Connect with us

kerala

മലപ്പുറത്ത് പുലിയെ കണ്ടതായി അഭ്യൂഹം

മുമ്പ് ഇവിടെ പുലി സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു

Published

on

മലപ്പുറം: മങ്കട വെള്ളിലയില്‍ പുലിയെ കണ്ടതായി ടിപ്പര്‍ ലോറി ഡ്രൈവറുടെ
മൊഴി. ഇന്നലെ ഉച്ചക്ക് ലോഡ് എടുക്കാന്‍ ചേരിയം മലയിലെ ക്രൗണ്‍ ക്രഷറിലേക്ക് എത്തുമ്പോഴാണ് ഒരു മണിയോടെ മലയിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂടി പുലി റോഡ് മുറിച്ചു കടക്കുന്നതായി കണ്ടതെന്നു കടന്നമണ്ണ സ്വദേശി ടിപ്പര്‍ ഡ്രൈവര്‍ സബീര്‍ പറയുന്നു.

മുമ്പ് ഇവിടെ പുലി സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. പ്രദേശത്തെ ഒട്ടേറെ ആടുകളെ കാണാതായെന്നും ആടിനെ മേയ്ക്കുന്നതിന് ഇടയില്‍ പുലി കടിച്ചു കൊണ്ടു പോയതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് രണ്ടു വര്‍ഷം മുമ്പ് ക്യമറ സ്ഥാപിച്ചിരുന്നു. പക്ഷേ അന്ന് പുലിയെ കണ്ടെത്താനായില്ല.

കുമാരഗിരി എസ്‌റ്റേറ്റുകളോട് സമീപമുള്ള ചേരിയംമലയിലെ ഈ പ്രദേശം പ്രധാനമായും റബര്‍ എസ്‌റ്റേറ്റുകളാണ്. രാവിലെ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും സമീപവാസികളും ഏറെ ഭീതിയിലാണ്.

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; വെണ്ണക്കര ബൂത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ബൂത്തിലെട്ടിയ രാഹുലിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷവുമുണ്ടായി. താന്‍ ബൂത്തിലെത്തിയപ്പോള്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിരോധിക്കുകയായിരുന്നെന്നും സ്ഥാനാര്‍ഥിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നപ്പോള്‍ മൂന്ന് പാര്‍ട്ടിക്കാര്‍ക്കും യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും ഒറ്റയ്ക്കാണ് ബൂത്തില്‍ കയറിയതെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ തന്നെ കണ്ടതോടെ ബിജെപിയുടെ ബൂത്ത് ഏജന്റും സിപിഎം ബൂത്ത് ഏജന്റും പ്രശ്‌നമുണ്ടാക്കിയെന്നും ബൂത്തില്‍ കയറരുതെന്ന് പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. വോട്ടര്‍മാരെ പിരിച്ചുവിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും രഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

Published

on

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കോവളം വാഴാമുട്ടം ബൈപ്പാസ് റോഡിലാണ് അപകടം സംഭവിച്ചത്. കുറവന്‍കോണം സ്വദേശി സുരേഷാണ് ഇപകടത്തില്‍ മരിച്ചത്. അപകടത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

 

 

Continue Reading

kerala

പാലക്കാട് വോട്ടെടുപ്പ്; പോളിങ് 60 ശതമാനം കടന്നു

നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

Published

on

പാലക്കാട് പോളിങ് 60 ശതമാനം കടന്നു. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം ഉയര്‍ന്നത്. നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-58.02, പിരായിരി-55.23, മാത്തൂര്‍-52.72, കണ്ണാടി -52.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

നഗരങ്ങളില്‍ താരതമ്യേന കുറവ് പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, പിരായിരി ജി.എല്‍.പി സ്‌കൂളില്‍ രണ്ട് തവണ വോട്ടിങ് മെഷീന്‍ തകരാറിലാവുകയും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ ബൂത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു.

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍, സി. കൃഷ്ണകുമാര്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് പാലക്കാട് ജനവിധി തേടുന്നത്.

 

 

Continue Reading

Trending