Music
റോക്ക്‌സ്റ്റാര്‍ ഡാന്‍ മാക്ക ഫേര്‍ട്ടി അന്തരിച്ചു
എഴുപതുകളില്‍ ജനം ഏറ്റെടുത്ത ലവ് ഹാര്‍ട്‌സ്, ഹെയര്‍ ഓഫ് ദ ഡോഗ് തുടങ്ങിയ ശ്രദ്ധേയമായ ആല്‍ബങ്ങളുടെ ശില്‍പി

റോക്ക് സ്റ്റാര്‍ ഡാന്‍ മാക്കഫേര്‍ട്ടി അന്തരിച്ചു. 76 വയസായിരുന്നു പ്രായം. നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനായിരുന്ന മാക്ക ഫേര്‍ട്ടി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2013ല്‍ 43 വര്‍ഷത്തെ സംഗീതം അവസാനിപ്പിക്കുകയായിരുന്നു.
എഴുപതുകളില്‍ ജനം ഏറ്റെടുത്ത ലവ് ഹാര്‍ട്‌സ്, ഹെയര്‍ ഓഫ് ദ ഡോഗ് തുടങ്ങിയ ശ്രദ്ധേയമായ ആല്‍ബങ്ങളുടെ ശില്‍പിയായിരുന്നു അദ്ദേഹം. മാക്ക ഫേര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണ് മരണ വാര്‍ത്ത അറിയിച്ചത്.

കൊച്ചി: ഗായകൻ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലുവ അശോകപുരം സ്വദേശിയാണ്. ജയറാം നായകനായ ‘കുടുംബശ്രീ ട്രാവൽസ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സംഗീത ലോകത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെ.സി.ഡാനിയേൽ പുരസ്‌കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങൾ പാടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു.
Art
പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.
അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.
വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.
മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.
india
ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു
അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം.

ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിക്കും.
ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായാണ് ഇളയരാജ ട്രൂപ്പ് ശ്രീലങ്കയിലെത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട് ഭവതരിണി.
1995ല്‍ ഇളയരാജ സംഗീതസംവിധാനം ചെയ്ത രാസയ്യ എന്ന ചിത്രത്തിലെ ‘മസ്താന മസ്താന’ എന്ന ഗാനത്തിലൂടെയാണ് ഭവതരിണിയുടെ അരങ്ങേറ്റം. ഇളയരാജ തന്നെ സംഗീതം നല്‍കിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.നടി രേവതിയുടെ ആദ്യ സംവിധാന സംരംഭമായ ‘മിത്ര്: മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് ഭവതരിണി സംഗീതം നല്‍കി. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഭവതരിണി.
-
film23 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india2 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