Connect with us

kerala

മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർ.എസ്.എസിൻ്റെ നാവ് : പി.കെ ഫിറോസ്

മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ.

Published

on

മലപ്പുറത്തെ സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർ.എസ്.എസി ൻ്റെ നാവാണെന്ന് വ്യക്തമായെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ.

കോഴിക്കോട് വിമാനത്താവളത്തിലെത്തുന്നത് മലപ്പുറം ജില്ലയിലെ യാത്രക്കാർ മാത്രമല്ല, വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. വിമാനത്താവള പരിസരത്ത് നിന്നും പിടിക്കുന്ന സ്വർണ്ണ കടത്തുകൾ എങ്ങിനെയാണ് മലപ്പുറം ജില്ലയുടെ കണക്കിൽ പെടുത്തുന്നതെന്നും ഇവ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തേ സുജിത് ദാസിനെ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചപ്പോൾ നിരവധി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് മലപ്പുറം ജില്ലയെ ക്രിമിനൽ താവളമാക്കി മാറ്റാൻ ശ്രമം നടന്നിരുന്നു. ഇതിനെതിരെ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾ നിയമ സഭയിലും പോഷക ഘടകങ്ങൾ തെരുവിലും ശക്തമായ സമരം നടത്തിയിരുന്നു. എന്നാൽ അന്നത് ഗൗരവത്തിലെടുക്കാതിരുന്ന സർക്കാർ, സുജിത് ദാസിന് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ അവസരം നൽകുകയായിരുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി. നേരത്തേ മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ കൂടെയുണ്ടായിരുന്ന പി.വി അൻവർ എം.എൽ.എ വിളിച്ച് പറഞ്ഞപ്പോഴാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

മലപ്പുറം ജില്ല ക്കെതിരെ ദേശീയ മാധ്യമത്തിന് അഭിമുഖം നൽകുന്ന മുഖ്യമന്ത്രി സംഘ്പരിവാറിൻ്റെ വക്താവായി മാറിയിരിക്കുന്നു. തൃശൂരിൽ ബി ജെ പിക്ക് ജയിക്കാൻ പൂരം കലക്കി കളമൊരുക്കിയ പിണറായി വിജയൻ കമ്മ്യൂണിസ്റ്റുകാർക്ക് അപമാനമാണെന്നും ഫിറോസ് വ്യക്തമാക്കി. വിദ്വേഷം പരത്തുന്ന പ്രസ്താവന തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രതിഷേധത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

kerala

കലോത്സവ വേദിയിലെ സംഘര്‍ഷം: എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍

കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ലെന്ന് സുധാകരന്‍ പറഞ്ഞു.

Published

on

കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ വേദിയിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയെ വിമര്‍ശിച്ച് ജി. സുധാകരന്‍. കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ലെന്ന് സുധാകരന്‍ പറഞ്ഞു.

‘എസ.്എഫ്.ഐ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താന്‍. വലിയ സമരവേദികളില്‍ പൊലീസിനെ കല്ലെറിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികളെ തല്ലുന്നത് ശരിയല്ല. അടിക്കുന്നത് ഏത് കക്ഷിയാണെന്നുള്ളത് പ്രസക്തമല്ല. ബന്ധപ്പെട്ടവര്‍ പറഞ്ഞ് തിരുത്തണം’ ജി. സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ല, നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ബലാത്സംഗത്തിന് ഇരയായി നടി

2011ൽ ‘നാടകമേ ഉലകം’ എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി.

Published

on

നടനും സി.പി.എം എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ലെന്ന് ആലുവ സ്വദേശിയായ നടി. പ്രത്യേക അന്വേഷണം സംഘം കൃത്യമായി ഇടപെട്ടു. ഡിജിറ്റൽ തെളിവുകൾ നിർണായകമായി. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ഭീഷണികൾ നേരിട്ടുവെന്നും ആലുവ സ്വദേശിയായ നടി പ്രതികരിച്ചു.

കേസിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തിൽ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്.

താര സംഘടനയായ എ.എം.എം.എയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. മരട് പൊലീസാണ് ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്.

2011ൽ ‘നാടകമേ ഉലകം’ എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി. ഓട്ട് പാറയിലെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി എസ്ഐടിക്ക് മൊഴി നൽകിയത്.

Continue Reading

kerala

പുലമ്പിയിട്ട് കാര്യമില്ല, കിട്ടുന്ന ഫണ്ട് ഉപയോഗിക്കണം; ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് സുരേഷ്‌ഗോപി

ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Published

on

ജോർജ് കുര്യന് പിന്നാലെ ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും. കേരളം നിലവിളിക്കുകയല്ല, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രതികരണം. പിന്നാലെ തന്നെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കേരളത്തിനെ അപമാനിക്കുന്നതാണെന്നായിരുന്നു വിമർശനം.

Continue Reading

Trending