Connect with us

Sports

ഒരേസമയം രണ്ട് സ്ത്രീകളുമായി വിവാഹം; വാര്‍ത്തകളോട് റൊണാള്‍ഡിഞ്ഞോയുടെ പ്രതികരണം

Published

on

വെറ്ററന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോയുടെ വിവാഹമാണ് ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടുള്ള വിഷയം. ബാര്‍സയുടെ മുന്‍ ഇതിഹാസതാരം ഓഗസ്റ്റില്‍ ഒരേ വേദിയില്‍ പ്രിസ്ചില്ല കൊയ്‌ലോ, ബിയാട്രീസ് സൂസ എന്നീ യുവതികളെ വിവാഹം ചെയ്യുമെന്ന് ഓ ഡിയാ പത്രം റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, നിഷേധക്കുറിപ്പുമായി താരം ഉടന്‍ തന്നെ രംഗത്തുവന്നു. രണ്ടു പോയിട്ട് ഒരാളെ പോലും താന്‍ വിവാഹം ചെയ്യുന്നില്ലെന്ന് റൊണാള്‍ഡിഞ്ഞോ വ്യക്തമാക്കി.

വിവാഹവാര്‍ത്ത വ്യാജമാണെന്ന് റൊണാള്‍ഡിഞ്ഞോ സ്ഥിരീകരിച്ചെങ്കിലും താരം ഒരേസമയം രണ്ട് സ്ത്രീകളുമായി പ്രണയത്തിലാണെന്നത് രഹസ്യമല്ല. മാത്രവുമല്ല, മൂവരും താമസിക്കുന്നത് റിയോ ഡി ജനീറോയിലുള്ള താരത്തിന്റെ ആഢംബര വീട്ടിലും. ഈ ‘ബന്ധങ്ങളില്‍’ വിയോജിപ്പു പ്രകടിപ്പിച്ച് റൊണാള്‍ഡിഞ്ഞോയുടെ സഹോദരി പിണങ്ങി നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബ്രസീലിയന്‍ ഡാന്‍സര്‍ ജെനാനിയ മെന്‍ഡസുമായി പ്രണയത്തിലായിരുന്ന റൊണാള്‍ഡിഞ്ഞോക്ക് ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്: ജോവോ.

2012-14 കാലയളവില്‍ ബ്രസീലിയന്‍ ക്ലബ്ബ് അത്‌ലറ്റികോ മിനേറോയില്‍ കളിക്കുമ്പോഴാണ് റൊണാള്‍ഡിഞ്ഞോ പ്രിസ്ചില്ല കൊയ്‌ലോയുമായി പ്രണയത്തിലായത്. ഇതേ ബന്ധം തുടരുമ്പോള്‍ തന്നെ 2016-ല്‍ ബിയാട്രീസ് സൂസയും ‘ഇവരുടെ’ ജീവിതത്തിലേക്ക് കടന്നുവന്നു. പരസ്പരം വിയോജിപ്പോ അസ്വാരസ്യമോ ഇല്ലാത്ത രണ്ട് കാമുകിമാരും കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചത്. ഇരുവര്‍ക്കും താരം ഓരോ മാസവും 1500 ഡോളര്‍ വീതം ചെലവിനു നല്‍കുന്നുണ്ടെന്ന് ഓ ഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രസീലിലെ നിയമപ്രകാരം ബഹുഭാര്യാത്വവും ഭര്‍തൃത്വവും കുറ്റകരമാണ്. ഒരേസമയം ഒന്നിലധികം പേരുമായി വിവാഹം ചെയ്താല്‍ ആറു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുമെന്നാണ് നിയമം. ജയിലില്‍ കിടക്കേണ്ടി വരുമെന്നതു കൊണ്ടാണോ താരം വിവാഹവാര്‍ത്ത നിഷേധിച്ചത് എന്ന കാര്യം വ്യക്തമല്ല.

Football

ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും

സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Published

on

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.

പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Trending