Connect with us

kerala

റോബിൻ ബസ് വീണ്ടും തടഞ്ഞു; പരിശോധന നടത്തി എംവിഡി

മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ബസ് സർവീസ് തുടർന്നു

Published

on

കോൺട്രാക്ട് കാരേജ് മാതൃകയിൽ സർവ്വീസ് ആരംഭിച്ച റോബിൻ ബസ് രണ്ടു കിലോമീറ്റർ അപ്പുറം തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബസ് സർവീസ് ആരംഭിച്ചത്. പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിലായിരുന്നു സർവീസ്. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ബസ് സർവീസ് തുടർന്നു.

പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് ആണ് ഇന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ടത്. അതിനിടെയാണ് വീണ്ടും പരിശോധന. പത്തനംതിട്ട മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ബസ് സർവ്വീസ് തുടർന്നു. സർവ്വീസ് തടസപ്പെടുത്താനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നടത്തിപ്പുകാരൻ റോബിൻ ഗിരീഷ് ആരോപിച്ചിരുന്നു.

അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റിന് ആവശ്യമായ ഫീസ് അടച്ചാൽ റോബിൻ എന്ന സ്വകാര്യ ബസ് ഉടമയ്ക്ക് തന്റെ വാഹനം അഖിലേന്ത്യാ ടൂറിസ്റ്റ് വാഹനമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് (എംവിഡി) ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പിഴ തുകയും പെർമിറ്റിന് ആവശ്യമായ ഫീസും സമർപ്പിക്കാൻ ഹർജിക്കാരനെ പ്രാപ്തമാക്കുന്നതിന് വകുപ്പിന്റെ വെബ് പോർട്ടൽ തുറക്കാനും കോടതി നിർദ്ദേശിച്ചു. വെബ് പോർട്ടൽ ബ്ലോക്ക് ചെയ്‌തതിനാൽ പിഴയടയ്‌ക്കാൻ സാധിച്ചില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ചയാണ് മോട്ടോർ വാഹന വകുപ്പിന് റോബിൻ എന്ന ബസ് ഉടമ ബേബി ഗിരീഷിന് കൈമാറാൻ ഉത്തരവിട്ടത്. ഗതാഗതനിയമം ലംഘിച്ചതിന് 82,000 രൂപ ഗിരീഷ് പിഴയടച്ചതിനെ തുടർന്നാണ് അനുകൂല വിധി വന്നത്.

kerala

’65 ലക്ഷം കടമില്ല, മകന്‍ പറഞ്ഞത് സത്യമല്ല’ -അഫാന്റെ പിതാവ്

കൊറോണക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബിസിനസ് പ്രതിസന്ധിയിലായെന്ന് റഹീം പറഞ്ഞു.

Published

on

മകന്‍ നല്‍കിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം. കൊറോണക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബിസിനസ് പ്രതിസന്ധിയിലായെന്ന് റഹീം പറഞ്ഞു. അഫാനെ ഗള്‍ഫിലെത്തിച്ച് നല്ല ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വിചാരിച്ചതാണെന്നും എവിടെയാണ് മകന് പിഴച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

കഫീലിന്റെ അടുത്തുനിന്ന് കട വാടകക്കെടുത്ത് നടത്തുകയായിരുന്നെന്നും മാസം 6000 റിയാല്‍ വീതം കഫീലിന് നല്‍കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വലിയ വീട് വെച്ചു, വസ്തു വാങ്ങി, ബന്ധുക്കളുമായി നല്ല സഹവര്‍ത്തിത്വത്തില്‍ പോകുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കൊറോണക്കുശേഷം ബാധ്യതകള്‍ വന്നെന്നും തുടര്‍ന്ന് പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്ത് ദിവസവും അടച്ചുകൊണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. കടയുടെ ലൈസന്‍സ്, ഇഖാമ തുടങ്ങിയ രേഖകളും ഒരു സാക്ഷിയെയും ഹാജരാക്കിയാണ് കാശ് വാങ്ങിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30000 റിയാല്‍ എടുത്തിരുന്നെന്നും അതില്‍ കുറച്ച് അടച്ചെന്നും താന്‍ ജാമ്യംനിന്ന ഒരു പാലക്കാട്ടുകാരന്‍ പെട്ടെന്ന് നാട്ടില്‍ പോയപ്പോള്‍ ആ ബാധ്യത കൂടി തനിക്കായെന്നും അഫാന്റെ പിതാവ് പറഞ്ഞു. ഏകദേശം 28000 റിയാല്‍ ഈ യമനിക്ക് കൊടുക്കാനുള്ളതായി അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം നാട്ടില്‍ 65 ലക്ഷം രൂപ കടമുണ്ടെന്ന് അഫാന്‍ പൊലീസിന് മൊഴി കൊടുത്തത് സത്യമല്ലെന്നും നാട്ടില്‍ അഞ്ചുലക്ഷത്തോളം രൂപ കടവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു ലോണുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുവില്‍ക്കാന്‍ ശ്രമിച്ചത് കടങ്ങള്‍ വീട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പിതാവ് നാട്ടിലെത്തി

