Connect with us

News

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി

Published

on

തിരുവനന്തപുരം : കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി.

ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയാണു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹണി റോസിനെതിരായ പരാമർശത്തിൽ രാഹുൽ ഈശ്വറിന് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ഏതെങ്കിലും തരത്തില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പരിശോധിക്കുന്നത്

Published

on

നടി ഹണി റോസിന് എതിരായ പരാമർശത്തിൽ രാഹുൽ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി.

ഏതെങ്കിലും തരത്തില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പരിശോധിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രൈം രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിലപാട് കോടതി തേടിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്‍റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്‍റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്‍റെ ആവശ്യം.

Continue Reading

Film

ജയം രവി ഇനി രവി മോഹൻ; ഔദ്യോഗികമായി പേര് മാറ്റം അറിയിച്ച് തമിഴ് നടന്‍

Published

on

ഔദ്യോഗികമായി പേര് മാറ്റി തമിഴ് നടൻ ജയം രവി. തൻ്റെ പേര് ഇനി മുതൽ രവി മോഹൻ എന്നാണെന്നും എല്ലാവരും ആ പേര് വിളിക്കണമെന്നുമാണ് താരത്തിന്റെ അഭ്യർത്ഥന. തൻ്റെ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന തീരുമാനമാണിതെന്നും താരം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് രവി ഈ കാര്യം വ്യക്തമാക്കിയത്.

“ഇന്നു മുതൽ ഞാൻ രവി/രവി മോഹൻ എന്നാകും അറിയപ്പെടുക. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ മോഹങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒരു പേരാണിത്. എന്റെ ദർശനങ്ങളും മൂല്യങ്ങളുമായി എന്റെ ഐഡന്റിറ്റിയെ സമന്വയിപ്പിക്കുന്ന ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ കടക്കുമ്പോൾ, എല്ലാവരും എന്നെ ഇനി ജയം രവി എന്നല്ല, രവി/രവി മോഹൻ എന്നു വിളിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭ്യർത്ഥനയാണ്,” അദ്ദേഹം ‍എക്സിൽ കുറിച്ചു.

https://twitter.com/iam_RaviMohan/status/1878766496543088968

‘രവി മോഹൻ സ്റ്റുഡിയോസ്’ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിക്കുന്നതായും താരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ആകർഷകമായ കഥകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സ്ഥാപനം എന്നാണ് രവി മോഹന്റെ പ്രസ്താവന.

പ്രശസ്ത എഡിറ്റർ എ. മോഹന്റെ മകനും സംവിധായകൻ മോഹൻ രാജയുടെയും ഇളയ സഹോദരനുമാണ് രവി മോഹൻ. മോഹൻ രാജ സംവിധാനം ചെയ്ത ‘ജയം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തെ തുടർന്നാണ് താരം തന്റെ പേരിനു മുമ്പിൽ ‘ജയം’ എന്ന് കൂട്ടിച്ചേർത്തിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രവി,  ഭാര്യ ആരതിയുള്ള ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 2009 ജൂണിൽ വിവാഹിതരായ ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണുള്ളത്.

Continue Reading

kerala

‘പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം; ഹണി റോസിനെ വിമര്‍ശിക്കാന്‍ പാടില്ലേ’: രാഹുല്‍ ഈശ്വര്‍

Published

on

തിരുവനന്തപുരം: നടി ഹണി റോസ് നല്‍കിയ അപകീര്‍ത്തി പരാതിയില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള നിലപാടും പോരാട്ടവുമാണ് താന്‍ നടത്തുന്നതെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏത് കേസ് വന്നാലും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. സ്ത്രീകളുടെ പിന്തുണയ്ക്ക് നന്ദി. ഹണിറോസിനെ വിമര്‍ശിക്കരുതെന്ന് പറയുന്നതില്‍ ന്യായമില്ല. ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം തെറ്റാണെന്നും മാപ്പ് പറയണമെന്നും ആദ്യം പറഞ്ഞയാളാണ് താനെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് ബോബി ചെമ്മണ്ണൂര്‍. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ നന്മകള്‍കൊണ്ട് നമ്മള്‍ അദ്ദേഹത്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെ അംഗീകരിക്കരുത്. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നാടിനും ജനങ്ങള്‍ക്കും ചെയ്ത സേവനങ്ങളെ മറക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാം കറുപ്പും വെളുപ്പുമായി കാണുന്നത് ബുദ്ധിമുട്ടാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending