Connect with us

kerala

‘മലബാറില്‍ പ്ലസ് വണ്‍ സീറ്റിന് അതീവ ക്ഷാമമുണ്ട്’ മന്ത്രിയുടെ ‘കണക്കുകള്‍’ തിരുത്തി ഭരണകക്ഷി എം.എല്‍.എ അഹമദ് ദേവര്‍കോവില്‍

മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കു പോലും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു.

Published

on

മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഇല്ലെന്ന് കണക്കുകള്‍ നിരത്തിയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ തള്ളി ഭരണ കക്ഷി എം.എല്‍.എ അഹമദ് ദേവര്‍കോവില്‍. പ്ലസ് വണ്‍ സീറ്റിന് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എം.എല്‍.എ അഹമദ് ദേവര്‍കോവില്‍ സഭയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഇടപ്പെട്ടിട്ടും മലബാറില്‍ സീറ്റ് കുറവുണ്ടെന്ന് അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കു പോലും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സര്‍ക്കാറിന്റെ സമീപനം ശരിയല്ല. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ 2076 സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. എയിഡഡ്, അണ്‍എയിഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ സ്ഥിരപ്രവേശനം നേടി. രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പുറത്തുനില്‍ക്കെ ഇനി എത്ര പേര്‍ക്ക് അഡ്മിഷന്‍ ലഭിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം മലബാര്‍ ജില്ലകളിലെ 80,000ല്‍ അധികം വിദ്യാര്‍ഥികളാണ് സീറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്.

സംസ്ഥാനത്ത് എവിടെയും സീറ്റ് പ്രതിസന്ധി ഇല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. കണക്കുകള്‍ കാണിച്ച് സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്ന് കാണിച്ചിട്ടും സര്‍ക്കാര്‍ പഴയ നിലപാടില്‍ തന്നെ തുടരുകയാണ്. ഡിപ്ലോമ സീറ്റുകളും മറ്റും കാണിച്ചാണ് സര്‍ക്കാര്‍ പ്രതിസന്ധി ഇല്ലെന്ന ന്യായം ഉന്നയിക്കുന്നത്. സംഭവത്തില്‍ എം.എസ്.എഫ്, കെ.എസ്.യു, എസ്.കെ.എസ്.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങീ എല്ലാ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കുകയാണ്.

kerala

ഷീലാസണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്

ഷീലയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണ് വ്യാജ ലഹരിക്കേസില്‍ കുടുക്കിയതെന്ന് പ്രതി മൊഴി നല്‍കി.

Published

on

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാസണ്ണിക്കെതിരായ വ്യാജ ലഹരി കേസില്‍ കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്. കുടുംബ, സാമ്പത്തിക തര്‍ക്കങ്ങള്‍ മൂലം ഷീലയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണ് വ്യാജ ലഹരിക്കേസില്‍ കുടുക്കിയതെന്ന് പ്രതി മൊഴി നല്‍കി. വ്യാജ എല്‍എസ്ടി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വെച്ചതും ലിവിയ ജോസ് ആണ്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായിരുന്നു ഇവര്‍. ലിവിയ ജോസ് തന്റെ സുഹൃത്തതായിരുന്നു എന്നും നാരായണദാസ് പറഞ്ഞു.

വ്യാജ ലഹരിക്കേസില്‍ ലിവിയാ ജോസിനെ രണ്ടാം പ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഷീല സണ്ണിയുടെ ഇറ്റലി യാത്ര മുടക്കാന്‍ ലിവിയ പ്ലാന്‍ ചെയ്ത പദ്ധതിയാണ് ലഹരിക്കേസ്. മരുമകളുടെ സ്വര്‍ണവും ഭൂമിയും കടംവീട്ടാന്‍ ഷീല സണ്ണിയും കുടുംബവും ഉപയോഗിച്ചു. ഇതേചൊല്ലിയുള്ള തര്‍ക്കം പകയും വൈരാഗ്യവും ഉണ്ടാക്കി. പോലീസ് അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ലിവിയ ദുബായിലേക്ക് കടന്നു. നാരായണ ദാസിന്റെ അറിവോടെയാണ് ലിവിയ രാജ്യം വിട്ടത്.

Continue Reading

kerala

വയനാട്ടില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കാട്ടിക്കുളം 54ല്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

വയനാട്ടില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കാട്ടിക്കുളം 54ല്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്

ഗുരുതര പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.

Continue Reading

Trending