ആശുപത്രിയിലേക്ക് പോകണോ ഖബര്‍സ്ഥാനിലേക്ക് പോകണോ പൊലീസ് സ്റ്റേഷനിലേക്ക് പോകണോ എന്ന ഉത്തരങ്ങളില്ലാതെയാണ് അബ്ദുറഹീമെത്തുന്നത്

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് റഹീം നാട്ടിലേക്ക് വരുന്നത്. ദമ്മാമില്‍ നിന്നും ഏഴരയോടെ തിരുവനന്തപുരത്തെത്തി. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലില്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു.

ഉള്ളുലയുന്ന വേദനയോടെയാണ് അഫാന്റെ പിതാവ് അബ്ദുറഹീമിന്റെ നാട്ടിലേക്കുള്ള യാത്ര. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുമ്പോള്‍ പ്രിയപ്പെട്ടവരൊന്നും കൂടെയില്ല. ഉറ്റവരെല്ലാം സ്വന്തം മകനാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും മകന്‍ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലും. ഒരു പ്രവാസിയും ആഗ്രഹിക്കാത്ത മടക്കയാത്ര.

റിയാദിലെ കട നഷ്ടമയതോടെ വലിയ ബാധ്യത ഉണ്ടായതിനാല്‍ രണ്ടര വര്‍ഷമായി ഇഖാമയും പുതുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കമാണ് രക്ഷക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്. ഉറ്റവര്‍ ബാക്കിയില്ലാത്ത വീട്ടിലേക്ക് കയറും മുമ്പ് ആശുപത്രിയിലേക്ക് പോകണോ ഖബര്‍സ്ഥാനിലേക്ക് പോകണോ പൊലീസ് സ്റ്റേഷനിലേക്ക് പോകണോ എന്ന ഉത്തരങ്ങളില്ലാതെയാണ് അബ്ദുറഹീമെത്തുന്നത്.

Continue Reading

kerala

ദുരന്ത ഭൂമിയായി തുടര്‍ന്ന് വിലങ്ങാട്; പുനരധിവാസത്തില്‍ തീരുമാനമായില്ല; പൂര്‍ണപരാജയമായി പിണറായി സര്‍ക്കാര്‍

പിണറായി സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ് വിലങ്ങാടിലെ തകര്‍ന്ന റോഡുകളും പാലങ്ങളും

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ തകര്‍ത്ത റോഡുകളുടേയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍. ദുരന്തം നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മാണം ഒന്നുമായില്ല. പിണറായി സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ് വിലങ്ങാടിലെ തകര്‍ന്ന റോഡുകളും പാലങ്ങളും.

വിലങ്ങാട്ടെ പലയിടങ്ങളിലായുള്ള പാലങ്ങളും റോഡുകളും പൂര്‍ണമായും സശിച്ചിട്ടുണ്ട്. പ്രദേശത്തെ മഞ്ഞചീളിയില്‍ റോഡ് കുത്തിയൊലിച്ച് പോയി. രണ്ട് പാലങ്ങളും തകര്‍ന്നു. ഉരുള്‍പൊട്ടിയൊഴുകിയ ആ വഴിയില്‍ താത്കാലികമായുണ്ടാക്കിയ റോഡ് മാത്രമാണ് ഇപ്പോഴുമുള്ളതെങ്കിലും ഇതിനിരുവശവും കൂറ്റന്‍ പാറക്കല്ലുകള്‍ നീക്കം ചെയ്യാതെ കിടപ്പുണ്ട്. ചെറുതും വലുതുമായ ഏഴ് പാലങ്ങളാണ് ഇങ്ങനെ തകര്‍ന്നത്.

കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ബസുകള്‍ കടന്ന് പോകുന്ന ഉരുട്ടി പാലം ഉരുളിന് ശേഷം അപകടാവസ്ഥയിലാണ്. അപ്രോച്ച് റോഡും പാതിയോളം പുഴയിലാണ്. ഉരുട്ടി , വിലങ്ങാട് ടൗണ്‍ തുടങ്ങി പാനോത്ത് വരെ വിവിധ ഇടങ്ങളില്‍ റോഡ് തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ ഇനിയും വൈകിയാല്‍ റോഡ് പൂര്‍ണമായും ഇല്ലാതാകും.

Continue Reading

Trending