Connect with us

Culture

‘യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം വലിയ മുന്നേറ്റമുണ്ടാക്കി’; സാദിഖലി തങ്ങള്‍

Published

on

മലപ്പുറം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായപ്രവര്‍ത്തനമാണ് മഞ്ചേശ്വരത്തിന്റെ വിജയത്തിനു പിന്നിലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന വലിയ പ്രചരണ മുന്നേറ്റമുണ്ടാക്കാന്‍ ഈ മേഖലയില്‍ സാധിച്ചു. വാര്‍ഡ്, പഞ്ചായത്ത് തലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ പ്രചരണ പരിപാടികളാണ് നടന്നത്. പ്രഖ്യാപന വേളയില്‍ വിഭാഗീയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി മുസ്്‌ലിം യൂത്ത് ലീഗിനെ പലരും പ്രതിസ്ഥാനത്ത് തിര്‍ത്തി പ്രസ്താവനകളിറക്കിയിരുന്നു. എന്നാല്‍ മുസ്്‌ലിം യൂത്ത് ലീഗിന്റെ ഒറ്റകെട്ടായ പ്രവര്‍ത്തനം വിജയകുതിപ്പിന് ശക്തി പകര്‍ന്നതായും തങ്ങള്‍ പറഞ്ഞു.

News

വിട്ടയച്ച തടവുകാരെ റമദാനിൽ അൽ അഖ്സ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന് ഇസ്രാഈല്‍

മോചിതരായ ഫലസ്തീന്‍ തടവുകാരെ ഈ റമദാനില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അടുപ്പിക്കുകയില്ലെന്നാണ് ഇസ്രാഈലിന്റെ നിലപാടെന്ന് ഇസ്രാഈല്‍ മീഡിയ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Published

on

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിച്ച ഫലസ്തീനികള്‍ക്ക് മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിക്കാനൊരുങ്ങി ഇസ്രാഈല്‍. മോചിതരായ ഫലസ്തീന്‍ തടവുകാരെ ഈ റമദാനില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അടുപ്പിക്കുകയില്ലെന്നാണ് ഇസ്രാഈലിന്റെ നിലപാടെന്ന് ഇസ്രാഈല്‍ മീഡിയ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

റമദാന് മുന്നോടിയായി അല്‍ അഖ്‌സ പള്ളിയുടെ സുരക്ഷ ഇസ്‌റാഈല്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഇസ്രാഈല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ അറയിപ്പില്‍ വ്യക്തമാവുന്നു. 3,000 പൊലിസുകാരെ ജറുസലേമിലേക്കും അല്‍ അഖ്‌സയിലേക്കുമുള്ള പാതയിലെ ചെക്ക് പോയിന്റുകളില്‍ വിന്യസിക്കാനാണ് ഇസ്രാഈലിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് 10,000 ഫലസ്തനികള്‍ക്ക് മാത്രമേ റമാദാനില്‍ പള്ളയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കികയുള്ളുവെന്നും ഇസ്രാഈല്‍ അറിയിപ്പില്‍ പറയുന്നു.

55ന് വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ കുട്ടികളെ പള്ളികളില്‍ പ്രവേശിപ്പിക്കൂ എന്നും നിര്‍ദ്ദേശങ്ങളിലുണ്ട് അതേസമയം, നിര്‍ദേശങ്ങള്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

റമദാനില്‍ എല്ലാ വര്‍ഷവും അല്‍ അഖ്‌സ പള്ളിയിലേക്കുള്ള പ്രവേശനത്തില്‍ ഫലസ്തീനികള്‍ ഇസ്രാഈലിന്റെ നിയന്ത്രണം നേരിടാറുണ്ട്. അല്‍ അഖ്‌സ സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് നേരെ അതിക്രമങ്ങളും ഇസ്‌റാഈല്‍ അഴിച്ചു വിടാറുമുണ്ട്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമാണ് അല്‍ അഖ്‌സ പള്ളി. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രാഈല്‍ ബന്ദികളെ കൈമാറുന്നതിന് പകരമായി നിരവധി ഫലസ്തീനികളെ ഇസ്രാഈല്‍ വിട്ടയച്ചിരുന്നു.

Continue Reading

kerala

ആശാവര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം

സമരത്തെ സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് സമരസമിതി.

