Connect with us

Culture

ശബരിമലയില്‍ അഹിന്ദുക്കളെ കയറ്റാനാവില്ലെന്ന ആവശ്യം അംഗീകരിക്കാനാവില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

on

കൊച്ചി: ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ കയറ്റരുതെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ മതസംഘടനകളെ കേസില്‍ കക്ഷിയാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ശബരിമലയിലെ ഹരിവരാസനം പാടിയത്. വഖഫ് ബോര്‍ഡ്, ഇസ്‌ലാം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ചശേഷമേ ഹര്‍ജിയില്‍ തീരുമാനം എടുക്കാവൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വലിയ പൊതുജന താല്‍പര്യമുള്ള വിഷയമെന്ന നിലയില്‍ പത്രപരസ്യവും നല്‍കണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

GULF

പിസിഡബ്ല്യുഎഫ് സലാല വനിതാ വിങ്ങും സുക് അല്‍ നജ്ഉം ചേര്‍ന്ന് കേക്ക് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു

മത്സരത്തില്‍ ഒന്നാം സ്ഥാനം ശ്രീമതി ഇര്‍ഫാന റിയാസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം മുംബൈ സ്വദേശി സല്‍മ ഷൈക് മൂന്നാം സ്ഥാനം ശ്രീമതി നോറി തമാനി എന്നിവരും നേടിയെടുത്തു

Published

on

പിസിഡബ്ല്യുഎഫ് സലാല വനിതാ വിങ്ങും സുക് അല്‍ നജ്ഉം ചേര്‍ന്ന് കേക്ക് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു. 2025 ജനുവരി 3ന് വെള്ളിയാഴ്ച വൈകുന്നേരം അല്‍ വാദി നുജ്ഉം മാളിലെ നുജൂ സൂക്കില്‍ നടന്ന പരിപാടിയില്‍ 18 മത്സരാര്‍ത്തികള്‍ മാറ്റുരച്ചു. മലയാളികള്‍ക്കും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒരുപോലെ പങ്കാളിയാകാനായ ഈ മത്സരത്തില്‍ വിവിധ രൂപത്തിലും രുചിയിലും കൗതുകം ഉണര്‍ത്തിയ കേക്കുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ലോകപ്രശസ്ത അമേരിക്കന്‍ ഷെഫ് അലിബാബ ഗുയെ പ്രധാന വിധികര്‍ത്താവും മുഖ്യാതിഥിയുമായെത്തി. കൂടാതെ ഡോ. സമീറ സിദ്ദിഖ്ക്കും ഇര്‍ഫാന്‍ ഖലീലിനും വിധിനിര്‍ണയത്തില്‍ പങ്കാളികളായി. പിസിഡബ്ല്യുഎഫ് വനിതാ അംഗം സലീല റാഫി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു.

സലാല പ്രസിഡന്റ് കെ. കബീര്‍, സെക്രട്ടറി മുഹമ്മദ് റാസ്, ട്രഷറര്‍ ഫിറോസ് അലി എന്നിവര്‍ ചേര്‍ന്ന് അലിബാബ ഗുയെക്ക് പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഭാവനകള്‍ക്ക് ആദരവും പ്രശംസയും അര്‍പ്പിക്കുകയും ചെയ്തു. അതോടൊപ്പം കബീര്‍ ‘ഖഞ്ചര്‍’ ആകൃതിയിലുള്ള ക്രിസ്റ്റല്‍ ശില്‍പവും, റാസ് ഒരു മോമെന്റോയും അദ്ദേഹത്തിന് സമ്മാനിച്ചു.

‘കേരളത്തിന്റെ പാരമ്പര്യ സമ്പത്തായ വിഭവങ്ങളും സംസ്‌കാരവും അനുഭവിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തില്‍ ഒരപൂര്‍വ അനുഭവമാണ്. ഇങ്ങനെയൊരു ആദരവ് ലഭിച്ചതില്‍ എനിക്ക് വലിയ സന്തോഷം നല്‍കി. ഭക്ഷണം വെറും രുചിയല്ല, അത് മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണ്. പിസിഡബ്ല്യുഎഫ് സലാലയുടെ ഈ കൂട്ടായ്മയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി.’അലി ബാബ ഗൂയെ പറഞ്ഞു.

മത്സരത്തില്‍ ഒന്നാം സ്ഥാനം ശ്രീമതി ഇര്‍ഫാന റിയാസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം മുംബൈ സ്വദേശി സല്‍മ ഷൈക് മൂന്നാം സ്ഥാനം ശ്രീമതി നോറി തമാനി എന്നിവരും നേടിയെടുത്തു. വിജയികള്‍ക്കും മറ്റ് എല്ലാ മത്സരാര്‍ഥികള്‍ക്കും അലിബാബ ഗുയെയുടെ കയ്യൊപ്പോടു കൂടിയ പ്രശസ്തിപത്രങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍ സൂഖ് അല്‍ നുജും മാനേജര്‍ റഫീഖ്, ഡോ. ഷമീര്‍ ആലത്ത്, നസീര്‍,ശിഹാബ് മഞ്ചേരി,അന്‍വര്‍,ഖലീല്‍,ജൈസല്‍ എടപ്പാള്‍, റെനീഷ്,മുസ്തഫ, ഇര്‍ഫാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ലോകകേരള സഭ അംഗം ശ്രീമതി ഹേമ ഗംഗാദരന്‍ ഉദ്ഘാടനവും പിസിഡബ്ല്യുഎഫ് വനിതാ ട്രഷറര്‍ സ്‌നേഹ ഗിരീഷ് സ്വാഗതവും, സെക്രട്ടറി റിന്‍സില റാസ് അധ്യക്ഷ പ്രസംഗവും നിര്‍വഹിച്ചു. സലാലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ സീന സുരേന്ദ്രന്‍, റൗല ഹാരിസ്, ഷെസി ആദം, ഷാഹിദ കലാം, പ്രിയ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൈമ ഇര്‍ഫാന്‍ നന്ദിപ്രസംഗം നടത്തി.

Continue Reading

crime

ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചുള്ള ലഹരിക്കടത്ത്: രണ്ടു യുവാക്കള്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്.

Published

on

ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ വയനാട്ടില്‍ പിടിയില്‍. മലപ്പുറം സ്വദേശികളെയാണ് എക്സൈസ് സംഘം പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് എംഡിഎംഎയും രണ്ടു കിലോ കഞ്ചാവും ഒളിപ്പിച്ചിരുന്നത്.

എക്സൈസ് സംഘം സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ബാഗേജ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വന്ന എ വണ്‍ ടൂറിസ്റ്റ് ബസിന്റെ അടിയിലെ പ്രത്യേക അറയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വെച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ നിന്നും ജിപിഎസ് സംവിധാനവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

വിശദമായ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം സ്വദേശികളായ സ്വാലിഹ്, അബ്ദുള്‍ ഖാദര്‍ എന്നിവരെ എക്സൈസ് സംഘം വീടു വളഞ്ഞ് പിടികൂടിയത്. സ്വാലിഹ് മയക്കുമരുന്ന് കര്‍ണാടകയില്‍ നിന്നും മയക്കുമരുന്ന് അബ്ദുള്‍ ഖാദറിന്റെ പേരില്‍ മലപ്പുറത്തേക്ക് അയക്കുകയായിരുന്നു. മറ്റൊരു ബസില്‍ സ്വാലിഹ് ഇവിടെയെത്തി മയക്കുമരുന്ന് കൈപ്പറ്റാന്‍ കാത്തു നില്‍ക്കുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.

Continue Reading

kerala

തോമസ് കെ തോമസ് ഉണ്ടാക്കിയ ചീത്തപ്പേര് കൊണ്ട് കുട്ടനാട് സീറ്റ് ഏറ്റെടുക്കാനൊരുങ്ങി സിപിഎം

അടുത്ത തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍സിപിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

Published

on

എന്‍സിപിയുടെ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. എംഎല്‍എ തോമസ് കെ തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത ചര്‍ച്ചകള്‍ക്കിടെയാണ് സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന വിവരം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ലേഖനം ചര്‍ച്ചയാക്കിയാണ് ആവശ്യം. തോമസ് കെ തോമസ് പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു.

കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ദുരുദ്ദേശപരമായി ഒന്നും നടക്കുന്നില്ലെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍സിപിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്‍സിപി ക്ഷയിച്ച് ഒരു വള്ളത്തില്‍ക്കയറാനുള്ള ആളുപോലും ഇല്ലാതായി. സംഘടന മുഖപത്രമായ ‘യോഗനാദ’ത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള ചാക്കോയുടെയും തോമസ് കെ തോമസിന്റെയും പരാക്രമം രണ്ട് രാഷ്ട്രീയകേരളം ട്രോളുകയാണ്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനായ തോമസിന് ജേഷ്ഠന്റെ ഗുണമില്ല. രാഷ്ട്രീയ പാരമ്പര്യവുമില്ല. തോമസ് ചാണ്ടിയോടുള്ള സ്നേഹം കൊണ്ടാകാം കുട്ടനാട് സീറ്റ് എല്‍ഡിഎഫ് എന്‍സിപിക്ക് കൊടുത്തത്. അത് അപരാധമായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Continue Reading

Trending