Connect with us

kerala

വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണ കവര്‍ച്ച; പ്രതി പിടിയില്‍

പെപ്പര്‍ സ്പ്രേ കണ്ണിലടിച്ച് മോഷണം നടത്തുകയായിരുന്നു. ശേഷം വയോധികയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. 

Published

on

ആലപ്പുഴയില്‍ വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അടൂര്‍ മങ്ങാട് സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സ്വര്‍ണം കവര്‍ന്ന ശേഷം സയോധികയെ വഴിയില്‍ ഇറക്കി വിട്ടു.

76 വയസ്സുള്ള ആറ്റുവ സ്വദേശിനിയായ വടോധികയെ ആണ് കാറില്‍ കയറ്റു കൊണ്ടുപോയത്. ഇവരുടെ നഷ്ടപ്പെട്ട നാലേകാല്‍ പവന്‍ സ്വര്‍ണം പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കഴുത്തില്‍ മുറിവേറ്റ നിലയില്‍ റോഡില്‍ കരഞ്ഞ നിലയിലായിരുന്നു വയോധിക. ഇവരെ തൊഴിലുറപ്പ് തൊഴിലാളികളാണ് വണ്ടിക്കൂലി നല്‍കി വീട്ടിലെത്തിച്ചത്.

മാവേലിക്കര- പന്തളം റോഡിലാണ് ഉച്ചയ്ക്ക് സംഭവം നടന്നത്. പന്തളത്തേക്ക് പോകാന്‍ ബസ് കാത്ത് നിന്ന ഇവരുടെ അടുത്തേക്ക് പ്രതി കാറുമായെത്തുകയായിരുന്നു. ശേഷം പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഎന്നാല്‍ താന്‍ പന്തളത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞ സഞ്ജിത്ത് വയോധികയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി. പെപ്പര്‍ സ്പ്രേ  കണ്ണിലടിച്ച് മോഷണം നടത്തുകയായിരുന്നു.

മൂന്ന് പവന്‍ മാലയും ഒരു പവന്‍ തൂക്കം വരുന്ന വളയുമാണ് ഊരിയെടുത്തത്. ശേഷം വയോധികയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

നൂറനാട് പൊലീസില്‍ പരാതി നല്‍കി. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് പിടികൂടി.

kerala

സുരേഷ് ഗോപിയുടെ സിനിമാ അഭിനയം തടഞ്ഞ് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

Published

on

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയം കേന്ദ്രം തടഞ്ഞതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

മന്ത്രി പദവിയില്‍ ശ്രദ്ധ ചെലുത്താന്‍ ഇരുവരും നിര്‍ദ്ദേശം നല്‍കിയെന്നും ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.

 

Continue Reading

crime

കോഴിക്കോട് വീട്ടമ്മ മരിച്ചനിലയില്‍; മരുമകന്‍ കസ്റ്റഡിയില്‍

ഇവരുടെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്.

Published

on

കോഴിക്കോട് പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്‌കൂളിനു സമീപത്തെ സി.പി ഫ്‌ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂര്‍ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത്. ഇവരുടെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് അസ്മബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവ് മഹമൂദിനെ പാലക്കാട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മകള്‍ക്കും മരുമകനും ഒപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

film

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഡബ്‌ള്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ സ്ത്രീവിരുദ്ധയിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയെന്ന് ഡബ്ള്യുസിസി പറഞ്ഞു.

Published

on

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഡബ്‌ള്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ സ്ത്രീവിരുദ്ധയിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയെന്ന് ഡബ്ള്യുസിസി പറഞ്ഞു.

നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ ഭയന്ന് നില്‍ക്കുന്ന അവസ്ഥയിലാണെന്നും സ്ത്രീകള്‍ക്ക് സെറ്റില്‍ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിനിമ വ്യവസായ മേഖലയില്‍ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനില്‍ക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് ശേഷവും സ്വയം ഭതൊഴില്‍ ദാതാക്കളെ’ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവര്‍ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നെന്നും ഡബ്‌ള്യുസിസി പറഞ്ഞു.

Continue Reading

Trending