Connect with us

kerala

രാത്രികളിലെ RTO ചെക്ക്പോസ്റ്റുകൾ പിൻവലിച്ചു; നിയന്ത്രണം 20 അതിർത്തി ചെക്ക്പോസ്റ്റുകൾക്ക്

ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്കായിരിക്കും ഇനി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതല.

Published

on

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലെ അഴിമതിക്ക് കൂച്ചുവിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ്. അതിർത്തി ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കാൻ ഗതാഗത കമ്മീഷണർ പുതിയ മാനദണ്ഡമിറക്കി.

നിലവിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പിൻവലിക്കും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുക. ചെക്ക് പോസ്റ്റുകളിൽ നിരന്തരം എൻഫോഴ്സ്മെൻ്റ് ആർടിഒ പരിശോധന നടത്തണം. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്കായിരിക്കും ഇനി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതല.

ചെക്പോസ്റ്റിൽ ഒരു എംവിഐ, എഎംവിഐ, ഓഫീസ് അറ്റൻഡ് എന്നിവരെ നിയമിക്കും. ഒരു ഉദ്യോഗസ്ഥന് 15 ദിവസം മാത്രമായിരിക്കും ചെക്ക് പോസ്റ്റിൽ ഡ്യൂട്ടി. നികുതി വെട്ടിക്കുന്ന വാഹനങ്ങളെ അതിർത്തിയിൽ പിടികൂടുന്നതിനു പകരം മറ്റ് ഇടത്തുവച്ച് പിഴയിടണം. ചെക്ക് പോസ്റ്റുകളിലെ അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാക്‌സിനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് അഞ്ച് വയസ്സുകാരി മരിച്ചു

പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്.

Published

on

തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ച് വയസ്സുകാരി മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

മാര്‍ച്ച് 29നാണു സിയ അടക്കം ആറു പേര്‍ക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനി വന്നതിനെത്തുടര്‍ന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുന്‍പാണു പേവിഷബാധ സ്ഥിരീകരിച്ചത്. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

വീടിനടുത്ത കടയില്‍ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു കുട്ടിയെ പട്ടി കടിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പില്‍പ്പീടികയില്‍ 2 പേരെയും വട്ടപ്പറമ്പ്, വടക്കയില്‍മാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കല്‍ കോളജിലെത്തി രണ്ടു മണിക്കൂറിനകം കുത്തിവയ്പെടുത്തു. അന്നു വൈകിട്ട് 6 മണിയോടെ പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുന്‍പു പനി വന്നത്. തുടര്‍ന്ന് രണ്ടു ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിള്‍ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് അഞ്ചു പേര്‍ക്കും അസ്വസ്ഥതകളൊന്നുമില്ല.

 

 

 

 

 

Continue Reading

kerala

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്.

Published

on

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

 

Continue Reading

kerala

പുലിപ്പല്ല്: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക.

Published

on

നിയമവിരുദ്ധമായി പുലിപ്പല്ല് സൂക്ഷിച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക. അതേസമയം ഫ്‌ലാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ വേടനും മ്യൂസിക് ബാങ്കിലെ എട്ട് സഹപ്രവര്‍ത്തകര്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വൈറ്റിലയിലുള്ള വേടന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് പുലിപ്പല്ല് ഉപയോഗിച്ച മാല കണ്ടെത്തിയത്. എന്നാല്‍ തായ്ലന്‍ഡില്‍ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടന്‍ ആദ്യം മൊഴി നല്‍കിയത്. പിന്നീട് തമിഴ്‌നാട്ടിലുള്ള ആരാധകന്‍ തന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.

ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ച വേടനെ കോടനാട് റേഞ്ച് ഓഫീസിലേക്ക് ഇന്നലെ രാത്രി കൊണ്ടുപോയി.

അതേസമയം, ഫ്‌ലാറ്റില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുക്കില്ല.

 

Continue Reading

Trending