Connect with us

Video Stories

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാം

ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.

Published

on

കോവിഡ് മഹാമാരിയുടെ വരവോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. പൊതുഇടങ്ങളിലെ സമ്പർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഏറ്റവും നല്ലത് സ്വന്തമായി വാഹനമോടിക്കുകയാണെന്ന തിരിച്ചറിവിലാണ് പലരും. വാഹനവിപണിയിലെ ഉണർവിനും ഇത് കാരണമായിട്ടുണ്ട്.

മുമ്പ് ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങളെ ആശ്രയിച്ചിരുന്ന പലരും സ്വന്തമായി വാഹനം വാങ്ങുകയോ, സ്വന്തമായുണ്ടായിരുന്ന വാഹനം കൂടുതലായി ഉപയോഗിച്ചു തുടങ്ങുകയോ ചെയ്തു. സ്വാഭാവികമായും റോഡിലും ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ, റോഡപകടങ്ങൾക്കുള്ള സാധ്യതയും വർധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡ്രൈവിങ് എന്നത് പൂർണമായ ശ്രദ്ധയും കരുതലും ആവശ്യമായ ഒരു ജോലിയാണ്. നമ്മുടെ അശ്രദ്ധ നമ്മെ മാത്രമല്ല, മറ്റുള്ളവരെയും അപകടപ്പെടുത്താം. അതുപോലെത്തന്നെ, വാഹനമോടിക്കുമ്പോൾ നമ്മൾ എത്ര കരുതൽ പാലിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധയോ സാഹസികതയോ നമ്മുടെ സുരക്ഷയെ ബാധിക്കാനും ഇടയുണ്ട്. റോഡിൽ വണ്ടിയുമായി ഇറങ്ങുന്ന എല്ലാവരും പൂർണശ്രദ്ധ പാലിക്കുക എന്നതു മാത്രമാണ് നൂറു ശതമാനം സുരക്ഷയിലേക്കുള്ള ഏകവഴി.

ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.

1. മൊബൈൽ ഉപയോഗം

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കാരണമായി നിരവധി അപകടങ്ങളാണുണ്ടാകുന്നത്. യാത്രയ്ക്കിടയിൽ വാട്ട്‌സാപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലും സന്ദേശം വായിക്കാൻ വേണ്ടി ഫോണിലേക്ക് നോക്കാനെടുക്കുന്ന നിമിഷാർധം ഡ്രൈവറുടെ ശ്രദ്ധ വണ്ടിയിൽ നിന്ന് തെറ്റുന്നു.

ഒരു കൈ കൊണ്ട് ഫോൺ എടുത്ത് കോൾ അറ്റൻഡ് ചെയ്യുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ റോഡിലുണ്ടാവുന്ന കാര്യങ്ങൾ വിലയിരുത്താനും അവയോട് പ്രതികരിക്കാനുമുള്ള നമ്മുടെ ശേഷി 50 ശതമാനമായി കുറയും. ഒരു കാരണവശാലും ഡ്രൈവിംഗിനിടെ ഫോൺ കൈയിലെടുക്കരുത്. വളരെ അത്യാവശ്യമാണെങ്കിൽ വാഹനം റോഡരികിൽ ഒതുക്കിയ ശേഷം ഫോണിൽ സംസാരിക്കുക; അല്ലെങ്കിൽ, ഹാൻഡ്‌സ് ഫ്രീ സംവിധനങ്ങൾ ഉപയോഗിക്കുക.

2. കണ്ണാടി നന്നായാൽ അപകടമൊഴിവാക്കാം

റിയർ വ്യൂ, സൈഡ് മിററുകൾക്ക് ഡ്രൈവിംഗിൽ അതീവമായ പ്രാധാന്യമാണുള്ളത്. വാഹനത്തിന്റെ പിറകിലും വശങ്ങളിലുമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ മിററുകൾ അത്യന്താപേക്ഷിതമാണ്.

വണ്ടി എടുക്കുമ്പോൾ തന്നെ മിററുകൾ കൃത്യമായ പൊസിഷനിലാണെന്നും വശങ്ങളും പിൻഭാഗവും കൃത്യമായി കാ ണാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്തുക. കാറിൽ കയറിയ ഉടൻ കണ്ണാടി പരിശോധിക്കുക എന്നത് ഒരു ശീലമാക്കുക. വീഴ്ചക്ക് ഒരുപക്ഷേ, വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

3. ഇൻഡിക്കേറ്റർ ഇടാനുള്ളതാണ്

റോഡിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴും ലെയിൻ മാറുമ്പോഴും ഇൻഡിക്കേഷൻ സിഗ്നൽ പ്രവർത്തിപ്പിക്കണമെന്നത് അടിസ്ഥാന പാഠമാണ്. എന്നാൽ, ഇത് പാലിക്കാത്തതു കാരണം അപകടമുണ്ടാകുന്നത് പതിവാണ്.

