Connect with us

Sports

റഷ്യ വീണു

Published

on

 

സമാറ: ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളിന് വീഴ്ത്തി ഉറുഗ്വേ ലോകകപ്പ് ഗ്രൂപ്പ എ ജേതാക്കളായി. ആദ്യരണ്ട് മത്സരങ്ങളോടെ തന്നെ രണ്ടാം റൗണ്ടില്‍ ഇടമുറപ്പിച്ചിരുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനി എന്നിവരുടെ ഗോളുകളും ഡെനിസ് ചെറിഷേവിന്റെ ഓണ്‍ഗോളുമാണ് ദക്ഷിണ അമേരിക്കക്കാര്‍ക്ക് വ്യക്തമായ വിജയമൊരുക്കിയത്. ഇതേഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ ഈജിപ്തിനെ 2-1 ന് തോല്‍പ്പിച്ച് സഊദി അറേബ്യ മാന്യമായി ലോകകപ്പില്‍ നിന്നു വിടവാങ്ങി. 1994-നു ശേഷം ഇതാദ്യമായാണ് സഊദി ലോകകപ്പില്‍ ഒരു മത്സരം വിജയിക്കുന്നത്.
സൗദിക്കെതിരെ അഞ്ചു ഗോളിനും ഈജിപ്തിനെതിരെ 3-1 നും വിജയിച്ച റഷ്യക്ക് ഉറുഗ്വേയുടെ സമഗ്ര ഫുട്‌ബോളിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പത്താം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്ന് ലൂയിസ് സുവാരസാണ് ആദ്യമായി ലക്ഷ്യം കണ്ടത്. 23-ാം മിനുട്ടില്‍ ഉറുഗ്വേ താരത്തിന്റെ ഷോട്ട് ചെറിഷേവിന്റെ കാലില്‍ തട്ടി വഴിമാറി വലയിലെത്തിയതോടെ ആതിഥേയര്‍ രണ്ടു ഗോളിന് പിന്നിലായി. 36-ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഇഗോര്‍ സ്‌മോൡങ്കോവിന് മൈതാനം വിടേണ്ടിവന്നതും റഷ്യക്ക് തിരിച്ചടിയായി.
നിരവധി മികച്ച അവസരങ്ങള്‍ ല‘ിച്ചെങ്കിലും ഗോളാക്കുന്നതില്‍ വിഷമിച്ച കവാനി ഇഞ്ച്വറി ടൈമിലാണ് ഗോളടിച്ചത്. റഷ്യന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഗോള്‍കീപ്പര്‍ അകിന്‍ഫീവ് തടഞ്ഞിട്ട ഷോട്ട് വലയിലേക്ക് തട്ടിയാണ് കവാനി ഈ ലോകകപ്പിലെ തന്റെ ആദ്യഗോള്‍ നേടിയത്. മൂന്ന് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഉറുഗ്വേ താരമെന്ന റെക്കോര്‍ഡ് സുവാരസ് സ്വന്തമാക്കിയപ്പോള്‍ അതേ മത്സരത്തില്‍ തന്നെ കവാനിയും ആ നാഴികക്കല്ല് പിന്നിട്ടു.
ആഫ്രിക്കന്‍ കരുത്തരായ ഈജിപ്തിനെതിരെ മികച്ച പോരാട്ടവീര്യം പുറത്തെടുത്താണ് സൗദി വിജയവുമായി മടങ്ങിയത്. 22-ാം മിനുട്ടില്‍ മുഹമ്മദ് സലാഹ് തന്റെ രണ്ടാം ലോകകപ്പ് ഗോളോടെ ഈജിപ്തിനെ മുന്നിലെത്തിച്ചിരുന്നു. 41-ാം മിനുട്ടില്‍ ല‘ിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സൗദി താരം ഫഹദ് അല്‍ മുവല്ലദ് പരാജയപ്പെട്ടപ്പോള്‍ ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ സല്‍മാന്‍ അല്‍ ഫറജ് പെനാല്‍ട്ടിയിലൂടെ തന്നെ പച്ചക്കുപ്പായക്കാരെ ഒപ്പമെത്തിച്ചു. ലോകകപ്പില്‍ ആദ്യപകുതിയില്‍ ഏറ്റവും വൈകി ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ അല്‍ഫറജിന്റെ പേരിലായി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഇഞ്ച്വറി ടൈമിലാണ് സൗദി വിജയഗോള്‍ കണ്ടെത്തിയത്. അബ്ദുല്ല ഒതയ്ഫിന്റെ പാസില്‍ നിന്ന് ക്ലോസ്‌റേഞ്ചില്‍ നിന്ന് ഷോട്ടുതിര്‍ത്ത് സാലിം അല്‍ദൗസരിയാണ് ഗോളടിച്ചത്.
നേരത്തെ, ഈജിപ്ത് ഗോള്‍കീപ്പര്‍ എസ്സാം അല്‍ ഹദാരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനെന്ന റെക്കോര്‍ഡ് (45 വര്‍ഷം 161 ദിവസം) നേടിയിരുന്നു. രണ്ടാം റൗണ്ട് പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ ഈജിപ്ത് മൂന്നു കളിയും തോറ്റ് മടങ്ങിയപ്പോള്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് സൗദി നാട്ടിലേക്ക് മടങ്ങുന്നത്.

More

സലാഹിന്റെ ഡബിളില്‍ ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗില്‍ തലപ്പത്ത്

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തേരോട്ടം തുടര്‍ന്ന് ലിവര്‍പൂള്‍. ആവേശകരമായ മത്സരത്തില്‍ സതാംപ്റ്റനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ദൂരം വര്‍ധിപ്പിച്ചു.

സൂപ്പര്‍താരം മുഹമ്മദ് സലായുടെ ഇരട്ടഗോളാണ് ആവേശ ജയം സമ്മാനിച്ചത്. 65, 83 മിനിറ്റിലായിരുന്നു സലാഹിന്റെ ഗോളുകള്‍.ഇതില്‍ രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. ആദ്യ ഗോള്‍ 30ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായ് നേടി. പൊരുതിനിന്ന സതാംപ്റ്റനായി ആദം ആംസ്ട്രോങ് (42), മത്തേയൂസ് ഫെര്‍ണാണ്ടസ് (56) എന്നിവര്‍ ഗോള്‍നേടി.

ആദം ആസ്ട്രോങിന്റെ പെനാല്‍ട്ടി കെല്ലഹര്‍ രക്ഷിച്ചുവെങ്കിലും റീബൗണ്ടില്‍ താരം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മത്തേയൂസ് ഫെര്‍ണാണ്ടസിലൂടെ സ്താംപ്റ്റണ്‍ രണ്ടാം ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ഞെട്ടി. എന്നാല്‍ 65-ാമത്തെ മിനിറ്റില്‍ സലാഹ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 83-ാമത്തെ മിനിറ്റില്‍ ഹാന്റ് ബോളിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ട സലാഹ് ലിവര്‍പൂളിന്റെ വിജയം പൂര്‍ത്തിയാക്കി.

12 കളികളില്‍ നിന്ന് 31 പോയിന്റ് നേടിയാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തു തുടരുന്നത്.കഴിഞ്ഞ ദിവസം ടോട്ടനം ഹോട്സ്പറിനോട് 4-0ന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി, 12 കളികളില്‍നിന്ന് ഏഴു ജയവും രണ്ടു സമനിലയും സഹിതം 23 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ലെസ്റ്റര്‍ സിറ്റിയെ 21ന് തോല്‍പ്പിച്ച് ചെല്‍സി 22 പോയിന്റുമായി മൂന്നാമതും.നോട്ടിങ്ങം ഫോറസ്റ്റിനെ 30ന് തോല്‍പ്പിച്ച് ആര്‍സനല്‍ 22 പോയിന്റുമായി നാലാമതുമുണ്ട്.

Continue Reading

News

ചെന്നൈയിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത 3 ഗോളിന്

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്.

Published

on

ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത 3 ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ഉഗ്രന്‍ തിരിച്ചു വരവാണിത്. ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടാനായി. 55-ാം മിനിറ്റില്‍ ഹെസ്യൂസ് ഹിമനസാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ നോവാ സദോയിയാണ് രണ്ടാം ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമില്‍ കെ.പി രാഹുലാണ് മൂന്നാം ഗോള്‍ നേടിയത്.

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്. 12 പോയിന്റുമായി ചെന്നൈയിന്‍ എഫ്സി അഞ്ചാം സ്ഥാനത്താണ്.

