Connect with us

News

നാവല്‍നിയെ റഷ്യ ഭീകരനായി പ്രഖ്യാപിച്ചു

2020ല്‍ സൈബീരിയയിലേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Published

on

ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് അലെക്‌സി നാവല്‍നിയെ റഷ്യന്‍ ഭരണകൂടം ഭീകര പട്ടികയില്‍ പെടുത്തി. അദ്ദേഹത്തിന്റെ സഹോദരന് തടവ് വിധിക്കണമെന്നും ഫെഡറല്‍ പ്രിസണ്‍ സര്‍വീസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നാവല്‍നിയെ ഒതുക്കുന്നതിന്റെ ഭാഗമായാണ് ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്. 2020ല്‍ സൈബീരിയയിലേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ദീര്‍ഘനാളത്തെ ചികിത്സക്കു ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചാനല്‍ ചര്‍ച്ചകയിലെ ഹണി റോസിനെതിരായ മോശം പരാമര്‍ശം; രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു.

Published

on

കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള രാഹുല്‍ ഈശ്വറിന്റെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഹണി റോസിനെതിരെ മോഷം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലെത്തിയപ്പോഴേയിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും.

 

Continue Reading

india

തെലുങ്ക് സൂപ്പര്‍താരം റാണ ദഗ്ഗുബാട്ടിക്കെതിരേയും വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്

ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Published

on

തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുബാട്ടിക്കെതിരേയും ഭാര്യാപിതാവും സിനിമതാരവുമായ വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താരങ്ങളെ കൂടാതെ റാണയുടെ പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി, സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസുണ്ട്.

2022ലാണ് കേസുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുന്നത്. ഫിലിം നഗറിലെ സ്ഥലം ദഗ്ഗുബാട്ടി കുടുംബം നന്ദകുമാര്‍ എന്ന വ്യവസായിക്ക് ലീസിന് നല്‍കിയിരുന്നു. ഇവിടെ ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട് ദഗ്ഗുബാട്ടി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ഇത് നിയമപോരാട്ടത്തിലേക്കെത്തുകയും ചെയ്തു. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ഫിലിം നഗര്‍ പൊലീസ്് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി കസ്റ്റഡിയിലായിരുന്നു ഹോട്ടല്‍. ഇതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ പൊളിച്ചത്. സംഭവത്തില്‍ വെങ്കടേഷ്, റാണ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഐ.പി.സി 448, 452,458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹോട്ടലിനെതിരേ നടപടിയുണ്ടാവരുതെന്ന സിറ്റി സിവില്‍ കോടതിയുടേയും തെലങ്കാന ഹൈക്കോടതിയുടേയും ഉത്തരവ് നിലനില്‍ക്കെ ദഗ്ഗുബാട്ടിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പരിസരത്തേക്ക് അതിക്രമിച്ചുകയറുകയും മോഷണവും ആക്രമണവും നടത്തിയെന്ന് നന്ദകുമാര്‍ പരാതിപ്പെട്ടു. 20 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

Continue Reading

kerala

മുന്‍ ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു

കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്

Published

on

തിരുവനന്തപുരം: മുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് (85) അന്തരിച്ചു. തിരുവനന്തപുരം ഹീരയിലായിരുന്നു അന്ത്യം.

1963ലാണ് അബ്ദുല്‍ സത്താര്‍ കുഞ്ഞ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേരുന്നത്. 1966ല്‍ ആലുവയില്‍ അസിസ്റ്റന്റ് എസ്പിയായാണ് കേരളത്തില്‍ കരിയറിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് കൊച്ചി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുമായി. പിന്നീട് കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു. എംവിഡി ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, വിജിലന്‍സ് ഡിഐജി, ഐജി, എഡിജിപി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1997ല്‍ ഇ.കെ നായനാര്‍ സര്‍ക്കാരില്‍ കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്.

മക്കള്‍:  സബീന റസാഖ്, ഷൈമ സമീര്‍, മുഹമ്മദ് ഹാഷിം, മുഹമ്മദ് ആസിഫ്. മരുമക്കള്‍: അബ്ദുല്‍ റസാഖ്, സമീര്‍ മുനീര്‍, ഫഹ്മിദ, നസ്റിന്‍. ഖബറടക്കം ഇന്ന് വൈകീട്ട് ഇഷാ നമസ്‌കാരത്തിനുശേഷം പൂന്തുറ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.

Continue Reading

Trending