Connect with us

kerala

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് ശബരിമല തീര്‍ഥാടകന്‍ മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് മരിച്ചത്.

Published

on

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ഥാടകന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് (22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ ശബരിമലയിലെത്തിയ അശ്വല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. മാടമണ്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

രാവിലെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

 

 

kerala

പാലക്കാട് പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിൽ; രമേശ് ചെന്നിത്തല

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

‘പ്രശ്നങ്ങളുള്ള നേതാക്കൾ പാർട്ടി ഫോറത്തിലാണ് ഉന്നയിക്കേണ്ടത്. നേരിട്ട് പത്രസമ്മേളനം നടത്തി പ്രശ്നങ്ങൾ പറയുന്നത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ല’ എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Continue Reading

crime

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; സംഭവത്തില്‍ കേസെടുക്കില്ല,മോഷ്ടിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ്

പുരാവസ്തു വിഭാഗത്തില്‍പ്പെട്ട പാത്രം അബദ്ധത്തില്‍ മറ്റൊരാള്‍ എടുത്ത് നല്‍കിയതാണെന്ന ഹരിയാന സ്വദേശികളുടെ മൊഴി സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

Published

on

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം മോഷണം പോയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഹരിയാന സ്വദേശികള്‍ക്ക് മോഷണവുമായി ബന്ധമില്ലെന്ന് പൊലീസ്. പുരാവസ്തു വിഭാഗത്തില്‍പ്പെട്ട പാത്രം അബദ്ധത്തില്‍ മറ്റൊരാള്‍ എടുത്ത് നല്‍കിയതാണെന്ന ഹരിയാന സ്വദേശികളുടെ മൊഴി സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഹരിയാന സ്വദേശിയായ ഓസ്‌ട്രേലിയന്‍ വംശജനായ മനോജ് ഝാ, ഭാര്യ, ഭാര്യയുടെ സുഹൃത്ത് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. എന്നാല്‍ ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വന്നത്. വിദേശികളായ ഇവര്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയതായിരുന്നു.

ഇത്തരത്തില്‍ 13ാം തീയതി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പാത്രം കാണാതാവുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന പൂജ സാമഗ്രികള്‍ അടങ്ങിയ പാത്രം നിലത്ത് വീണപ്പോള്‍ എടുത്ത് നല്‍കിയത് മറ്റൊരു പാത്രമായിരുന്നു. തുടര്‍ന്ന് ആ പാത്രവുമായി ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു.

ഇവരുടെ മൊഴി ശരിയാണെന്നാണ് പൊലീസിന്റെ നിരീക്ഷണം. അതിനാല്‍ ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ രണ്ട് പേര്‍ ഹരിയാന സ്വദേശികളും ഒരാള്‍ ബിഹാര്‍ സ്വദേശിയുമാണ്.

എന്നാല്‍ മോഷണം പോയ പാത്രം ഐശ്വര്യം കിട്ടാന്‍ വേണ്ടി പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

പാത്രം കാണാനില്ല എന്ന വിവരം അറിഞ്ഞ ക്ഷേത്രം അധികൃതര്‍ സി.സി.ടി.വി ഫൂട്ടേജുകള്‍ പരിശോധിച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് പിന്നാലെ ഉഡുപ്പിയില്‍ നിന്ന് വിമാന മാര്‍ഗം മൂവരും ഹരിയാനയിലേക്ക് പോവുകയായിരുന്നു. ഫോര്‍ട്ട് പൊലീസ് വിവരം ഹരിയാന പൊലീസിനെ അറിയിച്ചതോടെ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. കേരള പൊലീസും കേന്ദ്ര പൊലീസും കാവല്‍ നില്‍ക്കുന്ന സുരക്ഷാമേഖലയില്‍ നിന്നാണ് പാത്രം കാണാതെ പോകുന്നത്.

Continue Reading

kerala

‘ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടക്കില്ല, ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും’; പൂരം കലക്കുന്നത് ആചാരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് രമ്യ ഹരിദാസ്

ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടക്കില്ലെന്നും ജനങ്ങള്‍ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

Published

on

പൂരവും വെടിക്കെട്ടുമെല്ലാം ആചാരങ്ങളുടെയും  അനുഷ്ഠാനങ്ങളുടെയും ഭാഗമാണെന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. എന്നാല്‍ പലരും അത്   ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുമെന്നും രമ്യ പറഞ്ഞു.

അതേസമയം ചേലക്കരയിലെ ജനങ്ങള്‍ ഐക്യജനാധിപത്യമുന്നണിക്ക് നല്കിവരുന്ന വലിയൊരു പിന്തുണയുണ്ടെന്നും ആ പിന്തുണ ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടക്കില്ലെന്നും ജനങ്ങള്‍ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

പൂരങ്ങളെയും വേലകളെയുമൊക്കെ സ്‌നേഹിക്കുന്ന ആളുകളാണ് ചേലക്കരക്കാര്‍. ഞാനുമൊരു വിശ്വാസിയാണ്. ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് വിശ്വസിക്കുന്ന എത്രയോ ആളുകള്‍ ഇന്നും നമ്മളോടൊപ്പമുണ്ട്. പൂരം അലങ്കോലമാക്കുന്നത് പൂരം ജീവിത ഭാഗമാക്കിയവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അത് വലിയ വിഷമമാണ്. പൂരം തകരുമ്പോള്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും രമ്യ പറഞ്ഞു.

ചേലക്കരയിലെ അന്തിമഹാകാളന്‍ പൂരത്തിനും വായാലിക്കാവ് പൂരത്തിനും രണ്ട് വര്‍ഷമായി വെടിക്കെട്ട് നടക്കുന്നില്ല. വായാലിക്കാവില്‍ അനുമതി ലഭിച്ചിട്ടും വെടിക്കെട്ട് നടത്താന്‍ സാധിച്ചില്ല. ഈ അനുഷ്ഠാനങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഏതോ ഭാഗത്ത് നിന്നുണ്ടോയെന്നത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കും. ചിലയിടങ്ങളില്‍ മാത്രം ഇവ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ജനങ്ങള്‍ക്ക് ദുരൂഹതയുണ്ടെന്നും  രമ്യ പറഞ്ഞു. ചേലക്കരയിലെ അന്തിമഹാകാളന്‍ കാവിലെയും വായാലിക്കാവിലെയും വെടിക്കെട്ട് നടക്കാത്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രമ്യ.

Continue Reading

Trending