Connect with us

kerala

ആര്‍ടിപിസിആര്‍ നിരക്ക്; സ്വകാര്യ ലാബുടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകള്‍ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകള്‍ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്.

നേരത്തെ ഡിവിഷന്‍ ബഞ്ച് ഐസിഎംആറിനോടും സര്‍ക്കാരിനോടും വിലയുടെ കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. ഇരു കക്ഷികളും ഇന്ന് നിലപാടറിയിച്ചേക്കും. വിതരണ കമ്പനികള്‍ ഓക്‌സിജന്‍ വില വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രികള്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിക്കുന്ന ഒരു വാക്ക് ഞാന്‍ പറഞ്ഞതായി കാണിക്കാമോ? വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍

ആണുങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ഇവിടെ ആരുമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Published

on

ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍. ഹണി റോസിന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍  പറഞ്ഞു.

ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

നടി ഹണി റോസിനെ താന്‍ ലൈംഗികമായി അധിക്ഷേപിച്ച ഒരു വാക്കെങ്കിലും കാണിച്ചുതന്നാല്‍ വിചാരണകൂടാതെ ജയിലിലേക്ക് പോകാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഒരാള്‍ ഇടുന്ന വസ്ത്രത്തെ വിമര്‍ശിക്കരുതെന്നത് ഇടത് ലിബറല്‍ കാഴ്ചപ്പാടാണ്. താന്‍ അതിനോട് യോജിക്കുന്നില്ല. നിവിന്‍ പോളിയ്‌ക്കെതിരെയും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെയും വ്യാജ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.

ആണുങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ഇവിടെ ആരുമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താന്‍ ബോബി ചെമ്മണ്ണൂരിനെയും വിമര്‍ശിച്ചിട്ടുണ്ട്. ഹണി റോസ് മാത്രം വിമര്‍ശനത്തിന് അതീതയല്ല. അവര്‍ക്കും കുടുംബത്തിനും ദുഃഖമുണ്ടായെന്നറിഞ്ഞതില്‍ വിഷമമുണ്ട്. എങ്കിലും മുന്‍പ് പറഞ്ഞ അഭിപ്രായങ്ങളില്‍ മാറ്റമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുത്തേക്കുമെന്നാണ് വിവരം. സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വരന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച നടി ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും.

Continue Reading

kerala

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് മധ്യവയസ്‌ക മരിച്ചു

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

Published

on

കുട്ടനാട് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് സ്ത്രീ മരിച്ചു. നീലംപേരൂർ കിഴക്കേ ചേന്നങ്കരി കടുമ്പിശേരി വീട്ടിൽ സുലോചന (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. നിലംപേരൂർ പഞ്ചായത്ത് 10 -ാം വാർഡിലെ പത്തിൽമുട്ടു ചിറയിലെ പുല്ലു നീക്കം ചെയ്യുന്നതിനിടെയാണ് അണലി പാമ്പിന്റെ കടിയേറ്റത്.

കൂടെ ഉണ്ടായിരുന്നവർ ഉടൻ തന്നെ സുലോചനയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചു. സംസ്കാരം ഞായറാഴ്ച 2 നു കൃഷ്‌ണപുരം എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. ഭർത്താവ് :ദാസപ്പൻ. മക്കൾ: അനന്തു ദാസ്, ആതിര. മരുമകൻ: വിപിൻ.

