Connect with us

india

രൂപ വീണ്ടും താഴോട്ട്

യുഎസില്‍ പ്രസിഡന്റായി അധികാരമേറ്റ ഡോണാള്‍ഡ് ട്രംപിന്റെ ജയമാണ് രൂപക്ക് തിരിച്ചടിയാവുന്നത്.

Published

on

ഇന്ത്യന്‍ രൂപ വീണ്ടും താഴോട്ട്. വലിയ നഷ്ടത്തോടെ രൂപ ഇന്ന് വ്യാപാരം തുടങ്ങി. യുഎസില്‍ പ്രസിഡന്റായി അധികാരമേറ്റ ഡോണാള്‍ഡ് ട്രംപിന്റെ ജയമാണ് രൂപക്ക് തിരിച്ചടിയാവുന്നത്. ട്രംപിന്റെ ജയം മൂലം ഏഷ്യന്‍ കറന്‍സികള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. അതേസമയം രൂപയെ പിന്തുണക്കാന്‍ റിസര്‍വ് ബാങ്ക് തയാറാവണമെന്നും സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്.

രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത് 84.38ലാണ്. 84.37ലായിരുന്നു വെള്ളിയാഴ്ച രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ കറന്‍സികളില്‍ തായ്‌ലാന്‍ഡിന്റെ ബാത്ത് 0.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ട്രംപിന്റെ തിരിച്ചുവരവോടെ യു.എസ് വ്യാപാരനയം അഴിച്ചുപണിയുമെന്ന വിവരങ്ങലും പുറത്തുവരുന്നുണ്ട്. കൂടുതല്‍ നികുതി ചുമത്തി ട്രംപ് മറ്റ് രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുമെന്നതാണ് ഊഹിക്കാനാവുന്നത്. എന്തായാലും ട്രംപിന്റെ തിരിച്ചുവരവ് പല രാജ്യങ്ങളിലെ കറന്‍സികളെയും പ്രതിസന്ധിയിലാക്കുമെന്നതില്‍ സംശയമില്ല. ഏറ്റവുമധികം പ്രതിസന്ധിയിലാവുക ചൈനയുടെ യുവാനായിരിക്കും.

അതേസമയം, ചൈനയുടെ യുവാന്‍ ഇന്ന് നേരിയ നേട്ടത്തോടെ വ്യപാരം ആരംഭിച്ചു. വെള്ളിയാഴ്ച 0.7 ശതമാനം നഷ്ടത്തോടെ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച ചൈനീസ് യുവാനിന് ഇന്ന് നേരിയ പ്രതീക്ഷയുണ്ട്. എന്നാല്‍, നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളര്‍ ഉള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂര്‍:’നീതി ലഭിച്ചു, തിരിച്ചടിച്ചതിനു പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ സൈന്യം

ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും നയിക്കുകയും ചെയ്ത പാക്കിസ്ഥാനിലെയും പാക് അധിനിവേശ ജമ്മു കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സായുധ സേന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചതായി ഇന്ത്യന്‍ സൈന്യം എക്സ്-ലെ പോസ്റ്റില്‍ പറഞ്ഞു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സായുധ സേന ബുധനാഴ്ച ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചു. നീതി ലഭിച്ചുവെന്ന് തിരിച്ചടിച്ചതിനു പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും നയിക്കുകയും ചെയ്ത പാക്കിസ്ഥാനിലെയും പാക് അധിനിവേശ ജമ്മു കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സായുധ സേന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചതായി ഇന്ത്യന്‍ സൈന്യം എക്സ്-ലെ പോസ്റ്റില്‍ പറഞ്ഞു.

‘ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അളന്നു തിട്ടപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. പാകിസ്ഥാന്‍ സൈനിക സൗകര്യങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പാക്കുന്ന രീതിയിലും ഇന്ത്യ ഗണ്യമായ സംയമനം പാലിച്ചു,’ പോസ്റ്റില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയം മെയ് 7 ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ദിവസമാണ് ഇന്ന്.

പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഉയര്‍ന്ന സുരക്ഷാ ആശങ്കകളുടെ വെളിച്ചത്തില്‍ 244 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഈ അഭ്യാസം അടിയന്തര തയ്യാറെടുപ്പ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ പ്രവര്‍ത്തിപ്പിക്കുക, ബങ്കറുകളും കിടങ്ങുകളും വൃത്തിയാക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക, ശത്രുതാപരമായ ആക്രമണങ്ങളില്‍ പ്രതിരോധ നടപടികളെക്കുറിച്ച് സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കുക എന്നിവയും മോക്ക് ഡ്രില്ലുകളില്‍ ഉള്‍പ്പെടുമെന്ന് അഗ്‌നിശമനസേന, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍ എന്നിവയുടെ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

ഏപ്രില്‍ 22 ന് ദക്ഷിണ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു, കൂടുതലും വിനോദസഞ്ചാരികളാണ്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍; ‘ഇത് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു..’, ട്രംപിന്റെ ആദ്യ പ്രതികരണം

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സ്ട്രൈക്കിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു

Published

on

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സ്ട്രൈക്കിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു, ‘ഇത് വേഗത്തില്‍ അവസാനിക്കും’ എന്ന് പ്രതീക്ഷിക്കുന്നു.

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തോടുള്ള തന്റെ ആദ്യ പ്രതികരണത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു, ‘ഇത് വളരെ വേഗത്തില്‍ അവസാനിക്കും’. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ട്രംപിനോട് ഏറ്റവും പുതിയ ആക്രമണത്തെക്കുറിച്ച് പ്രതികരണമുണ്ടോ എന്ന് ചോദിച്ചിരുന്നു.

‘ഇത് നാണക്കേടാണ്. ഭൂതകാലത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് ആളുകള്‍ക്ക് അറിയാമായിരുന്നു. അവര്‍ നിരവധി പതിറ്റാണ്ടുകളായി പോരാടുന്നു. അത് വളരെ വേഗം അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഭീകരതയ്ക്കെതിരായ ന്യൂഡല്‍ഹിയുടെ പോരാട്ടത്തെ സഹായിക്കുന്നതിന് ആവശ്യമായ ഊര്‍ജവും വിഭവങ്ങളും വാഷിംഗ്ടണ്‍ നല്‍കുമെന്ന് യുഎസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ നേരത്തെ പറഞ്ഞിരുന്നു.

‘ഇന്ത്യ ഭീകരതയ്ക്കെതിരെ നിലകൊള്ളണം. ആ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്യും. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ഊര്‍ജ്ജവും വിഭവങ്ങളും നല്‍കി ട്രംപ് ഭരണകൂടം ഇന്ത്യയെ സഹായിക്കും,’ ജോണ്‍സണ്‍ പറഞ്ഞു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ

പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി കരസേന അറിയിച്ചു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി കരസേന അറിയിച്ചു. ഓപറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ കുറിച്ചു. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. മിസൈലാക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞമാസം 22ന് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം കനത്തിരുന്നു. തിരിച്ചടിനല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിരുന്നു.

Continue Reading

Trending