Connect with us

News

പുടിനെ വധിക്കാന്‍ യുക്രെയ്ന്‍ ശ്രമിച്ചുവെന്ന് റഷ്യ

പുട്ടിന്റെ കൊട്ടാരത്തിന് പിറകില്‍ നിന്നും പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Published

on

റഷ്യന്‍ പ്രസിഡണ്ട് പുട്ടിനെ വധിക്കാന്‍ യൂക്രെയിന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി റഷ്യ. യുക്രെയിന്‍ ഇതിനായി ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം.

പുട്ടിന്റെ കൊട്ടാരത്തിന് പിറകില്‍ നിന്നും പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രസിഡണ്ടിനെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ട് ഡ്രോണുകള്‍ എത്തി എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ആക്രമത്തില്‍ പുട്ടിന് പരിക്കേറ്റില്ലെന്നും മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും റഷ്യന്‍ അധിക്യതര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ നഗരത്തിലെ ഡ്രോണ്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

kerala

പ്ലസ് വണ്‍: ആദ്യ അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം

ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് സമയം.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്‌കൂളുകളില്‍ പ്രവേശനം നേടാം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് സമയം. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്ട്മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം.

സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ അവരെ പരിഗണിക്കില്ല. അതിനാല്‍ ആദ്യ അലോട്ട്മെന്റില്‍ ഇടംനേടിയ വിദ്യാര്‍ത്ഥികള്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍, താല്‍ക്കാലിക അഡ്മിഷനെടുക്കണം. ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ ഈ സീറ്റുകള്‍ ഒഴിഞ്ഞതായി കണക്കാക്കും. ഇവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല.

ഹയര്‍സെക്കന്‍ഡറിയില്‍ ആദ്യ അലോട്ട്മെന്റിന് ശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തതിനാല്‍ ഒഴിവു വന്ന സീറ്റുകളും ചേര്‍ത്ത് രണ്ടും മൂന്നും അലോട്ട്മെന്റുകള്‍ പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. 16 ന് മൂന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.

സപ്ലിമെന്ററി അലോട്ട്‌മെന്റാണ് പിന്നീട് പ്രസിദ്ധീകരിക്കുക. ആദ്യ മൂന്ന് അലോട്ട്‌മെന്റുകളിലും ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. അലോട്ട്മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. മത്സരചിത്രം ഇന്ന് തെളിയും. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ്, പി വി അന്‍വര്‍, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.

18 പത്രികകളാണ് വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചാണ് അന്‍വറിന്റെ പത്രിക പിന്‍വലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.

വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ആര്യാടന്‍ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

Continue Reading

india

ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.

Published

on

കന്നി ഐപിഎല്‍ കിരീടം നേടിയതിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ടീമിനെ അഭിനന്ദിക്കുന്ന ചടങ്ങിനിടെ ബുധനാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. ടിക്കറ്റുകളും പാസുകളുമുള്ള ആളുകള്‍ക്ക് വേണ്ടിയാണെങ്കിലും, തങ്ങളുടെ ടീമിലെ ക്രിക്കറ്റ് ഹീറോകളെ കാണാന്‍ ആരാധകര്‍ പരിസരത്ത് തടിച്ചുകൂടി.

സര്‍ക്കാരിന് നല്‍കിയ പ്രാഥമിക വിവരമനുസരിച്ച്, സ്റ്റേഡിയം വളപ്പിന് സമീപമുള്ള അഴുക്കുചാലിന് മുകളില്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക സ്ലാബ് അതില്‍ നിന്നിരുന്ന ആളുകളുടെ ഭാരത്താല്‍ തകര്‍ന്നു. പെട്ടെന്നുള്ള തകര്‍ച്ച പരിഭ്രാന്തി പരത്തുകയും തിക്കിലും തിരക്കിലും പെട്ട് നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി.

തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു, സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തല അന്വേഷണത്തിന് ഉത്തരവിട്ടതായി സ്ഥിരീകരിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനല്‍കി.

മരിച്ചവരില്‍ 13 മുതല്‍ 35 വയസ്സുവരെയുള്ള യുവാക്കളും യുവതികളും ഉള്‍പ്പെടുന്നു. ബൗറിംഗ് ആശുപത്രിയില്‍ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. വൈദേഹി ആശുപത്രിയില്‍ നാല് മരണങ്ങളും മണിപ്പാല്‍ ആശുപത്രി ഒരു മരണവും സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

Continue Reading

Trending