Connect with us

india

ചരിത്രത്തെ വളച്ചൊടിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു: അശോക് ഗെലോട്ട്‌

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.

Published

on

രാജ്യത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതിനുള്ള പ്രചാരണം ആര്‍എസ്എസും ബിജെപിയും ആരംഭിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.

”തെറ്റായ വസ്തുതകൾ ഉപയോഗിച്ച് ചരിത്രം തിരുത്തിയെഴുതാൻ ശ്രമിച്ചതിന് ചരിത്രകാരന്മാർ തന്നെ പരിഹസിച്ച നിരവധി ഉദാഹരണങ്ങള്‍ ഇപ്പോഴും മുമ്പും ഉണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്‌റു, സർദാർ പട്ടേൽ, ഭഗത് സിംഗ്, മൗലാനാ ആസാദ് തുടങ്ങിയ നേതാക്കൾ സ്വാതന്ത്ര്യസമരത്തിന് നല്‍കിയ സംഭാവനകള്‍ സുവർണ ലിപികളാൽ എഴുതപ്പെട്ടതും എന്നെന്നും മായാതെ നിലനിൽക്കുന്നതുമാണ്”- അശോക് ഗെലോട്ട് പറഞ്ഞു. എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യത്തെ മാറ്റിമറിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സിയാ-ഉൾ-ഹഖ് പാകിസ്ഥാനിൽ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം രാജ്യത്തിൻ്റെ ചരിത്രം തിരുത്തിയെഴുതാൻ തുടങ്ങി, 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചുവെന്നുവരെ അദ്ദേഹം പുസ്തകങ്ങളിൽ എഴുതി. ബംഗ്ലാദേശിലും സമാനമായ സംഭവങ്ങളാണ് നടക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഷെയ്ഖ് മുജീബുറഹ്മാൻ്റെ പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. ഇത്തരം ശ്രമങ്ങൾ ലോകത്ത് ഈ രാജ്യങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കർഷക നേതാവ് ജഗ്ദീപ് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യകാര്യത്തിൽ കേന്ദ്രവും പഞ്ചാബ് സർക്കാരും നിസംഗത പുലർത്തുന്നതായും ഗെലോട്ട് വ്യക്തമാക്കി. ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹാര സമരം ആരംഭിച്ചിട്ട് 51 ദിവസം പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തുടർച്ചയായി വഷളായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ അദ്ദേഹത്തോടെ തികഞ്ഞ നിസ്സംഗതയാണ് കാണിച്ചതെന്നും ഗെലോട്ട് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു

ഭവന, വാഹന വായ്പ പലിശ കുറയും

Published

on

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്ക് 0.25 ശതമാനമാണ് കുറച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഈ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് വീണ്ടും നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ റിപ്പോ ദശാബ്ദത്തിലെ ഉയര്‍ന്ന നിരക്കായ 6.5ല്‍ നിന്ന് 6.25 ശതമാനമായാണ് കുറഞ്ഞത്. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ഏപ്രിലില്‍ നിരക്ക് കുറക്കുന്നത്.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനമാണ് കുറച്ചത്. നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്റെ കൂടി കുറവുവരും.

2020 മേയിലാണ് റിസര്‍വ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി 6.50 ശതമാനം വരെ ഉയര്‍ത്തുകയായിരുന്നു.

Continue Reading

india

‘മതേതരത്വമാണ് കോണ്‍ഗ്രസിന്റെ മൂല്യവ്യവസ്ഥയുടെ കാതല്‍’: രാഹുല്‍ ഗാന്ധി

എല്ലാ മതവിശ്വാസികളോടും തുല്യ ബഹുമാനം ഉണ്ടായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

Published

on

മതേതരത്വമാണ് കോണ്‍ഗ്രസിന് കാതലായതെന്നും എല്ലാ മതവിശ്വാസികളോടും തുല്യ ബഹുമാനം ഉണ്ടായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ബുധനാഴ്ചത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനത്തില്‍ അംഗീകരിക്കേണ്ട പ്രധാന പ്രമേയത്തെക്കുറിച്ച് വിപുലമായ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ ഒരു സമുദായത്തിന്റെ അല്ലെങ്കില്‍ മതത്തിന്റെ പാര്‍ട്ടിയായി കാണാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഒരു വ്യക്തി അവരുടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍, തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ അവരുടെ മതപരമായ വ്യക്തിത്വത്തെക്കുറിച്ച് അവ്യക്തത കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എഐസിസി സെഷന്‍ രണ്ട് പ്രമേയങ്ങള്‍ അംഗീകരിക്കും: ഒന്ന് ദേശീയ വിഷയങ്ങളില്‍, പാര്‍ട്ടിയുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നീതിയെ പ്രതിഫലിപ്പിക്കുന്നതും മറ്റൊന്ന് ഗുജറാത്തിനെ സംബന്ധിച്ചും.

പ്രധാന പ്രമേയം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ചട്ടക്കൂട്, സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ അതിന്റെ സ്ഥാനം എന്നിവ ആവര്‍ത്തിക്കുകയും സംഘടനാ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള റോഡ് മാപ്പ് തയ്യാറാക്കുകയും ചെയ്യും. സംഘടനാ നവീകരണത്തെക്കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍ മേധാവി ജയറാം രമേശിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വേണുഗോപാല്‍, പാര്‍ട്ടിയില്‍ ”വലിയ സംഘടനാ പുനഃസംഘടന” നടത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു.

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഗ്യാരന്റി ആക്കുമെന്ന വാഗ്ദാനവും ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ചും പ്രമേയത്തില്‍ ഉള്‍പ്പെടും.

Continue Reading

india

വഖഫ് ബില്‍ പാസായതിന്റെ ആദ്യ പ്രത്യാഘാതം; യുപിയില്‍ പള്ളി തൂത്തുവാരി ബിജെപി എംഎല്‍എയും സംഘവും

എംഎല്‍എ തൂത്തുവാരുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു

Published

on

വഖഫ് ഭേതഗതി നിയമം വന്നതിന് പിന്നാലെ പഞ്ചഗംഗ ഘട്ടിലെ ആലംഗീര്‍ (ധരഹര) മസ്ജിദ് ബിജെപി എംഎല്‍എയും സംഘവും വൃത്തിയാക്കി. തിങ്കളാഴ്ചയാണ് സിറ്റി സൗത്തില്‍ നിന്നുള്ള എംഎല്‍എ നീലകാന്ത് തിവാരിയും അനുയായികളും ചേര്‍ന്നാണ് പള്ളി വൃത്തിയാക്കിയത്. എംഎല്‍എ തൂത്തുവാരുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു.

‘എംഎല്‍എയുടെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പാര്‍ലമെന്റില്‍ വഖഫ് ബില്‍ പാസായതിന്റെ ആദ്യ പ്രത്യാഘാതമായ എംഎല്‍എയുടെ ഈ പ്രവൃത്തി ശ്രദ്ധിക്കണമെന്ന് ഞങ്ങള്‍ സുപ്രീംകോടതിയോട് അപേക്ഷിക്കുകയാണ്. പുതിയ വഖഫ് നിയമത്തിന്റെ കാര്യം സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങാതെ വഖഫ് സ്വത്തില്‍ പ്രവേശിച്ചുകൊണ്ട് ഭരണകക്ഷി നേതാക്കള്‍ അതിക്രമിച്ചു കയറാന്‍ തുടങ്ങിയിരിക്കുന്നു’ -ഗ്യാന്‍വാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്.എം യാസീന്‍ പറഞ്ഞു. ഇവര്‍ കാലില്‍ ചെരിപ്പുമായാണ് പള്ളിയില്‍ പ്രവേശിച്ചതെന്നും ഇത് മതകേന്ദ്രത്തിന് നേരെയുള്ള അപമാനമാണെന്നും യാസീന്‍ കുറ്റപ്പെടുത്തി.

ബിജെപി എംഎല്‍എയും 20ഓളം അനുയായികളും പള്ളി വളപ്പിലേക്ക് പ്രവേശിച്ചത് തങ്ങളുടെ അനുവാദം കൂടാതെയാണെന്ന് പരിപാലകന്‍ റാഷിദ് അലി പറഞ്ഞു. തെരുവ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന അതേ ചൂല്‍ ഉപയോഗിച്ചാണ് പള്ളി വളപ്പ് തൂത്തുവാരാന്‍ തുടങ്ങിയത്. ഇത് അന്യായവും അപമാനകരവുമാണ്. പള്ളിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എംഎല്‍എയെയും അനുയായികളെയും തടഞ്ഞില്ലെന്നും യാസീന്‍ പറഞ്ഞു. തദ്ദേശവാസികളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനാലും ഒരു തരത്തിലുള്ള കുഴപ്പവും സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലും ഞങ്ങള്‍ ഉടനടി എതിര്‍പ്പ് ഉന്നയിച്ചില്ല.

ഏപ്രില്‍ 11ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും പാര്‍ട്ടി സ്ഥാപക ദിനാഘോഷവും കണക്കിലെടുത്ത് ആരംഭിച്ച പ്രത്യേക ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പഞ്ചഗംഗ ഘട്ടും സമീപ പ്രദേശങ്ങളും വൃത്തിയാക്കിയതെന്ന് നീലകാന്ത് തിവാരി പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന മസ്ജിദാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇതുള്ളത്.

Continue Reading

Trending