Connect with us

kerala

സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് പ്രോജ്വല തുടക്കം

ഭിന്നിപ്പിന്റെ വിത്തുപാകി ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച് നിന്നു മറുപടി പറയാന്‍ സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍

Published

on

മലപ്പുറം: മഹിത പൈതൃകങ്ങളുറങ്ങുന്ന പൊന്നാനിയുടെ മണ്ണില്‍ നിന്നും മാനവിക ഐക്യത്തിന്റെ സന്ദേശമോതി പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് തുടക്കം.

പൊന്നാനിക്കളരിയുടെ സംസ്‌കാരിക തനിമയും മഖ്ദൂമിയന്‍ പാണ്ഡിത്യത്തിന്റെ വിളനിലവുമായ പൊന്നാനിയിലെ ചങ്ങരംകുളത്ത് നിന്നാണ് യാത്രയാരംഭിച്ചത്. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥാ നായകന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.

എല്ലാവരും ഒന്നാണെന്ന മഹത്തായ ആശയമാണ് മുസ്്ലിംലീഗ് പ്രസ്ഥാനം ഉയര്‍ത്തുന്നത്. ഈ ഒരുമയെ തകര്‍ത്ത് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് ഒരിക്കലും മുസ്്ലിംലീഗ് അനുവദിക്കില്ല. ഈ സൗഹാര്‍ദ ഭൂമിയുടെ കാവല്‍ക്കാരായി മുസ്്ലിംലീഗ് എന്നുമുണ്ടാവും. കേരളം ഭരിക്കുന്നത് ആരാണ് എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് വെളിപ്പാടകലെ വന്നെത്തിയിരിക്കുകയാണ്. ആഘട്ടത്തിലാണ് മുസ്്ലിംലീഗ് ഐക്യത്തിന്റെ സന്ദേശമോതി സൗഹാര്‍ദ്ദ സന്ദേശയാത്ര നടത്തുന്നത്. ഭിന്നിപ്പിന്റെ വിത്തുപാകി ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച് നിന്നു മറുപടി പറയാന്‍ സമയമായിരിക്കുന്നു. ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും മറ്റുള്ള മതസ്ഥരും യോജിച്ചു നിന്ന് ഇവരെ ചെറുത്ത് തോല്‍പിക്കണം. നമ്മുടെ ആവശ്യങ്ങളും വികസനങ്ങളും നടപ്പിലാവാന്‍ ജനാധിപത്യം വിജയിപ്പിക്കണം. അതിനള്ള ശ്രമത്തിനാണ് ഈ യാത്രയെന്നും തങ്ങള്‍ കൂട്ടേചേര്‍ത്തു.

മുസ്്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാന്‍ അഷ്റഫ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.പി ബാവ ഹാജി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ധീന്‍ എം.എല്‍.എ, കെ.എസ് ഹംസ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, സുഹറാ മമ്പാട്, അഡ്വ. കെ.പി മറിയുമ്മ. എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി. ഉബൈദുല്ല, മഞ്ഞളാകുഴി അലി, ടി.വി ഇബ്രാഹീം,കെ.എന്‍.എ ഖാദര്‍, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹമത്തുല്ല, മുസ്്ലിംയൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, കുറുക്കോളി മൊയ്തീന്‍, ടി.പി അഷ്റഫലി, പി.കെ നവാസ്, ഫൈസല്‍ ബാഫഖി തങ്ങള്‍, യു.സി രാമന്‍, എ.പി ഉണ്ണികൃഷ്ണന്‍, ഹനീഫ മൂന്നിയൂര്‍, അന്‍വര്‍നഹ, മുസ്്ലിംലീഗ് ജില്ലാ ഭ്ാരവാഹികളായ ജാഥ വൈസ് ക്യാപറ്റന്‍ അഡ്വ. യു.എ ലത്തീഫ്, ഡയരക്ടര്‍ ഇസ്്മാഈല്‍ മൂത്തേടം, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ മൂത്തേടം, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഉമര്‍ അറക്കല്‍, സലീം കുരുവമ്പലം, എം.എ ഖാദര്‍, എം.കെ ബാവ, സി. മുഹമ്മദാലി, പി.എ റഷീദ്, എം. അബ്ദുല്ല കുട്ടി, പി.കെ.സി അബ്ദുറഹിമാന്‍, കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തിഫ്, കബീര്‍ മുതപറമ്പ്, വി.എ വഹാബ്, അഡ്വ. പി.വി മനാഫ്, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അഡ്വ. അബു സിദ്ധീഖ്, ടി.എച്ച് കുഞ്ഞാലി ഹാജി, ശമീര്‍ ഇടിയാട്ടില്‍, പി.വി അഹമ്മദ് ഷാജു, ശറഫു പിലാക്കല്‍, അഷ്ഹര്‍ പെരുമുക്ക്, ബാവി വിസപ്പടി, ഷാനവാസ് വെട്ടത്തൂര്‍, വി.കെ.എം ഷാഫി, കെ.സി ഷിഹാബ്, ഷബീര്‍ ബിയ്യം, പി.പി ഉമ്മര്‍, വി.എം അഷ്റഫ്, വി.വി ഹമീദ്, റഷിദ് കോക്കുര്‍, നദീം ഒള്ളാട്ട്, സിറാജ് പൊന്നാനി പ്രസംഗിച്ചു.

 

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending