Connect with us

india

ആദ്യ ലക്ഷദ്വീപ് സാഹിത്യോല്‍സവ വേദിയായി കവരത്തി

Published

on

ആദ്യ ലക്ഷദ്വീപ് സാഹിത്യോല്‍സവത്തിന് വേദിയാവുകയാണ് കവരത്തി. ദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പൊരുതുന്ന ജനതയുടെ സാംസ്‌കാരിക വിനിമയത്തിനായുള്ള പരിശ്രമമാണ് മെയ് ഒന്ന് മുതല്‍ മൂന്നു വരെ നടക്കുന്ന സാഹിത്യോല്‍സവം. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘമാണ് സംഘാടകര്‍.

ലക്ഷദ്വീപിന്റെ ചരിത്രം, സംസ്‌കാരം, കടലോട്ട കണക്ക്, സൂഫി സാഹിത്യം, നാടോടി സാഹിത്യം, ലക്ഷദ്വീപിനെ സംബന്ധിച്ച സെമിനാറുകള്‍, ദ്വീപിലെ നാടോടിപ്പാട്ടുകളും കലകളുടെ ആവിഷ്‌കാരവും നടക്കും

 

india

മഹാരാഷ്ട്രയില്‍ പോലീസ് സാന്നിധ്യത്തില്‍ ദര്‍ഗക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം

ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അക്രമികള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആക്രമണം

Published

on

മഹാരാഷ്ട്രയിലെ രാഹുരിയില്‍ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദര്‍ഗക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ദര്‍ഗയില്‍ അതിക്രമിച്ച് കയറിയ ജനം അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്ത് പകരം കാവിക്കൊടി സ്ഥാപിച്ചു. സംഭവസ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നതായും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണം ഉണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അക്രമികള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആക്രമണം.

മുസ്ലികളും ഹിന്ദുക്കളും ഒരുപോലെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ് രാഹുരി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗ. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ ദര്‍ഗ ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും, അത് പുനഃസ്ഥാപിക്കണം എന്നുമുള്ള വാദങ്ങള്‍ ഹിന്ദുത്വ വാദികള്‍ പറഞ്ഞിരുന്നു. പ്രദേശത്തെ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 27 ന് ദര്‍ഗയുടെ പരിസരത്ത് ഹിന്ദുത്വ സംഘടനകള്‍ മഹാ ആരതി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാഹുരി താലൂക്കിലെ സകല്‍ ഹിന്ദു സമാജിന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നോട്ടീസില്‍ ദര്‍ഗയെ ശ്രീ ബുവാസിന്ധ് ദേവ് മഹാരാജ് ക്ഷേത്രം എന്നാണ് പരാമര്‍ശിച്ചിക്കുന്നത്. ഇതും പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

Continue Reading

india

ഇന്നലെ വരെ എമ്പുരാന് പ്രമോഷൻ നടത്തിയ ജനം ടി.വിയിൽ ഇന്ന് മുതൽ ഡീഗ്രേഡിങ്

ഗോധ്ര കലാപത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്റുമായാണ് ഇന്നലെ വരെ എമ്പുരാന്‍ പ്രമോഷന്‍ നടത്തിയ ജനം ടി.വി എത്തിയിരിക്കുന്നത്.

Published

on

സെക്കുലര്‍ രാഷ്ട്രീയപ്രവര്‍ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ച വിവരിച്ചതിന് പിന്നാലെ മലയാളം ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ സിനിമയായ എമ്പുരാനെതിരെ ഡീഗ്രേഡിങ്ങുമായി ‘പ്രമുഖ’ സംഘപരിവാര്‍ മാധ്യമം. ഗോധ്ര കലാപത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്റുമായാണ് ഇന്നലെ വരെ എമ്പുരാന്‍ പ്രമോഷന്‍ നടത്തിയ ജനം ടി.വി എത്തിയിരിക്കുന്നത്. ‘ഗോധ്രയില്‍ നിര്‍ത്തിയിട്ട തീവണ്ടി തനിയേ കത്തിയതാണത്രേ’ എന്ന പോസ്റ്റുമായാണ് സംഘപരിവാര്‍ മാധ്യമം എത്തിയിരിക്കുന്നത്.

ഇന്നലെയായിരുന്നു മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. സിനിമ ആരംഭിക്കുന്നത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചുകൊണ്ടാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നും തീരാകളങ്കമായി നില്‍ക്കുന്ന ഗുജറാത്ത് കലാപമാണ് സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍. ഗുജറാത്ത് കലാപത്തിന് കാരണക്കാരയവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം സിനിമയില്‍ ഉണ്ടായിരുന്നു. ഇത് പല മാധ്യമങ്ങളെയും ചൊടിപ്പിച്ചിരിക്കുകയാണെന്നതിനുള്ള ഉദാഹരണമാണ് ജനം ടി.വിയുടെ പോസ്റ്റ്.

ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രം പ്രമോഷന്‍ ചെയ്ത മീഡിയ മലക്കംമറിയുന്നതായി കാണാം. 2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് തീര്‍ത്ഥാടകരുമായി മടങ്ങുകയായിരുന്ന ട്രെയിന്‍ ഗോധ്രയില്‍ വെച്ച് കത്തിച്ചതാണ് ഗുജറാത്ത് കലാപത്തിന്റെ മൂലകാരണമായി പറയപ്പെടുന്നത്. ട്രെയിന്‍ ആക്രമിച്ചത് മുസ്ലിം വിഭാഗമാണെന്നാണ് സംഘ് അനുകൂലികള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ വര്‍ഷങ്ങളായി സംഘപരിവാര്‍ അനുകൂലികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരേറ്റീവില്‍ നിന്ന് വ്യത്യസ്തമായി സെക്കുലര്‍ രാഷ്ട്രീയപ്രവര്‍ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള നിലപാടുകളാണ് എമ്പുരാനില്‍ പറയുന്നത്. കലാപത്തിന് പിന്നില്‍ അന്നത്തെ ഗുജറത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാന മന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് ബി.ജെപിക്കാര്‍ക്കും പങ്കുള്ളതായി കണക്കാക്കപ്പെടുന്നു.

സംഘപരിവാര്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപത്തിന്റെ വേര്‍ഷന്‍ വീണ്ടും പറയുകയാണ് ജനം ടി.വി. ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചത് മുസ്ലിം വിഭാഗമാണെന്ന് പറയാതെ പറയുകയാണ് ജനം ടി.വിയുടെ പോസ്റ്റ്.

ജനം ടി.വിയുടെ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഇന്നലെവരെ എമ്പുരാന്‍ പ്രമോഷന് വേണ്ടി കഷ്ടപ്പെട്ട ജനം ടി.വിയുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു’ ‘ഈ സങ്കികളുടെ കരച്ചില്‍ കണ്ടാല്‍ തോന്നുമല്ലോ ഈ സിനിമ സെന്‍സര്‍ ചെയ്യാതെ ഇറക്കിയത് ആണ് എന്ന്’ ‘ഒന്ന് കുന്തിരിക്കം പുകക്കൂ… ആകെ മരണവീട്ടില്‍ ചെന്നപോലെയാണ് ഇപ്പൊ ജനം ടി.വിയുടെയും, അതിന്റെ എഫ്.ബി പേജിന്റെയും ഒരവസ്ഥ പുലര്‍ച്ചെ മുതല്‍ അഹോരാത്രം എമ്പുരാന് വേണ്ടി പണിയെടുത്തതല്ലേ’ തുടങ്ങിയ പരിഹാസങ്ങളുമായി നിരവധിപേരെത്തിയിട്ടുണ്ട്.