നമ്മുടെ ഉദ്ദേശ്യം പിറകിൽ നിന്നും എതിർവശത്തു നിന്നും വരുന്ന വാഹനങ്ങൾ ഓടിക്കുന്നവരെ ബോധിപ്പിക്കാനാണല്ലോ ഇൻഡിക്കേഷൻ. ഇത് ഇല്ലാതാവുമ്പോൾ മറ്റുവാഹനങ്ങൾ വന്നിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തിരിയുകയോ ലെയിൻ മാറുകയോ ചെയ്തശേഷം ഇൻഡിക്കേഷൻ ഓഫാക്കാനും ശ്രദ്ധിക്കുക. ഇൻഡിക്കേഷൻ ബൾബുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.

4. ഹൈബീം ആവശ്യത്തിനു മാത്രം

വാഹനത്തിന്റെ ഹൈബീം അത്യാവശ്യത്തിനു മാത്രം പ്രവർത്തിപ്പിക്കാനുള്ളതാണ്. സ്ട്രീറ്റ് ലൈറ്റുകളില്ലാത്ത റോഡിലൂടെയുള്ള രാത്രിയാത്രയിൽ ഡ്രൈവർക്ക് റോഡിന്റെ വിശദമായ ലഭിക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. എന്നാൽ, റോഡിൽ മറ്റു വാഹനങ്ങളുണ്ടാകുമ്പോൾ ഹൈബീം പ്രവർത്തനക്ഷമമാക്കരുത്. ഇത് എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറക്കാനും അപകടത്തിൽ ചെന്നെത്താനും കാരണമാകുന്നു.

എതിർദിശയിൽ മറ്റൊരു വാഹനത്തിന്റെ ഹെഡ്‌ലൈറ്റോ നമ്മുടെ ദിശയിൽ മുന്നിലുള്ള വാഹനത്തിന്റെ ടെയിൽ ലൈറ്റോ കാണുമ്പോൾ ലോബീം ഉപയോഗിക്കുക എന്നതാണ് സാമാന്യമര്യാദയും നല്ല ശീലവും. ചിലപ്പോൾ, ഹൈബീം ഓണായിരിക്കുകയാണെന്ന കാര്യം നമുക്ക് ഓർമയുണ്ടായില്ല എന്നുവരാം. ഇത് ഒഴിവാക്കുന്നതിനായി ഡാഷ്‌ബോർഡിൽ ഇടക്കിടെ ശ്രദ്ധിക്കുന്ന ശീലമുണ്ടാക്കുക. എതിർദിശയിൽ വരുന്ന ഡ്രൈവർ സിഗ്നൽ നൽകിയാൽ ഹൈബീം തീർച്ചയായും ഒഴിവാക്കണം.

5. സീറ്റിംഗ് പൊസിഷൻ സുഖത്തിനല്ല

ഒട്ടുമിക്ക വാഹനങ്ങളിലും ഡ്രൈവറുടെ ഡ്രൈവിംഗ് പൊസിഷൻ അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, സുഖമായി ഇരിക്കുന്നതിനല്ല വാഹനത്തിന്റെ കൺട്രോൾ കൈവശം ഉണ്ടായിരിക്കുന്നതിനാണ് മുൻതൂക്കം നൽകേണ്ടത് എന്നതാണ്.

സീറ്റ് പിറകിലേക്ക് ചാരിവെക്കുന്നതു കൊണ്ടുള്ള ഒരു പ്രധാന പ്രശ്‌നം അടിയന്തരഘട്ടത്തിൽ ബ്രേക്കോ ക്ലച്ചോ അപ്ലൈ ചെയ്യുന്നതിന് ആുവശ്യമായ സമയം ലഭിക്കില്ല എന്നതാണ്. കംഫർട്ടബിൾ ആയി ഇരിക്കുന്നത് അലസതക്കും അതുവഴി അശ്രദ്ധയ്ക്കും കാരണമാകാം. രണ്ട് കൈകളും സ്റ്റിയറിംഗ് വീലിൽ നേരെ വരുന്ന വിധത്തിൽ ഇരിക്കുന്നതാണ് സുരക്ഷിതമായ ശീലം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

Trending