Connect with us

kerala

അവധിക്കാലത്ത് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്

Published

on

സ്‌കൂൾ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകർന്ന് നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെ കുട്ടികൾക്ക് റോഡ് സുരക്ഷാ സന്ദേശം പകർന്ന് നൽകുന്നത്.

തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉൾക്കൊള്ളിച്ച പോസ്റ്ററുകൾ വിവിധ ക്ലബുകൾക്ക് കൈമാറി. ക്ലബുകളുടെ സഹകരണത്തോടെ കളിസ്ഥലങ്ങൾ, ക്ലബ് പരിസരങ്ങൾ, പ്രധാന ടൗണുകൾ എന്നിവിടങ്ങളിൽ ഇവ പ്രദർശിപ്പിച്ച് കുട്ടികളിലും പൊതുജനങ്ങളിലും സുരക്ഷാ സന്ദേശം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർക്ക് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ റോഡ് സുരക്ഷാപ്രദർശന പോസ്റ്റർ കൈമാറി നിർവഹിച്ചു. കക്കാട് ടി.എഫ്.സി ക്ലബ്, കൊളപ്പുറം നവ കേരള ക്ലബ്, അരിപ്പാറ കളിക്കളം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, ചെനക്കൽ, തെന്നല റിയൽ യൂത്ത് സെന്റർ തുടങ്ങി താലൂക്കിലെ വിവിധ ഭാഗത്തെ ക്ലബുകൾക്ക് ആദ്യഘട്ടത്തിൽ പോസ്റ്റർ കൈമാറി. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, മങ്ങാട്ട് ഷൗക്കത്തലി, പോക്കാട്ട് അബ്ദുറഹ്‌മാൻ, ഒ സി ബഷീർ അഹമ്മദ്, പി കെ സൽമാൻ തെന്നല, യാക്കൂബ് അരിപ്പാറ, അഫ്‌സൽ, മുഹമ്മദ് അലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.

kerala

ഗാന്ധിനഗർ നഴ്സിങ് കോളേജ് റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽ ജിത്ത്,  രാഹുൽ രാജ്, വിവേക് എന്നിവരാണ് പ്രതികൾ.

Published

on

കോട്ടയം ഗവൺമെൻ്റ് നേഴ്സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് അഞ്ച് പ്രതികളുടെയും ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽ ജിത്ത്,  രാഹുൽ രാജ്, വിവേക് എന്നിവരാണ് പ്രതികൾ.

പ്രതികളായ അഞ്ചു വിദ്യാർഥികളുടെ തുടർ പഠനം വിലക്കാൻ നഴ്സിങ് കൗൺസിൽ തീരുമാനിച്ചിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ, ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡൻ്റെ ചുമതലയുള്ള അധ്യാപകൻ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

ഒന്നാം വർഷ ബിരുദ വിദ്യാർഥികളെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേർസ് ഉപദ്രവിച്ചത്.

Continue Reading

crime

സഹപാഠികളുടെ ആക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

Published

on

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു.നഞ്ചക് കൊണ്ടുള്ള അടിയിൽ പരുക്കേറ്റതാവാമെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അഞ്ച് വിദ്യാർത്ഥികളാണ് ഷഹബാസിന്റെ മരണത്തിൽ കസ്റ്റഡിയിലായിരിക്കുന്നത്. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.

മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത്. വട്ടം ചേർന്നായിരുന്നു ഷഹബാസിനെ അവർ കൈവശമുണ്ടായിരുന്ന നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുപയോഗിച്ച് മർദ്ദിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

അതേസമയം, വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി.ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. ഇവർക്ക് ഈ വർഷത്തെ SSLC പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും.മുതിർന്നവർ ഈ സംഘർഷത്തിൽ പങ്കാളികളായിട്ടുണ്ട് എന്നാണ് ഷഹബാസിന്റെ രക്ഷിതാക്കളുടെ ആരോപണം.

Continue Reading

crime

മദ്യലഹരിയില്‍ പാളത്തില്‍ കിടന്നു; ജീവന്‍ രക്ഷിച്ചയാളെ ഇരുപതുകാരന്‍ വെട്ടിക്കൊന്നു

ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി (20)യെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി പതിനൊന്നരയോടെ പിടികൂടി.

Published

on

മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്നയാളിനെ രക്ഷിച്ച് വീട്ടിലെത്തിച്ച് മടങ്ങിയ യുവാവിനെ ഇരുപതുകാരന്‍ വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി (20)യെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി പതിനൊന്നരയോടെ പിടികൂടി. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് വെട്ടേറ്റത്.

സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ; ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു.

തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ തീവണ്ടിപ്പാതയിലേക്ക് കയറി ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാര്‍ താഴെയിറക്കി. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം മടങ്ങി. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശാസ്താംകോട്ട ഡിവൈഎസ്പി, കിഴക്കേ കല്ലട എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛന്‍. അമ്മ; മണിയമ്മ

Continue Reading

Trending