‘ആരൊക്കെ കൂടി പ്ലാന്‍ ചെയ്തു കത്തിച്ചതാണെന്ന വിവരങ്ങള്‍ ആഗോളതലത്തിലുള്ള എല്ലാ ഏജന്‍സികള്‍ക്കും ഉള്ളതിനെ കൊണ്ടാണല്ലോ 2014വരെ മോദിക്ക് വിസകള്‍ നിഷേധിക്കപ്പെട്ടത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച മലയാളിയായ ഡി.ജി.പിയും, അന്നത്തെ കമ്മീഷണറായിരുന്ന സഞ്ജീവ് ഭട്ടും ഇന്ന് ഇവരുടെ പീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്ന ജീവിക്കുന്ന തെളിവാണ്,’ പോസ്റ്റിന് താഴെ വിമര്‍ശനവുമായി ഒരാള്‍ കമന്റിട്ടു.

അതേസമയം എമ്പുരാനെ വിമര്‍ശിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ‘അതെ, ഗോധ്രയില്‍ ഒരു പ്രത്യേക കംപാര്‍ട്ട്‌മെന്റില്‍ മാത്രം തീ തനിയെ കത്തി, എല്ലാവരും വെന്ത് മരിച്ചു. കശ്മീര്‍ പണ്ഡിറ്റുകള്‍ നല്ല ശതമാനവും ആത്മഹത്യ ചെയ്യുകയും ഒരു ലക്ഷത്തിലധികം പണ്ഡിറ്റുകള്‍, നല്ല ജോലിയും, കൂടുതല്‍ സുഖ ജിവിതത്തിനും വേണ്ടി എങ്ങോട്ടേക്കോ ഓടിപ്പോയി’ എന്നാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് വന്നൊരു കമന്റ്.

Continue Reading

india

വഖഫ് നിയമ ഭേദഗതി ബിൽ: ജുമാ നമസ്ക്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണം; മുസ്‌ലിം വ്യക്തിനിയമ ബോർഡ്

റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർത്ഥന.

Published

on

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധാഹ്വാനവുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഇന്നത്തെ ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു. റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർത്ഥന.

ബില്ലിനെ ശക്തമായി എതിർക്കേണ്ടത് രാജ്യത്തെ ഓരോ മുസ്ലീമിന്റെയും ഉത്തരവാദിത്തമാണെന്നും എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ എഐഎംപിഎൽബി പറഞ്ഞു. “ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും നിശബ്ദവും സമാധാനപരവുമായ പ്രകടനമായി ജുമുഅത്തുൽ വിദയിൽ പള്ളിയിലേക്ക് വരുമ്പോൾ കറുത്ത റിബൺ ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിക്കുന്നു,” സംഘടന കത്തിൽ എഴുതി.

“അൽഹംദുലില്ലാഹ്, ഡൽഹിയിലെ ജന്തർ മന്തറിലും പട്നയിലെ ധർണ സ്ഥലിലും മുസ്‌ലിംകള്‍ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾ കുറഞ്ഞത് ബിജെപിയുടെ സഖ്യകക്ഷികളിൽ ഒരു കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ, 2025 മാർച്ച് 29 ന് വിജയവാഡയിലും ഒരു വലിയ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നു,”

എഐഎംപിഎൽബി വ്യക്തമാക്കി. മുസ്ലീങ്ങളുടെ പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, ദർഗകൾ, ഖാൻഖാകൾ, ശ്മശാനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ദുഷ്ട ഗൂഢാലോചനയാണ് വഖഫ് നിയമ ഭേദഗതിയെന്നും ബിൽ കുറ്റപ്പെടുത്തുന്നു.

വഖഫ് ഭേദഗതി ബില്ലിനെതിരെ എഐഎംപിഎൽബി നേരത്തെ രാജ്യവ്യാപകമായി ഒരു പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി, ഡി.എം.കെ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ മുസ്‍ലിം, വിദ്യാർഥി സംഘടനകളും ഈ മാസം ആദ്യം നടന്ന ധർണ്ണയിൽ പങ്കെടുത്തിരുന്നു.

Continue Reading

Trending