Connect with us

kerala

ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള; സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കും: പി.എം.എ സലാം

Published

on

വയനാടിന് വേണ്ടി ചെലവഴിച്ചു എന്ന പേരിൽ സർക്കാർ കോടതിയിൽ സമർപ്പിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും യഥാർത്ഥ കണക്കുകൾ പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇത് സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യരും ഞെട്ടലോടെ ശ്രവിച്ച വാര്‍ത്തയാണ് വയനാട് ദുരന്തം. എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈയിലെയും ചൂരല്‍മലയിലേയും ദുരിത ബാധിതരോടൊപ്പം ഒരേ മെയ്യും മനസ്സുമായി മനുഷ്യസമൂഹം ഒന്നടങ്കം ചേര്‍ന്ന് നിന്ന അഭിമാനകരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് നാമൊക്കെ സാക്ഷിയായി. എന്നാല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ ഞെട്ടലുളവാക്കുന്നതാണ്. ഇതിനോട് അത്യന്തം വൈകാരികമായി അല്ലാതെ പ്രതികരിക്കാനാവില്ല. സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ പോലും ദുരിതബാധിതര്‍ക്കായി നിറമനസ്സോടെ നല്‍കിയ കുരുന്നു മനസ്സുകളുടെ ആര്‍ദ്രതയെ പോലും പുഛിക്കുന്ന കൊടുംക്രൂരതയാണ് സര്‍ക്കാര്‍ കാണിച്ചത്. – അദ്ദേഹം പറഞ്ഞു.

ക്യാമ്പിലുളളവരുടെ വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ. ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ വസ്ത്രം നല്‍കിയാലും ഈ കണക്ക് ശരിയാവില്ല. ക്യാമ്പുകളില്‍ ഭക്ഷണത്തിന് 8 കോടി. സ്വര്‍ണംപൂശിയ ഭക്ഷണ സാധനങ്ങളാണോ സര്‍ക്കാര്‍ അവിടെ വിളമ്പിയത് ?. വളണ്ടിയര്‍മാര്‍ക്ക് റെയിന്‍ കോട്ടും കുടയും വാങ്ങിയതിന് 3 കോടി. ഇതെല്ലാം തികച്ചും സൗജന്യമായി ലഭിച്ചതാണെന്ന് മാത്രമല്ല, ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അവിടെ സുലഭമാണെന്നും ഇവയുടെ ശേഖരണം നിര്‍ത്തി വെച്ചതായും അറിയിച്ച് കൊണ്ടുളള പോസ്റ്റ് ഇപ്പോഴും വയനാട് കളക്ടറുടെ സോഷ്യല്‍ മീഡിയ വാളില്‍ കിടപ്പുണ്ട്.

പ്രതിഫലേച്ഛ കൂടാത മൃതദേഹ സംസ്കരണമടക്കം രാപ്പകല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 1300 വൈറ്റ്ഗാര്‍ഡ് അംഗങ്ങളടക്കമുളള വളണ്ടിയര്‍മാര്‍.
ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും സമാഹരിച്ച് ചുരം കയറിയ കേരളത്തിനകത്തും പുറത്തുമുളള ആയിരക്കണക്കിന് ഉദാരമനസ്കര്‍, ഇവരുടൊയെക്കെ ത്യാഗത്തിന് കോടികളുടെ വിലയിട്ട് അപഹരിച്ച പണം എവിടേക്കാണ് പോയതെന്ന് സര്‍ക്കാരിനെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ- പി എം എ സലാം പറഞ്ഞു.

kerala

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്.

Published

on

ഇടുക്കി വണ്ടിപ്പെരിയാറിൽ സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും ആംബുലൻസിൽ വരുന്ന വഴി ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു. ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്. ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് (40) മരിച്ചത്. കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ നാട്ടിലേക്ക് വന്നത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ഇവർ കുമളിയിൽ എത്തിയപ്പോൾ ചായ കുടിക്കാനായി ആംബുലൻസ് നിർത്തി. ആ സമയത്ത് ജോബിനും പ്രഭുവും ചേർന്ന് തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്‍റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്‍റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഒഴിച്ച് കഴിക്കുകയായിരുന്നു.

തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Continue Reading

crime

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്നു; ഭർത്താവ് ഒളിവിൽ

ഇന്ന് വൈകീട്ടാണ് സംഭവം.

Published

on

കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ടാണ് സംഭവം. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.

Continue Reading

kerala

മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയത്; എം.എം ഹസ്സന്‍

മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയതെന്നും ഹസ്സന്‍ പ്രതികരിച്ചു.

Published

on

രണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച സജി ചെറിയാനെതിരായ വിധിയില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഭരണഘടനെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന്‍ രാജി വെക്കണമെന്ന് എം എം ഹസ്സന്‍ പറഞ്ഞു.

മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയതെന്നും ഹസ്സന്‍ പ്രതികരിച്ചു. പുനരന്വേഷണം നടക്കട്ടെ. എന്നാല്‍ സജി ചെറിയാന് രാജി വെക്കേണ്ടി വരും. പ്രതിഷേധത്തിനില്ലയെന്നും കോടതി വിധി വരട്ടെയെന്നും ഹസ്സന്‍ പറഞ്ഞു.

അതെസമയം ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്തും യുഡിഎഫ് വിജയിക്കുമെന്നും എല്‍ഡിഎഫ് നടത്തിയത് തരംതാണ വര്‍ഗീയ പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending