Sports
‘റോയല്‍ മാഡ്രിഡ്’; പ്രഥമ ഇന്റര്‍ കോണ്ടിനെന്റല്‍ കിരീടത്തില്‍ മുത്തമിട്ട് റയല്‍
കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ റയലിനായി ഗോളകള്‍ അടിച്ചെടുത്തു
 
																								
												
												
											ദോഹ: ഫിഫ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. ഫൈനലില്‍ മെക്‌സിക്കോ ക്ലബ് പച്ചുക്കയെ 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ റയലിനായി ഗോളകള്‍ അടിച്ചെടുത്തു.
മത്സരത്തിന്റെ സമ്പൂര്‍ണ ആധിപത്യം റയലിന്റെ കൈവശമായിരുന്നു. 37ാം മിനിറ്റില്‍ എംബാപ്പെയാണ് ഗോളടി ആരംഭിച്ചത്. വിനിഷ്യസിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. അവസാന രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു പിറവിയെടുത്തത്.
53ാം മിനിറ്റില്‍ ഫ്രഞ്ച് സൂപ്പര്‍ താരത്തിന്റെ പാസില്‍ നിന്നു റോഡ്രിഗോയാണ് ഗോള്‍ നേടിയത്. വാര്‍ പരിശോധനയിലാണ് ഗോള്‍ അനുവദിച്ചത്. ഒടുവില്‍ 83ാം മിനിറ്റില്‍ റയലിനു അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മൂന്നാം ഗോള്‍.
റയല്‍ താരം ലുക്കാസ് വാസ്‌ക്വസിനെ പച്ചുക്ക താരം ഇദ്രിസി ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഏറെ നേരത്തെ വാര്‍ പരിശോധനയ്‌ക്കൊടുവിലാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത വിനിഷ്യസിനു പിഴച്ചില്ല.
News
ഇന്ത്യഓസ്ട്രേലിയ രണ്ടാം ട്വന്റി20ക്കും മഴ ഭീഷണി
മെല്‍ബണില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മുതല്‍ രാത്രി 10 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
 
														മെല്‍ബണ്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിനും മഴ വില്ലനായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മെല്‍ബണില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മുതല്‍ രാത്രി 10 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ മഴ ലഭിക്കാനിടയുണ്ടെന്ന് സൂചിപ്പിക്കുന്നു.
നേരത്തെ കാന്‍ബറയില്‍ നടന്ന ആദ്യ ടി20 മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടിയിരിക്കെയായിരുന്നു മഴ എത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (39), ഉപനായകന്‍ ശുഭ്മന്‍ ഗില്‍ (37) എന്നിവര്‍ മികച്ച ഫോമിലായിരുന്നു.
അതേസമയം, ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയ 21ന് വിജയം നേടിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങള്‍ ഓസീസിനും, മൂന്നാമത് ഇന്ത്യയ്ക്കുമായിരുന്നു വിജയം.
മഴ വീണ്ടും കളിയെ തടസ്സപ്പെടുത്തുകയാണെങ്കില്‍, ഇന്ത്യക്ക് പരമ്പരയിലെ നിര്‍ണായക വിജയം നേടാനുള്ള സാധ്യതകള്‍ പ്രതിസന്ധിയിലാകും.
News
വുമണ്‍സ് അണ്ടര്‍19 ടി20 ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
 
														വുമണ്‍സ് അണ്ടര്‍19 ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മഹാരാഷ്ട്രയോട് എട്ട് വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിങ്ങില്‍ മഹാരാഷ്ട്ര 34 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു ഓപ്പണര്‍ അമീറ ബീഗം വെറും നാല് റണ്‍സിന് പുറത്തായി. ശ്രദ്ധ സുമേഷ് (16)യും ശ്രേയ പി. സിജു (5)യും പവലിയനിലേക്ക് മടങ്ങിയതോടെ കേരളം പ്രതിസന്ധിയിലായി.
തുടര്‍ന്ന് ലെക്ഷിത ജയന്‍ (33)യും ഇസബെല്‍ (30)യും മാത്രമാണ് പ്രതിരോധം കാഴ്ചവച്ചത്.
മഹാരാഷ്ട്രയ്ക്കായി ജാന്‍വി വീര്‍കര്‍ മൂന്ന് വിക്കറ്റും അക്ഷയ ജാധവ് രണ്ടും നേടി.
ലക്ഷ്യചേസ് ഏറെ എളുപ്പമാക്കി മഹാരാഷ്ട്രയുടെ ഓപ്പണര്‍ ഈശ്വരി അവസാരെ, 46 പന്തുകളില്‍ 57 റണ്‍സ് നേടി പുറത്താകാതെ നിന്നു. കേരള ബൗളര്‍മാരില്‍ അക്സ എ.ആര്‍., മനസ്വി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
14.2 ഓവറുകള്‍ക്കുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കി മഹാരാഷ്ട്ര എളുപ്പ വിജയം നേടി.
News
ഒളിംപിക്സ് മെഡല്‍ ജേതാവും ഹോക്കി ഇതിഹാസതാരവുമായ മലയാളി മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു
ഇന്ത്യന്‍ ഹോക്കി ടീമിനൊപ്പം വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു ഒളിംപിക് മെഡല്‍ നേടിയ ആദ്യ മലയാളിയായി മാറിയതും അദ്ദേഹത്തിലൂടെയാണ്.
 
														ബെംഗളൂരു: ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനമായ ഒളിംപിക്സ് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കണ്ണൂരില്‍ ജനിച്ച ഫ്രെഡറിക്, 1972ലെ മ്യൂണിക് ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനൊപ്പം വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു ഒളിംപിക് മെഡല്‍ നേടിയ ആദ്യ മലയാളിയായി മാറിയതും അദ്ദേഹത്തിലൂടെയാണ്.
ഏഴ് വര്‍ഷത്തോളം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായി സേവനം അനുഷ്ഠിച്ച ഫ്രെഡറിക്, തന്റെ അതുല്യമായ പ്രതിഭയാല്‍ ആരാധകരുടെ മനസില്‍ അജരാമരനായി. 2019ല്‍ ലഭിച്ച ധ്യാന്‍ചന്ദ് അവാര്‍ഡ് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളുടെ ഔദ്യോഗിക അംഗീകാരമായി.
ഹെല്‍മെറ്റ് ധരിക്കാതെയും ചിലപ്പോള്‍ നെറ്റികൊണ്ട് ബോള്‍ തടയുകയും ചെയ്ത ധൈര്യം അദ്ദേഹത്തെ ”ഇന്ത്യന്‍ ടൈഗര്‍” എന്ന പേരിന് അര്‍ഹനാക്കി. അതുല്യമായ പ്രതികരണശേഷിയും ആത്മധൈര്യവും കൊണ്ട് ഫ്രെഡറിക് ഹോക്കി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടി.
1972ലെ മ്യൂണിക് ഒളിംപിക്സില്‍ ഇന്ത്യ ആറു ജയങ്ങളോടെ സെമിഫൈനലിലെത്തിയപ്പോള്‍, മാത്രം എട്ട് ഗോള്‍ വഴങ്ങിയാണ് ഫ്രെഡറിക് ടീമിനെ മുന്നോട്ട് നയിച്ചത്. ആ കാലഘട്ടത്തിലെ ഹോക്കി ഇതിഹാസനായ ധ്യാന്‍ചന്ദ് പോലും ഫ്രെഡറിക്കിന്റെ പ്രകടനത്തെ പ്രശംസിച്ച് വിസ്മയിച്ചുവെന്നത് അദ്ദേഹത്തിന്റെ മികവിന്റെ തെളിവാണ്.
- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്മാന് പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്‍ക്കം 
- 
																	   crime1 day ago crime1 day agoകാറില്‍ സ്കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍ 
- 
																	   News3 days ago News3 days agoഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍ 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്‍വേ സ്റ്റേഷന്; അനുമതി നല്‍കി കേന്ദ്ര റെയില്‍വേ ബോര്‍ഡ് 
- 
																	   News2 days ago News2 days agoവിക്കിപീഡിയയ്ക്ക് ബദലായി ഇലോണ്‍ മസ്കിന്റെ ‘ഗ്രോക്കിപീഡിയ’; ആദ്യ പതിപ്പ് പുറത്തിറങ്ങി 


 
									 
																	 
									 
																	 
									 
																	 
									 
																	 
									 
																	 
									