Connect with us

Culture

പരിശുദ്ധഹജ്ജ് തീര്‍ത്ഥാടനവും ബലിപെരുന്നാളും

കടം വാങ്ങിയും പിരിവെടുത്തും ഹജ്ജിന് പോകാന്‍ ഒരു നിര്‍ദ്ദേശവും ദൈവം തമ്പുരാന്‍ കല്പിച്ചിട്ടില്ല. സ്രഷ്ടാവിന് മുമ്പില്‍ വിനയാന്വിതനായി മനസ്സ് വിമലീകരിക്കുവാന്‍ വേണ്ടിയുള്ള ഒരു പുണ്യകര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് .

Published

on

ഹാജി എ.കെ. സുല്‍ത്താന്‍

ത്യാഗവും സഹനവും സഹിഷ്ണതയും സമര്‍പ്പണവുമായി മാനവകുലത്തെ പ്രകാശപൂരിതമാക്കിയ ഹസ്രത്ത് ഇബ്രാഹിംനബി (അ) ന്റെയും മകന്‍ ഇസ്മായില്‍നബി (അ) ന്റെയും സ്മരണകളുമായി ഒരിക്കല്‍കൂടി ബക്രീദ് ബ്രലിപെരുന്നാള്‍ ) വരവായി. ഇസ്ലാം എന്നാല്‍ സമര്‍പ്പണമാണ്. സൃഷ്ടി കര്‍ത്താവായ അല്ലാഹുവിനുള്ള സമര്‍പ്പണം. പൂര്‍ണ്ണമായും സമര്‍പ്പണ ചിന്തയില്‍ അധിഷ്ഠിതമായി ജീവിത ശൈലി കൊണ്ട് നടക്കുന്നവരാണ് യഥാര്‍ത്ഥ സത്യവിശ്വാസികള്‍. ഏത് മാളത്തില്‍ ഒളിച്ചിരുന്നാലും മരണം പിടികൂടുമെന്നും നന്മ-തിന്മകളെക്കുറിച്ച് ചോദ്യമുണ്ട് , ശിക്ഷയുണ്ട് , സ്വര്‍ഗമുണ്ട്, നരകമുണ്ട് എന്ന അടിയുറച്ച വിശ്വാസം. നബി തിരുമേനി അനുചരന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഇസ്ലാമിന്റെ അഞ്ചു സ്തൂ ബങ്ങളില്‍ ഒന്നാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം. ഭൂമിയുടെ മധ്യഭാഗത്തായി മക്കയില്‍ സൂര്യന്റെ നേര്‍ താഴ്ഭാഗത്ത് മാലാഖമാരാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ ആദ്യത്തെ ആരാധനാലയമാണ് വിശുദ്ധ കഹബാലയം. നൂഹ് നബി (അ) യുടെ കാലത്തുണ്ടായ പ്രളയത്തോടനുബന്ധിച്ച് അതിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയ അല്ലാഹുവിന്റെ കല്പനപ്രകാരം നടത്തിയത് ഇബ്രാഹിംനബി (അ) ഉം മകന്‍ ഇസ്മായില്‍ നബി (അ) യും കൂടിയാണ്. ഏതാണ്ട് നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബ്രാഹിം നബി (അ) ന്റെ കാലത്ത് കെട്ടി പൂര്‍ത്തിയാക്കിയ ലോകത്തെ ആദ്യത്തെ ആരാധനാലയമായ കഹബാലയത്തില്‍ നാളിതു വരെ കോടിക്കണക്കിന് വിശ്വാസികള്‍ ശിരസ്സ് നമിച്ച് സൃഷ്ടി കര്‍ത്താവിന് സുജൂദ് ചെയ്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്ന പ്രത്യേകത വേറെ ഒരു ആരാധനാലയത്തിനും ഇല്ലാ എന്നതാണ്.

പ്രപഞ്ചനാഥന്‍ സൃഷ്ടിച്ച ലോകത്ത് കാണപ്പെട്ട വലിയ നക്ഷത്രമായ സൂര്യനു ചുറ്റും ഇതു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്ക് കറങ്ങുന്നതിന്റെ നേര്‍ താഴ്ഭാഗത്തുള്ള ഭൂമിയിലെ ഏറ്റവും സവിശേഷവും ആദ്യത്തെ ആരാധനാലയവുമായ ക അബക്ക് ചുറ്റും ലോക മുസ്ലീങ്ങള്‍ തവാഫ് അഥവാ പ്രദക്ഷിണം ചെയ്യുന്നതും വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്കാണ്. (ആന്റി ക്ലോക്ക് വൈസ് ) . അല്ലാഹുവിന്റെ കല്പനപ്രകാരം നബിതിരുമേനി പ്രഖ്യാപിച്ചതനുസരിച്ച് തുടര്‍ച്ചയായി ഏഴു പ്രാവശ്യം പ്രദക്ഷിണം നടത്തി ഇബ്രാഹിം നബി (അ) യുടെ കാല്‍ പാദസ്പര്‍ശനമേറ്റ പുണ്യസ്ഥലത്ത് രണ്ടു റക്കഹത്ത് നമസ്‌ക്കാരം കൂടി പൂര്‍ത്തിയാക്കി സംസം വെള്ളം കുടിച്ച് തൃപ്തി അടയലാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ആദ്യ നടപടി. പിന്നീട് രണ്ടു മലകള്‍ക്കിടയില്‍ സ്ര ഫാ -മര്‍വാ ) ഏഴ് പ്രാവശ്യത്തെ നടത്തം പൂര്‍ത്തിയാക്കി രണ്ട് റക്കഹത്ത് നമസ്‌ക്കരിച്ച് മുടികളഞ്ഞ് ഉംറ നിര്‍വ്വഹിക്കുന്നതോടെ രണ്ടാമത്തെ നടപടിയും പൂര്‍ത്തിയാക്കുന്നു. ദുല്‍ഹജ്ജ് മാസം 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സവിശേഷ ദിവസങ്ങള്‍ . ദുല്‍ഹജ്ജ് 9 നാണ് അറഫാ സംഗമം. മിനായിലെ താമസം, മുസ്തലിഫയിലെ രാപ്പാര്‍ക്കല്‍, ജംറയില്‍ കല്ലെറിയല്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ക്കുശേഷം കഅബാലയത്തില്‍ വന്ന് സമാപന പ്രദക്ഷിണം വെച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിച്ച് മുടികളയുന്ന തോടെയാണ് പരിശുദ്ധഹജ്ജ് കര്‍മ്മം പൂര്‍ത്തിയാകുന്നത്.

ജ്ജ് എന്നാല്‍ ഒരര്‍ത്ഥത്തില്‍ സന്ധിപ്പ് എന്നാണ്. സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്ന അഥവാ അതിനെ സമീപിക്കരുതെന്ന ദൈവകല്പനയെ ലംഘിച്ചുകൊണ്ട് പിശാചിന്റെ കുതന്ത്രത്തില്‍ പെട്ട് പഴം കഴിച്ചതിന്റെ പേരില്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട ആദം നബി (അ)യുടേയും ഇണയായ ഹവ്വാ ബീവിയുടേയും പുന:സമാഗമവു. അതിന്റെ ചരിത്രവും മനസ്സിലാക്കുന്ന ഓരോരുത്തര്‍ക്കും വിശ്വാസത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയേയുള്ളു. അതുകൊണ്ടാണ് നബി തിരുമേനി അസന്നിഗ്ദമായി പ്രഖ്യാപിച്ചത് ഹജ്ജ് എന്നാല്‍ അറഫയാണെന്ന്. ദുല്‍ഹജ്ജ് മാസം ഒമ്പതിന് മക്കയിലെ അറഫയിലാണ് ആദ്യ പിതാവും ഹവ്വാ ബീവിയും പുന: സംഗമം നടന്നത്. മനുഷ്യമനസ്സുകളില്‍ കടന്നുകൂടുന്ന ദുര്‍ഗുണങ്ങളായ അസൂയ, വൈരാഗ്യം , അഹങ്കാരം, വിദ്വേഷം തുടങ്ങിയവയെ ആട്ടി അകററി പിശാചിന്റെ വഴിയില്‍ പെട്ട് ചെയ്തു പോയ ചെറുതും വലുതുമായ എല്ലാ തെറ്റുകള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ മുമ്പില്‍ മാപ്പിരന്ന് പശ്ചാത്തപിച്ച് ഭൂമിയില്‍ ഇപ്പോള്‍ പിറന്ന കുഞ്ഞിനെപ്പോലെ സംശുദ്ധമായ മനസ്സിന്റെ ഉടമകളായിട്ടാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ചു വരുന്ന ഓരോ വിശ്വാസിയും . അവരുടെ പിന്നീടുള്ള എല്ലാ പ്രവര്‍ത്തികളും അതീവ സൂക്ഷ്മതയോടെ ആയിരിക്കണമെന്നും ഇസ്ലാം കല്പിക്കുന്നു. പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ണ്ണതയോടെ നിര്‍വ്വഹിച്ചവര്‍ക്ക് അഥവാ സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലം മറ്റൊന്നില്ലെന്നാണ് നബി തിരുമേനി പ്രഖ്യാപിച്ചിട്ടുള്ളത്. ജീവിതത്തിന്റെ അവസാന കാലത്ത് ചെയ്യേണ്ട കര്‍മ്മമല്ല പരിശുദ്ധ ഹജ്ജ് . ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യം ലഭ്യമാകുമെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യേണ്ട കര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് . കടം വാങ്ങിയും പിരിവെടുത്തും ഹജ്ജിന് പോകാന്‍ ഒരു നിര്‍ദ്ദേശവും ദൈവം തമ്പുരാന്‍ കല്പിച്ചിട്ടില്ല. സ്രഷ്ടാവിന് മുമ്പില്‍ വിനയാന്വിതനായി മനസ്സ് വിമലീകരിക്കുവാന്‍ വേണ്ടിയുള്ള ഒരു പുണ്യകര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് .

(കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും റിട്ട. പഞ്ചായത്ത് സെക്രട്ടറിയുമാണ് ലേഖകന്‍.)

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Film

എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്ന എം.ടി വാസുദേവൻ നായർ അന്തരിച്ചു.

എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.

ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.

മഹാനായ എഴുത്തുകാരന് എന്‍റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Continue Reading

Trending