Connect with us

More

സിറിയക്കു നേരെ യുദ്ധകാഹളം: അമേരിക്കക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യ

Published

on

മോസ്‌കോ: സിറിയക്കെതിരെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ താക്കീതുമായി റഷ്യ രംഗത്ത്. സിറിയക്കു നേരെ ആക്രമണം ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് റഷ്യ അമേരിക്കക്ക് മുന്നറിയിപ്പു നല്‍കി.

സിറിയ രാസായുധങ്ങള്‍ സംഭരിച്ച മേഖലകളില്‍ സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സിനുമൊപ്പം വ്യോമാക്രണം നടത്തിയെന്ന് അമേരിക്ക തന്നെയാണ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് സിറിയന്‍ ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യ അമേരിക്കക്കെതിരെ രംഗത്തുവന്നത്.

രാസായുധങ്ങളുടെ വലിയ ശേഖരമുള്ള അമേരിക്കക്ക് മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്ന് റഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

അഡോള്‍ഫ് ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനു നേരെ ആക്രമണം നടത്തിയതിനു സമാനമാണ് സിറിയക്കെതിരെ അമേരിക്ക ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉപമിക്കാന്‍ അനുയോജ്യമായ പേര് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നാണെന്നും അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ പ്രസ്താവനയില്‍ അറിയിച്ചു.

kerala

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ആരതിക്കെതിരെ സൈബര്‍ ആക്രമണം

കശ്മീരില്‍ പോയപ്പോള്‍ കിട്ടിയത് രണ്ട് സഹോദരങ്ങളെയെന്ന പ്രതികരണത്തെ തുടര്‍ന്ന്‌

Published

on

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ആരതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി വ്യക്തതയോടെ തുറന്നു പറഞ്ഞതിന് ആരതിയെ അഭിനന്ദിക്കുന്നവരും കുറവല്ല.

‘സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരാള്‍ ഹിന്ദു മതത്തില്‍ പെട്ട ആള്‍ ആയതില്‍ ലജ്ജ തോന്നുന്നു, കേരളത്തില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പാകിസ്ഥാന്‍ മൂര്‍ദബാദ് എന്നൊരു ബോര്‍ഡ് വച്ചാല്‍ അപ്പോള്‍ അറിയാം കേരളം എന്താണെന്ന്,ഇതെന്തുവാടെ.. ഇവളുടെ അച്ഛന്‍ തന്നെയല്ലേ അത്. അച്ഛന്‍ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്,’

‘ഭാഗ്യം! അച്ഛന്‍ മരിച്ചാലും സഹോദരിക്കു രണ്ടു സഹോദരന്‍ മാരെ കിട്ടിയല്ലോ. പിന്നെ കേരളത്തിലെ മുഴുവന്‍ മുറിയന്മാരുടെയും മാപ്രകളുടെയും സപ്പോര്‍ട്ടും. പിന്നെ തീവ്രവാദികള്‍ അച്ഛന് പകരം ആ കുഞ്ഞുങ്ങളേ ആണ് ഇല്ലാതെ ആക്കിയത് എങ്കില്‍ ഈ ബോള്‍ഡായ ഈ സ്ത്രീയും ആ അച്ചാച്ചനും കരയുന്നതു നമ്മള്‍ കാണേണ്ടി വന്നനേ. കുഞ്ഞുങ്ങള ഒന്നും ചെയ്യാതെ വിട്ടതിനു നന്ദി. ബോള്‍ഡായ മകള്‍ കരയുന്നത് കാണേണ്ടിവന്നില്ല. ഭാഗ്യം. എല്ലാരും ലിപ്ലൈസ്റ്റിക് ഇട്ടിട്ടുണ്ടോ’… എന്നിങ്ങനെ പോകുന്നു ആരതിക്കെതിരായ കമന്റുകള്‍.

Continue Reading

india

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാകിസ്താന്‍ കസ്റ്റഡിയില്‍

ജവാനെ തിരികെയെത്തിക്കാൻ ഇരു അതിർത്തി രക്ഷാ സേനകൾക്കുമിടയിൽ സംഭാഷണം നടക്കുകയാണ്‌

Published

on

ന്യൂഡൽഹി: ബി.എസ്.എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന ജവാനെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബി.എസ്.എഫ് 182ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പി.കെ. സിങ്ങിനെയാണ് പാക് സൈന്യം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യ-പാക് അതിർത്തിയിൽ കാവലിലുണ്ടായിരുന്ന ജവാൻ പതിവ് പരിശോധനക്കിടെ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു.

യൂണിഫോമിലായിരുന്ന ജവാന്‍റെ കയ്യിൽ സർവിസ് റിവോൾവറുമുണ്ടായിരുന്നു. കർഷകരോടൊപ്പം പോകുമ്പോൾ തണലിൽ വിശ്രമിക്കാൻ ഇടംതേടിയപ്പോൾ അതിർത്തി കടക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ജവാനെ തിരികെയെത്തിക്കാൻ ഇരു അതിർത്തി രക്ഷാ സേനകൾക്കുമിടയിൽ സംഭാഷണം നടക്കുകയാണ്‌.

Continue Reading

india

72 മണിക്കൂറിനുള്ളില്‍ പാകിസ്താന്‍ പൗരന്മാര്‍ ഇന്ത്യ വിടണം; വിസ നടപടികള്‍ നിര്‍ത്തിവെച്ചു; നടപടിയുമായി ഇന്ത്യയും

ചികിത്സക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്

Published

on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കൂടുതൽ നടപടികളുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കി. പുതുതായി ആർക്കും വിസ അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക. വിസക്കായുള്ള എല്ലാ അപേക്ഷകളും നിരസിക്കും.

വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്താന്‍ പൗരന്മാരും രാജ്യം വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും പാകിസ്താനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയും ഒഴിവാക്കാനും നിർദേശം നൽകി. ഇന്ത്യയിലുള്ള പാകിസ്താനികൾ 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണം.

ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.

Continue Reading

Trending