Published

on

സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 16-ാം ദിനത്തിലേക്ക് കടന്നു. സമരത്തെ സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് സമരസമിതി.

സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.ഇതുമായി ബന്ധപ്പെട്ട് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.

ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാതെ സമരം തുടര്‍ന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട് .കാലതാമസം ഒഴിവാക്കാന്‍ അടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക ചുമതല നല്‍കണമെന്നും നിര്‍ദേശമുണ്ട്.എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം രണ്ടാഴ്ച്ചയായിട്ടും വാണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അതെസമയം ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാരോപിച്ചുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണം.

ആശാ പ്രവര്‍ത്തകരുടെ സമരത്തെ തളളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് വന്നത്.ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം വിമര്‍ശിച്ചു.രാഷ്ട്രീയപ്രേരിത സമരത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതെസമയം സമരത്തെ പിന്തുണച്ച് വനിത കമ്മീഷന്‍ അധ്യക്ഷ സതീദേവി രംഗത്തു വന്നു.ആശാവര്‍ക്കര്‍മാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും സതീദേവി പറഞ്ഞു.

Continue Reading

FOREIGN

കെ.​എം.​സി.​സി ജുബൈ​ൽ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ് സംഘടിപ്പിച്ചു

ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

Published

on

‘എ​ലി​വേ​റ്റ് 2025’​ന്റെ ​ഭാ​ഗ​മാ​യി കെ.​എം.​സി.​സി ജുബൈ​ൽ സി​റ്റി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ്​ ഫി​ഫ അ​റീ​ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​യ്യോ​ളി ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​ഫ​വാ​സ് ആ​ദ്യ പെ​നാ​ൽ​ട്ടി കി​ക്കെ​ടു​ത്തു. കെ.​പി. അ​ബു (എ​ച്ച്.​എം.​ടി) കെ.​എം.​സി.​സി ജു​ബൈ​ൽ സി​റ്റി ഏ​രി​യ ടീ​മി​​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​ല​യ​ൻ​സ് എ​ഫ്‌.​സി കി​മ്മി​ച്ചി മാ​ർ​ട്ട് പെ​നാ​ൾ​ട്ടി ടൂ​ർ​ണ​മെ​ന്റി​​ന്റെ വി​ജ​യി​ക​ളാ​യി.

കെ.​എം.​സി.​സി ജൂ​ബൈ​ൽ ദാ​ഖി​ൽ മ​ഹ​ദൂ​ദ് ടീം ​റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി. സോ​നാ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് സ്പോ​ൺ​സ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ​ഫ്‌​റോ​ൺ റ​സ്റ്റാ​റ​ന്റ് സ്പോ​ൺ​സ​ർ ചെ​യ്ത റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​യും വി​ജ​യി​ക​ൾ​ക്ക് കൈ​മാ​റി. ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഫി കൂ​ട്ടാ​യി, വൈ​സ്​ പ്ര​സി​ഡ​ന്റ്​ ഷി​ബു ക​വ​ല​യി​ൽ, അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട് എ​ന്നി​വ​രും സെ​ൻ​ട്ര​ൽ ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു.

ഷി​യാ​സ് താ​നൂ​ർ ടൂ​ർ​ണ​മെ​ന്റ്​ നി​യ​ന്ത്രി​ച്ചു. സി​റ്റി ക​മ്മി​റ്റി​യു​ടെ നേ​താ​ക്ക​ളാ​യ പ്ര​സി​ഡ​ന്റ്​ സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് താ​നൂ​ർ, ട്ര​ഷ​റ​ർ മു​ജീ​ബ് കോ​ഡൂ​ർ, ചെ​യ​ർ​മാ​ൻ ഡോ. ​ഫ​വാ​സ്, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, റി​യാ​സ് വെ​ങ്ങ​ര, സി​റാ​ജു​ദ്ദീ​ൻ ചെ​മ്മാ​ട്, ജ​മാ​ൽ, റ​ഷീ​ദ് ഒ​ട്ടു​മ്മ​ൽ, ബാ​വ ഹു​സൈ​ൻ, റ​ഷീ​ദ് അ​ലി, സ​മ​ദ് ക​ണ്ണൂ​ർ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

Trending