സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ ജമാഅത്തെ ഇസ്്‌ലാമിക്കെതിരെ നടത്തിയത് ജന്മിത്വമനോഭാവമാണെന്ന് സംഘടനയുടെ അസി.അമീര്‍ പി.മുജീബുറഹ്മാന്‍. ഗോവിന്ദന്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ചില സംഘടനകള്‍ തമ്മില്‍ മാത്രമേ പരസ്പരചര്‍ച്ച നടത്താവൂ ഇത് അപകടരമാണ്. ആരുമായും ചര്‍ച്ച നടത്താമെന്നതാണ് ജമാഅത്തെ നിലപാട്. എന്താണ് സംസാരവിഷയം എന്നതാണ് വിഷയം. ശ്രീ എമ്മുമായി നടത്തിയത് എന്ത് തരം ചര്‍ച്ചയാണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എമ്മിനെ മഹത്വവല്‍കരിച്ചത് എന്തിനാണെന്നും അവര്‍ വ്യക്തമാക്കണം.
ജമാഅത്ത് ഇതുവരെ പിന്തുണ കൊടുത്തത് ഇതുവരെ സംഘടനകള്‍ക്കോ മുന്നണിക്കോ അല്ല. മൂല്യങ്ങള്‍ക്കാണ്. ആഗോളീകരണനയങ്ങളാണ് പരിഗണിച്ചത്. ജമാഅത്ത് ഉയര്‍ത്തുന്ന നിലപാട് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടായിരുന്നു. സി.പി.എം സ്വീകരിച്ചത് കേരളത്തിലെ സാമൂഹികാവസ്ഥക്ക് എതിരാണെന്ന് മുജീബ് പറഞ്ഞു. സംഘപരിവാറിന് ക്ഷീണം വരുത്തുന്ന നിലപാടാണ് ഇനിയും സ്വീകരിക്കുക. ആര്‍.എസ്.എസ്സും മുസ്്‌ലിം സംഘടനകളും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ലെന്നും പ്രതിരോധജാഥ ധ്രുവീകരണജാഥയായെന്നും അദ്ദേഹം പറഞ്ഞു.