കൂടത്തായിയില്‍ ഒരു കുടുംബത്തില്‍ നടന്ന തുടര്‍മരണങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസന്വേഷണം നടത്തിയ റൂറല്‍ എസ്പി കെജി സൈമണ്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുന്നു. ജോളിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതും എന്‍ഐടിയില്‍ ടീച്ചറാണെന്ന് വ്യജപ്രചരണം നടത്തിയതുമാണ് വിനയായതെന്ന് കെജി സൈമണ്‍ പറഞ്ഞു. ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയാണെന്ന് പ്രതി സമ്മതിച്ചതായും ബന്ധുവായ മാത്യുവാണ് സയനൈഡ് നല്‍കിയത്. മരണങ്ങളിലെ സമാനതയും എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിധ്യവുമാണ് സംശയത്തിനിടയാക്കിയത്. കൊലപാതകത്തിന് പിന്നില്‍ സ്വത്ത് മാത്രമല്ല കാരണമെന്നും ഓരോന്നിനും ഓരോ ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും റൂറല്‍ എസ്പി പറഞ്ഞു.
റോയിയുടെ മരണത്തില്‍ മാത്രമാണ് ഇപ്പോഴത്തെ അറസ്റ്റ്. അതേസമയം എല്ലാവരും കാണിച്ചത് സൈനഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണമെന്നാണ് വിദഗ്തരുടെ അഭിപ്രായം. സ്ഥിരീകരണത്തിന് ശാസ്ത്രീയ പരിശോധന ഫലം കിട്ടണം. കല്ലറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് പരിശോധനക്ക് എടുത്തത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എല്ലാ നടപടികളും അറസ്റ്റും. രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ തെളിവുകളില്ല.
റോയിയുടെ മരണത്തില്‍ മാത്രമാണ് പൊലീസിന്റെ കയ്യില്‍ വ്യക്തമായ റിപ്പോര്‍ട്ടുള്ളത്. മറ്റു കേസുകളില്‍ അന്വേഷണം തുടരും. വ്യാജ ഒസ്യത്തിനെ കുറിച്ചും അന്വേഷണം നടത്തു. കുറ്റവാളിയെ ഇപ്പോള്‍ പിടിച്ചത് നന്നായെന്നും പ്രതി കൂടുതല്‍ കൊലപാതകങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടായിരുന്നെന്നും റൂറല്‍ എസ്പി കെജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
Updates….
കൂടത്തായി കൂട്ടമരണത്തിന്റെ ചുരുളഴിഞ്ഞു. കുടുംബത്തിലെ ആറുപേരെ പലപ്പോഴായി വിഷംകൊടുത്തുകൊന്നതിന് മരിച്ച റോയിയുടെ ഭാര്യ ജോളിയെ അറസ്റ്റ് ചെയ്തു.
2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. പിന്നീട് 2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഇയാള്‍ മരണപ്പെട്ടത്. 2011 സപ്തംബര്‍ 30 നാണ് ടോം തോമസിന്റെ മൂത്ത മകന്‍ റോയി തോമസും മരിച്ചു. 2014 ഏപ്രില്‍ 24 നാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ മരിച്ചത്. അതിന് ശേഷം ടോം തോമസിന്റെ അനുജന്‍ സക്കറിയയുടെ മകന്‍ സാജു സക്കറിയയുടെ ഒരു വര്‍ഷം പ്രായമായ മകള്‍ ആല്‍ഫിന്‍ 2014 മെയ് 03ന് ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടു. പിന്നീട് സാജു സക്കറിയയുടെ ഭാര്യ ഫിലി സെബാസ്റ്റ്യന്‍ 2016 ജനുവരി 11ന് മരണപ്പെട്ടു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
റോയി തോമസ് മരണപ്പെട്ടപ്പോള്‍ ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യചെയ്തുവെന്നായിരുന്നു അന്നത്തെ പൊലീസിന്റെ നിഗമനം.
അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹം. ഇതാണ് ഹൃദയാഘാതം അല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്. മരണത്തില്‍ സംശയം ഉയര്‍ത്തിയതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തത്. റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ആദ്യം മരിച്ച അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യൂ മഞ്ചാടിയില്‍ എന്ന 68 കാരനാണ് മരണങ്ങളില്‍ ആദ്യ സംശയമുയര്‍ത്തിയത്. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് എം.എം. മാത്യുവായിരുന്നു. എന്നാല്‍ സംശയമുന്നിയിച്ചതിന് പിന്നാലെ മാത്യൂവും കൊല്ലപ്പെടുകയായിരുന്നു.
ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് എം.എം. മാത്യു മഞ്ചാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ തളര്‍ന്നുവീഴുന്നത്. മരണം നടന്ന ദിവസം മാത്യു വീട്ടില്‍ തനിച്ചയിരുന്നു. മാത്യു കുഴഞ്ഞു വീണകാര്യം അയല്‍വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. അയല്‍വാസികള്‍ മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതു വായില്‍നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. അതേ ജോളിയെയാണ് കൂടത്തായി കേസില്‍ ഇപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.
ഒടുവില്‍ മരണപ്പെട്ട ടോം തോമസിന്റെ മകന്‍ റോജോ നല്‍കിയ സ്വത്തു തര്‍ക്ക പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് തുടര്‍ മരണങ്ങളിലെ സംശയങ്ങലിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ ചിലരുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് നയിച്ചത്.
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു.
ഇതോടെ കൂടുതല്‍ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കാനും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും തീരുമാനിക്കുകയായിരുന്നു.
മരിച്ച സംഭവത്തിൽ ജോളിയേയും സയനൈഡ് നല്‍കിയ ബന്ധു മാത്യുവിനേയും സഹായിയടക്കം 3 പേരെയാണ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയ്യയേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല.
എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.
2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന് ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും
കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.
സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.
ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.
അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.