഐഎസ്ആര്‍ഒയുടെ 10 ഉപഗ്രഹങ്ങള്‍ നിരീക്ഷണം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ പറഞ്ഞു.

Published

on

രാജ്യാതിര്‍ത്തിയില്‍ ഉപഗ്രഹ നിരീക്ഷണം തുടര്‍ന്ന് ഐഎസ്ആര്‍ഒ. അതിര്‍ത്തിയില്‍ ഐഎസ്ആര്‍ഒയുടെ 10 ഉപഗ്രഹങ്ങള്‍ നിരീക്ഷണം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ പറഞ്ഞു. നിരീക്ഷണങ്ങള്‍ തുടരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനം ഉറപ്പാക്കണം ഇംഫാലില്‍ കേന്ദ്ര അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ അഞ്ചാം കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു വി. നാരായണന്‍. പാകിസ്താന്‍ തീരെ മേഖലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സേന വ്യക്തമാക്കി. ഇന്ത്യ-പാക് ചര്‍ച്ച യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന നിര്‍ണായക ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് പ്രാധാനമേറെയാണ്. ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു വരിച്ചു. നേരത്തെ പാക് വെടിവെപ്പില്‍ ഒരു എസ്‌ഐയും വീരമൃത്യു വരിച്ചിരുന്നു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സംഭവം; റിജാസിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു

നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്.

Published

on

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും തെളിവുകള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് പിടികൂടിയത്. നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്.

ഐബി ഉദ്യോഗസ്ഥരും മഹാരാഷ്ട്ര എടിഎസും ചേര്‍ന്നാണ് റിജാസിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു.

മെയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലില്‍ നിന്ന് ഡെമോക്രാറ്റിന് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) പ്രവര്‍ത്തകനായ റിജാസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് ബിഹാര്‍ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു.

Continue Reading

india

പാക് ഷെല്ലാക്രമണം; പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ എം.ഡി. ഇംതിയാസും വീരമൃത്യുവരിച്ചിരുന്നു

Published

on

പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംഗാംമാണ് (25) മരിച്ചത്. മണിപ്പൂര്‍ സ്വദേശിയാണ് ദീപക്. മെയ് 10 ന് പുലര്‍ച്ചെ ആര്‍എസ് പുരയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ദീപക് ചിംഗാംമിന് പരിക്കേറ്റത്. ആക്രമണത്തില്‍ ദീപക് ഉള്‍പ്പടെ എട്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ എം.ഡി. ഇംതിയാസും വീരമൃത്യുവരിച്ചിരുന്നു.

മെയ് 10 ന് ജമ്മു ജില്ലയിലെ ആര്‍.എസ്. പുര പ്രദേശത്ത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ദീപകിന് മാരകമായ പരിക്കുകള്‍ ഏല്‍ക്കുകയും മെയ് 11 ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു’.. ബി.എസ്.എഫ് ജമ്മു എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Continue Reading

Trending