Continue Reading

kerala

ക​ല​യും സം​സ്കാ​ര​വും മ​നു​ഷ്യ ബ​ന്ധ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കു​ന്നു: അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി

ആ​ന​മ​ങ്ങാ​ട് ക​ഥ​ക​ളി ക്ല​ബി​ന്റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

ക​ല​യും സാ​ഹി​ത്യ​വും സം​സ്കാ​ര​വും രാ​ഷ്ട്രീ​യ​വു​മെ​ല്ലാം മ​നു​ഷ്യ ബ​ന്ധ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കു​മെ​ന്ന് എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി. ആ​ന​മ​ങ്ങാ​ട് ക​ഥ​ക​ളി ക്ല​ബി​ന്റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്ല​ബ് അം​ഗ​ങ്ങ​ൾ തി​രി തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. അ​ന്ത​രി​ച്ച സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ​യും ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​നെ​യും സ​മ​ദാ​നി അ​നു​സ്മ​രി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഥ​ക​ളി ക്ല​ബി​ന്റെ യു​വ​പ്ര​തി​ഭ പു​ര​സ്കാ​രം ക​ഥ​ക​ളി ക​ലാ​കാ​ര​ൻ ക​ലാ​ക്ഷേ​ത്രം ര​ൻ​ജി​ഷ് രാ​ജ​ന് ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ പാ​ല​നാ​ട് ദി​വാ​ക​ര​ൻ സ​മ​ർ​പ്പി​ച്ചു. ഡോ.​എ​ൻ.​പി. വി​ജ​യ​കൃ​ഷ്ണ​ൻ പ്ര​ശ​സ്തി പ​ത്രം ന​ൽ​കി. ക​ലാ​മ​ത്സ​ര​വി​ജ​യി​ക​ളാ​യ ഷ​ഹി​ൻ​ഷ, ഷം​മി​ൽ, സ​ന ശ​ബ്നം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​ൻ എം.​എ​ൽ.​എ വി. ​ശ​ശി​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​ലി​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. അ​ഫ്സ​ൽ, കേ​ര​ള ക​ലാ​മ​ണ്ഡ​ലം ഡീ​നും ക​ലാ​നി​രൂ​പ​ക​നു​മാ​യ കെ.​ബി. രാ​ജ് ആ​ന​ന്ദ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഥ​ക​ളി ക്ല​ബ് സ്ഥാ​പ​ക അം​ഗ​ങ്ങ​ളാ​യ വി. ​ശി​വ​രാ​മ​ൻ, പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഒ. ​കൃ​ഷ്ണ​നു​ണ്ണി ന​മ്പൂ​തി​രി, പി.​പി. ശി​വ​ശ​ങ്ക​ര മേ​നോ​ൻ എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു. നാ​ട​ൻ ക​ലാ​കാ​ര​ൻ പി. ​ഉ​ണ്ണി​ക​ണ്ട വൈ​ദ്യ​ർ, ഇ​ല​ത്താ​ളം ക​ലാ​കാ​ര​ൻ കു​ട്ട​ൻ നാ​യ​ർ ക​രി​മ്പു​ഴ, ചെ​ണ്ട ക​ലാ​കാ​ര​ൻ പി. ​രാ​മ​ൻ​കു​ട്ടി ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ജ മോ​ൾ, അം​ഗ​ങ്ങ​ളാ​യ പി.​പി. രാ​ജേ​ഷ്, സി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ക​ഥ​ക​ളി ക്ല​ബ് പ്ര​സി​ഡ​ന്റ് വി. ​രാ​ജ​ൻ, സ്വാ​ഗ​ത സം​ഘം ജ​ന. ക​ൺ​വീ​ന​ർ എ​ൻ. പീ​താം​ബ​ര​ൻ, ഇ.​വി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഇ.​എം. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, എ​ൻ.​പി. മു​ര​ളി, പി.​ടി. മു​ഹ​മ്മ​ദ്, സി.​പി. വി​ജ​യ​ൻ, സ​ത്താ​ർ ആ​ന​മ​ങ്ങാ​ട്, കെ. ​പ്രേം​കു​മാ​ർ, ടി.​പി. മോ​ഹ​ൻ​ദാ​സ്, ഇ.​പി. അ​യ്യൂ​ബ്, കെ. ​മു​ര​ളീ​ധ​ര​ൻ, പി.​എം. ഷം​സാ​ദ​ലി, വി.​സി. ശ​ശി, ഇ.​വി. മു​കു​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Continue Reading

Trending