 

Continue Reading

Cricket

കിംഗ് കോലി ഈസ് ബാക്ക്; എറിഞ്ഞു തളർന്ന ഓസീസിന്റെ വിജയലക്ഷ്യം 534 റൺസ്

Published

on

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ വിരാട് കോലി സെഞ്ചുറി തികച്ചു. ഏതാണ്ട് ഒന്നര വർഷത്തിന് ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടുന്നത്.

വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി ആദ്യ സെഷനിൽ തന്നെ സിക്സറടിച്ച് യശസ്വി സെഞ്ചുറി തികച്ചു. പിന്നാലെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തലേദിവസത്തെ ടീം ടോട്ടലിനോട് 29 റൺസ് കൂടി കൂട്ടിച്ചേർക്കവെ കെഎൽ രാഹുൽ പുറത്താവുകയായിരുന്നു. 77 റൺസ് നേടിയ താരത്തെ മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ അലക്സ് കാരി പിടികൂടി. മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കൽ ജയ്സ്വാളിന് ഉറച്ച പിന്തുണ നൽകി. 74 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ദേവ്ദത്തിനെ (25) ഹേസൽവുഡ് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ കോലി മികച്ച ഫോമിലായിരുന്നു. ആധികാരികമായി ക്രീസിലുറച്ച കോലി ഓസീസ് ബൗളർമാരെ അനായാസം നേരിട്ടു. ഇതിനിടെ, ടോപ്പ് സ്കോറർ യശസ്വി ജയ്സ്വാൾ നിർഭാഗ്യകരമായി പുറത്തായി. മിച്ചൽ മാർഷിൻ്റെ പന്തിൽ ഒരു തകർപ്പൻ കട്ട് ഷോട്ട് കളിച്ചെങ്കിലും പന്ത് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തുകയായിരുന്നു. പിന്നാലെ ഋഷഭ് പന്ത് (1) ലിയോണിൻ്റെ പന്തിലും ധ്രുവ് ജുറേൽ (1) കമ്മിൻസിൻ്റെ പന്തിലും പവലിയനിലേക്ക് മടങ്ങി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിൽ നിന്ന് ആറാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദർ കോലിക്ക് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കളിയിൽ പിടിമുറുക്കി. 89 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായതിന് ശേഷം വാഷിംഗ്ടൺ മടങ്ങി. 29 റൺസ് നേടിയ താരത്തെ നതാൻ ലിയോൺ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. കോലി സെഞ്ചുറിക്കരികെ ആയതിനാൽ സെഞ്ചുറിക്ക് ശേഷം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനായിരുന്നു ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ നീക്കം. അതുകൊണ്ട് തന്നെ സുന്ദറിന് ശേഷം എട്ടാം നമ്പരിൽ ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ടി20 മൂഡിലാണ് ബാറ്റ് ചെയ്തത്. ഡിക്ലയർ നിർദ്ദേശമുള്ളതുകൊണ്ട് തന്നെ കോലിയും ആക്രമിച്ചുകളിച്ചു. കോലിയുടെ സെഞ്ചുറി വൈകിക്കാൻ നെഗറ്റീവ് ബൗളിംഗ് വരെ പരീക്ഷിച്ച ഓസ്ട്രേലിയയെ അമ്പയർ താക്കീത് ചെയ്യുകയും ചെയ്തു. ഒടുവിൽ മാർനസ് ലബുഷെയ്നെ സ്വീപ്പ് ചെയ്ത് ബൗണ്ടറി കണ്ടെത്തിയ കോലി തൻ്റെ സെഞ്ചുറി തികച്ചു. കരിയറിലെ 80ആം സെഞ്ചുറിയാണ് കോലി തികച്ചത്. ടെസ്റ്റ് കരിയറിൽ താരത്തിൻ്റെ 30ആം സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. കോലിയും (100) നിതീഷ് കുമാർ റെഡ്ഡിയും (27 പന്തിൽ 38) നോട്ടൗട്ടാണ്.

ഈ ഇന്നിംഗ്സോടെ ഓസീസിനെതിരെ തൻ്റെ 9ആം സെഞ്ചുറിയാണ് കോലി തികച്ചത്. ഇതിൽ ഏഴെണ്ണവും ഓസ്ട്രേലിയയിലാണ്. തകർപ്പൻ സെഞ്ചുറിയുടെ മികവിൽ വിവിധ റെക്കോർഡുകളും കോലി സ്വന്തമാക്കി.

Continue Reading

Trending