kerala
ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള; സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കും: പി.എം.എ സലാം

വയനാടിന് വേണ്ടി ചെലവഴിച്ചു എന്ന പേരിൽ സർക്കാർ കോടതിയിൽ സമർപ്പിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും യഥാർത്ഥ കണക്കുകൾ പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇത് സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യരും ഞെട്ടലോടെ ശ്രവിച്ച വാര്‍ത്തയാണ് വയനാട് ദുരന്തം. എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈയിലെയും ചൂരല്‍മലയിലേയും ദുരിത ബാധിതരോടൊപ്പം ഒരേ മെയ്യും മനസ്സുമായി മനുഷ്യസമൂഹം ഒന്നടങ്കം ചേര്‍ന്ന് നിന്ന അഭിമാനകരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് നാമൊക്കെ സാക്ഷിയായി. എന്നാല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ ഞെട്ടലുളവാക്കുന്നതാണ്. ഇതിനോട് അത്യന്തം വൈകാരികമായി അല്ലാതെ പ്രതികരിക്കാനാവില്ല. സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ പോലും ദുരിതബാധിതര്‍ക്കായി നിറമനസ്സോടെ നല്‍കിയ കുരുന്നു മനസ്സുകളുടെ ആര്‍ദ്രതയെ പോലും പുഛിക്കുന്ന കൊടുംക്രൂരതയാണ് സര്‍ക്കാര്‍ കാണിച്ചത്. – അദ്ദേഹം പറഞ്ഞു.
ക്യാമ്പിലുളളവരുടെ വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ. ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ വസ്ത്രം നല്‍കിയാലും ഈ കണക്ക് ശരിയാവില്ല. ക്യാമ്പുകളില്‍ ഭക്ഷണത്തിന് 8 കോടി. സ്വര്‍ണംപൂശിയ ഭക്ഷണ സാധനങ്ങളാണോ സര്‍ക്കാര്‍ അവിടെ വിളമ്പിയത് ?. വളണ്ടിയര്‍മാര്‍ക്ക് റെയിന്‍ കോട്ടും കുടയും വാങ്ങിയതിന് 3 കോടി. ഇതെല്ലാം തികച്ചും സൗജന്യമായി ലഭിച്ചതാണെന്ന് മാത്രമല്ല, ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അവിടെ സുലഭമാണെന്നും ഇവയുടെ ശേഖരണം നിര്‍ത്തി വെച്ചതായും അറിയിച്ച് കൊണ്ടുളള പോസ്റ്റ് ഇപ്പോഴും വയനാട് കളക്ടറുടെ സോഷ്യല്‍ മീഡിയ വാളില്‍ കിടപ്പുണ്ട്.
പ്രതിഫലേച്ഛ കൂടാത മൃതദേഹ സംസ്കരണമടക്കം രാപ്പകല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 1300 വൈറ്റ്ഗാര്‍ഡ് അംഗങ്ങളടക്കമുളള വളണ്ടിയര്‍മാര്‍.
ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും സമാഹരിച്ച് ചുരം കയറിയ കേരളത്തിനകത്തും പുറത്തുമുളള ആയിരക്കണക്കിന് ഉദാരമനസ്കര്‍, ഇവരുടൊയെക്കെ ത്യാഗത്തിന് കോടികളുടെ വിലയിട്ട് അപഹരിച്ച പണം എവിടേക്കാണ് പോയതെന്ന് സര്‍ക്കാരിനെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ- പി എം എ സലാം പറഞ്ഞു.
kerala
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. ബെയ്‌ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.
kerala
കോഴിക്കോട് തീപിടിത്തം; ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.
ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
kerala
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍
അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്.

മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. മെസ്സി എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാന്‍ പറഞ്ഞു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറിലായിരിക്കും അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്. ഫുട്‌ബോള്‍ മത്സരം നടത്തിയാല്‍ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ടീം എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നല്‍കുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മന്ത്രി പറഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്.
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india2 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
kerala2 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
crime2 days ago
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala2 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും