Connect with us

News

റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു; 15 പേര്‍ കൊല്ലപ്പെട്ടു

ടിഞ്ഞാറന്‍ റഷ്യയിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ഇല്യുഷിന്‍- 2- 76 വിമാനം തകര്‍ന്നുവീണത്.

Published

on

പതിനനഞ്ചു പേരുമായി പറന്ന റഷ്യന്‍ സൈനിക ചരക്കുവിമാനം മോസ്‌കോയിലെ ഇവാനോവയില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പടിഞ്ഞാറന്‍ റഷ്യയിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ഇല്യുഷിന്‍- 2- 76 വിമാനം തകര്‍ന്നുവീണത്. എന്‍ജിനില്‍ തീപ്പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

എട്ട് വിമാനജീവനക്കാരും ഏഴ് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. തീപ്പിടിച്ച വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജനുവരിയില്‍ സമാനരീതിയില്‍ ഐ.എല്‍- 76 യാത്രാവിമാനം തകര്‍ന്നുവീണ് 65 പേര്‍ മരിച്ചിരുന്നു. 65 യുദ്ധത്തടവുകാരുമായി പോകുകയായിരുന്ന വിമാനത്തെ യുക്രെയ്ന്‍ വെടിവെച്ചിട്ടതാണെന്നായിരുന്നു ആരോപണം.

 

india

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

നവംബര്‍ രണ്ടിന് അനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകര്‍ കൊല്ലപ്പെട്ടിരുന്നു.

Published

on

ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. മറ്റൊരു ഭീകരനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വര്‍ദ്ധിച്ചുവരുകയാണ്. നവംബര്‍ രണ്ടിന് അനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകര്‍ കൊല്ലപ്പെട്ടിരുന്നു. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയ സൈന്യം ആന്റി- ടെറര്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇതിനിടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ശ്രീനഗറിലെ ഖന്യാര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് വെറും മണിക്കൂറുകള്‍ക്ക് ശേഷമാണ് അനന്തനാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ വിദേശിയും ഒരാള്‍ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചിരുന്നു. ഏത് സംഘടനയില്‍പെട്ടവരാണ് ഭീകരവാദികള്‍ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും സൈന്യം അറിയിച്ചിരുന്നു.

 

Continue Reading

News

യുഎസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് സുനിത വില്യംസ് വോട്ട് രേഖപ്പെടുത്തും

ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും വോട്ടുചെയ്യാന്‍ അവസരം ലഭിക്കുമെന്ന് രാജ്യം ഉറപ്പാക്കി.

Published

on

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് സുനിത വില്യംസ് വോട്ട് രേഖപ്പെടുത്തും. ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും വോട്ടുചെയ്യാന്‍ അവസരം ലഭിക്കുമെന്ന് രാജ്യം ഉറപ്പാക്കി. സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് ഉണ്ടായിരുന്നിട്ടും രണ്ട് ബഹിരാകാശ സഞ്ചാരികള്‍ക്കും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയുമെന്ന് നാസ ഉറപ്പാക്കി.

ബഹിരാകാശത്തുള്ള ഒരു യുഎസ് പൗരനും വോട്ട് ചെയ്യാന്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍, ബഹിരാകാശയാത്രികര്‍ക്കായി നാസയ്ക്ക് ഒരു അബ്‌സെന്റീ വോട്ടിംഗ് സംവിധാനമുണ്ട്. ഈ വോട്ടിംഗ് സമ്പ്രദായം അബ്‌സെന്റീ വോട്ടിംഗ് സമ്പ്രദായത്തിന് സമാനമാണ്.

ഹാജരാകാത്ത ബാലറ്റ് അഭ്യര്‍ത്ഥിക്കുന്നതിന്, ബഹിരാകാശ യാത്രികര്‍ ഒരു ഫെഡറല്‍ പോസ്റ്റ് കാര്‍ഡ് അപേക്ഷ പൂരിപ്പിക്കേണ്ടതുണ്ട്. ടെക്സാസിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിലെ ബഹിരാകാശ നിലയത്തിനും മിഷന്‍ കണ്‍ട്രോളിനുമിടയിലാണ് ബാലറ്റ് കൈമാറുന്നത്. തുടര്‍ന്ന് നാസ, ട്രാക്കിംഗ്, ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ച് ന്യൂ മെക്‌സിക്കോയിലെ പരീക്ഷണ കേന്ദ്രത്തിലേക്ക് ബാലറ്റ് അയയ്ക്കും. അത് ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്ക് കൈമാറും. ബഹിരാകാശയാത്രികന്റെ കൗണ്ടി ക്ലാര്‍ക്കാണ് വോട്ട് അന്തിമമാക്കുന്നത്.

ബാലറ്റ് എന്‍ക്രിപ്റ്റ് ചെയ്തതിനാല്‍ ബഹിരാകാശ സഞ്ചാരിക്ക് മാത്രമേ അത് ആക്സസ് ചെയ്യാനാകൂ. ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത ആദ്യത്തെ ബഹിരാകാശ സഞ്ചാരി 1997-ല്‍ ഡേവിഡ് വുള്‍ഫും 2020 ലെ യുഎസ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത അവസാന ബഹിരാകാശ സഞ്ചാരി കേറ്റ് റൂബിന്‍സുമായിരുന്നു.

 

Continue Reading

kerala

പാലക്കാട് ബിജെപിക്ക് തിരിച്ചടി; കര്‍ഷകമോര്‍ച്ച മുന്‍ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ടു

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാര്‍ പ്രതികരിച്ചു.

Published

on

പാലക്കാട് ബിജെപിക്ക് തിരിച്ചടി. കര്‍ഷകമോര്‍ച്ച മുന്‍ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് പി രാംകുമാര്‍ പാര്‍ട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാര്‍ പ്രതികരിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പി രാംകുമാര്‍ പാര്‍ട്ടി വിടാന്‍ കാരണം.

നേരത്തെ പാലക്കാട് ബിജെപി നേതാവ് കെ പി മണികണ്ഠനും പാര്‍ട്ടി വിട്ടിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ഇയാള്‍ പാര്‍ട്ടി വിട്ടത്.

ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സി കൃഷ്ണകുമാര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മണികണ്ഠന്‍ ആരോപിച്ചിരുന്നു. പ്രവര്‍ത്തകരെ പാര്‍ട്ടി അവഗണിക്കുന്നുവെന്നും പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.

അതേസമയം ബിജെപി നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വാര്യറെ തിരിച്ചെത്തിക്കാന്‍ ആര്‍എസ്എസിന്റെ ശ്രമം തുടരുകയാണ്. കെ സുരേന്ദ്രനും പാലക്കാട്ടെ സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് വാര്യര്‍ എത്തിയിരുന്നു.

 

Continue Reading

Trending