Video Stories
പി.എം സാദിഖലി: ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് ആഘോഷിക്കാനുള്ള കാര്യമല്ല

ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ ലെനിന്‍ പ്രതിമ തകര്‍ത്ത് ആഘോഷിക്കുന്നതിനെ, സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസം തകര്‍ന്നതിനു ശേഷമുള്ള ആഘോഷം പോലെ കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സാദിഖലി ഇക്കാര്യം അഭിപ്രായപ്പെട്ടത്. മുസ്ലിംകളും ക്രിസ്ത്യാനികളും ദളിത് പിന്നോക്കക്കാരും പോലെ കമ്മ്യൂണിസ്റ്റുകളും ആര്‍.എസ്.എസിന്റെ മുഖ്യശത്രുക്കളാണെന്നും അത് ലക്ഷ്യം കാണുന്നതിന്റെ ആവേശം മാത്രമാണ് ത്രിപുരയിലേതെന്നും അദ്ദേഹം എഴുതുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
നീണ്ട എഴുപത് വർഷത്തെ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തിലാണ് സോവിയറ്റ് യൂണിയനിൽ ജനങ്ങൾ ലെനിന്റെ പ്രതിമ അടിച്ചു തകർത്തത്. ത്രിപുരയിലെ 25 വർഷത്തെ സി.പി.എം തുടർ ഭരണത്തിനെതിരായ ജനവിധിക്കു ശേഷം സമാന രീതിയിൽ ജനങ്ങളുടെ ആഹ്ലാദാരവം നടക്കുന്നുവെന്ന് വരുത്താനാണ് ആർ.എസ്.എസ് ആസൂത്രണത്തിൽ അവിടെ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾ. ഇത് തീർത്തും അപഹാസ്യമാണ്. നമ്മുടെ നാട് തുടക്കം മുതലേ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഓർക്കണം.
25 വർഷം ത്രിപുരയിലും കമ്യൂണിസ്റ്റ് അടിച്ചമർത്തൽ ഭരണമായിരുന്നുവെന്നത് ഒരു സത്യമാണ്.
മേധാവിത്തമുള്ളിടത്തൊക്കെ അധീശത്വം സ്ഥാപിക്കുന്ന കമ്യൂണിസ്റ്റുകാരുടെ സ്ഥിരം ശൈലിയാണത്.
പക്ഷെ ത്രിപുരയിൽ ഓരോ തവണയും തെരഞ്ഞെടുപ്പിൽ ജനങ്ങളാണ് സി.പി.എമ്മിനെ അധികാരത്തിലേറ്റിയതെന്ന വസ്തുത കാണാതിരുന്നു കൂടാ! നമ്മുടെ ജനായത്ത സംവിധാനത്തെ ഇക്കാര്യത്തിൽ മുഖവിലക്കെടുത്തേ മതിയാകൂ ….
രായ്ക്കുരാമാനം കോൺഗ്രസ് മുക്ത ഭാരതം ഉരുവിട്ട് കൊണ്ടിരിക്കുകയാണ് ബി.ജെ.പി.
ഇന്ത്യയുടെ ജനാധിപത്യ മതേതര ആശയങ്ങളുടെ വേരറുക്കണമെങ്കിൽ അവക്ക് ബീജം നൽകി വളർത്തി വലുതാക്കിയ കോൺഗ്രസിനെ നിഷ്കാസനം ചെയ്യണമെന്ന് സംഘപരിവാരത്തിന് നല്ലപോലെ അറിയാം.
എന്നാൽ ആർ.എസ്.എസ് വിചാരധാരയിലെ മുഖ്യ ശത്രുക്കൾ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും ദലിത് പിന്നോക്കക്കാർക്കും പുറമെ കമ്യൂണിസ്റ്റുകാരുമാണെന്നത് നാം പലവുരു പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.
അത് ലക്ഷ്യം കാണുന്നതിന്റെ ആവേശമാണ് അവർ ത്രിപുരയിൽ ലെനിൻ പ്രതിമയും തമിഴ്നാട്ടിൽ പെരിയാർ പ്രതിമയും തകർത്ത് കൊണ്ട് ആഘോഷിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതി സംരക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടാണ് ഇന്ന് എല്ലാവരിൽ നിന്നും രാജ്യം ആവശ്യപ്പെടുന്നത്. കൈ മെയ് മറന്നെല്ലങ്കിലും എല്ലാ ജനാധിപത്യ കക്ഷികളും അതിനു വേണ്ടി ഒന്നിക്കണമന്ന വെളിപാടാണ് പ്രധാനം. തലക്ക് വെളിവില്ലെന്ന് സ്വയം നടിച്ചു കൊണ്ടിരിക്കുന്ന, ‘ത്രീ പുര’ (ബംഗാൾ, ത്രിപുര, കേരളം)ക്ക് ശേഷം അവശേഷിക്കുന്ന കേരളത്തിലെ ‘വൺ പുര’ സഖാക്കൾക്ക് ഇത് ബോധ്യമാകാൻ യാതൊരു സാധ്യതയും ഇനിയും ഇല്ല.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
india2 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്