Connect with us

kerala

സാദിഖലി തങ്ങള്‍ ജപ്പാനിലെത്തി

ജപ്പാൻ കെ.എം.സി.സി.യുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകീട്ട് (ഒക്ടോബർ 3 ന്) ഗുന്മ ഇസീസാക്കി കൾച്ചറൽ സെന്ററിൽ വെച്ച് സാദിക്കലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും

Published

on

ജപ്പാൻ: വേൾഡ് മലയാളി ഫെഡറേഷൻ, നിഹോൻ കൈരളി സങ്കടനകളുടെയും പ്രത്യേക ഷണപ്രകാരം ജപ്പാനിൽ സന്ദർശനത്തിനെത്തിയ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ ടോക്കിയോയിലെ ഹനിഡ എയർപോർട്ടിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും വിവിധ മലയാളി സംഘടനാ നേതാക്കളും ചേർന്ന് സ്വീകരിച്ചു.

അഡ്വ. ഹാരിസ് ബീരാൻ എം.പി., ഷഫീഖ് വി.പി., ഷിഹാസ് സുൽത്താൻ എന്നിവർ അനുഗമിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസി കോൺസുൽ അറ്റാഷെ അഭിജിത്ത് റോയ്, വേൾഡ് മലയാളി ഫെഡറേഷൻ, നിഹോൻ കൈരളി തുടങ്ങിയ സംഘടനകളുടെ നേതാക്കളായ അനിൽ രാജ്, ശക്തി കുമാർ, സഹസിൽ തുടങ്ങിയവർ സംബന്ധിച്ചു.

ജപ്പാൻ കെ.എം.സി.സി.യുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകീട്ട് (ഒക്ടോബർ 3 ന്) ഗുന്മ ഇസീസാക്കി കൾച്ചറൽ സെന്ററിൽ വെച്ച് സാദിക്കലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി മീറ്റും സംഘടിപ്പിച്ചിട്ടുണ്ട്.

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending