Connect with us

News

മരുന്നും വെള്ളവും ഇന്ധനവും തീരുന്നു; ഗസ്സ കൊടും വിപത്തിന്റെ വക്കിലെന്ന് യു.എന്‍

മരുന്നും വെള്ളവുമില്ലാതെ, മുറിവു കെട്ടുന്നതിനുള്ള സമാഗ്രികളില്ലാതെ, വെന്റിലേറ്റര്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയില്ലാതെ, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലാതെ, തറയില്‍ പോലും രോഗികളെ കിടത്താന്‍ സ്ഥലമില്ലാതെ.., ഗസ്സ എത്തിനില്‍ക്കുന്നത് മഹാവിപത്തിന്റെ വക്കിലെന്ന് ലോകത്തിന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.

Published

on

ഗസ്സ: മരുന്നും വെള്ളവുമില്ലാതെ, മുറിവു കെട്ടുന്നതിനുള്ള സമാഗ്രികളില്ലാതെ, വെന്റിലേറ്റര്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയില്ലാതെ, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലാതെ, തറയില്‍ പോലും രോഗികളെ കിടത്താന്‍ സ്ഥലമില്ലാതെ.., ഗസ്സ എത്തിനില്‍ക്കുന്നത് മഹാവിപത്തിന്റെ വക്കിലെന്ന് ലോകത്തിന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഹമാസിനെതിരായ പ്രത്യാക്രമണമെന്ന ഓമനപ്പേരിട്ട് എല്ലാ അതിരുകളും ലംഘിച്ച് ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന നരമേധത്തോട് ലോകരാജ്യങ്ങള്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തിനും സ്വയംപ്രതിരോധത്തിന്റെ സംരക്ഷണകവചം നല്‍കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സയണിസ്റ്റ് ക്രൂരതക്ക് നല്‍കുന്ന പിന്തുണയ്ക്കും മാനവരാശി നല്‍കേണ്ടി വരുന്നത് വലിയ വിലയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് യു.എന്‍ മുന്നറിയിപ്പ്.

ഗസ്സയിലെ ആശുപത്രികളില്‍ ഓരോ മിനുട്ടിലും ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ വീതമെത്തുന്നുവെന്നാണ് കണക്ക്. അതായത് ഒരു മണിക്കൂറില്‍ എത്തുന്നത് 60 പേര്‍. ഒരു ദിവസമെത്തുന്നത് 720 പേര്‍. ഏറിയും കുറഞ്ഞുമിരിക്കുന്ന ശരാശരി കണക്കാണിതെങ്കിലും ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി ഈ കണക്കിലുണ്ട്. 2808 ഫലസ്തീനികള്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇതില്‍ 1030 പേരും നിഷ്‌കളങ്ക ബാല്യങ്ങളാണ്. ഒരാഴ്ച പിന്നിട്ട ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 10,000 കവിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

Published

on

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം.

പ്ലക്കാര്‍ഡുകളുമായി ഒരു സംഘം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading

kerala

‘മേയര്‍ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

on

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ സ്ഥിതിയിലാണെങ്കില്‍ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

 

Continue Reading

kerala

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്: രമേശ് ചെന്നിത്തല

എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

Published

on

വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ വിഷം തുപ്പുകയാണ് വിജയരാഘവനെന്നും സി.പി.എം ആര്‍.എസ്.എസിന്റെ നാവായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സി.പി.എം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവന്‍ നടത്തിയതെന്നും കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

Continue Reading

Trending