Connect with us

News

റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്; റേസിങ്ങിനിടെ തലയിടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

അന്താരാഷ്ട്ര സൈക്ലിങ് സമൂഹത്തിന് ശോഭനമായ ഭാവിയുള്ള ഒരു താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര സൈക്ലിസ്റ്റ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Published

on

സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ തലയിടിച്ചുവീണ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് (18) ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക ചാമ്പ്യന്‍ഷിപ്പിനിടെ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. റേസിങ്ങിനിടെ തലയിടിച്ചുവീണ് ഗുരുതരമായി പരിക്കറ്റ ഫററിനെ സൂറിച്ച് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്താരാഷ്ട്ര സൈക്ലിങ് സമൂഹത്തിന് ശോഭനമായ ഭാവിയുള്ള ഒരു താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര സൈക്ലിസ്റ്റ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രയാസമേറിയ ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഫററിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പരിക്കേറ്റ ഫറര്‍ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

സൂറിച്ചില്‍ വ്യാഴാഴ്ച നടന്ന റേസിങ്ങിനിടെ കനത്ത മഴയുണ്ടായിരുന്നു. മത്സരം നടന്നത് മഴയത്തായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഫററിന്റെ കുടുംബം സമ്മതമറിയിച്ചതു പ്രകാരം റേസിങ് ചാമ്പ്യന്‍ഷിപ്പ് തുടരും.

ഈ വര്‍ഷത്തെ സ്വിസ് റോഡ് നാഷണല്‍സ് റേസില്‍ ഉള്‍പ്പെടെ രണ്ട് വെള്ളി മെഡലുകള്‍ നേടിയിരുന്നു താരം.

 

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

india

ഉന്നത പഠനത്തിന്‌ ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു

Published

on

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നത പഠനം നേടാന്‍ ആഗ്രഹിക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടനാ ശില്‍പിയായ അംബേദ്ക്കറെ അപമാനിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. സ്‌കോളര്‍ഷിപ്പ് പദ്ധതി അംബേദ്ക്കര്‍ക്കുള്ള ആദരാഞ്ജലിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

അംബേദ്ക്കര്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഉള്‍പ്പെടെ ഒന്നിലധികം ബിരുദമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രാജ്യത്തെ കുട്ടികള്‍ക്കും സമാനമായ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അംബേദ്ക്കര്‍ക്കെതിരായ അമിത് ഷായുടെ പരാമര്‍ശം താനുള്‍പ്പെടെയുള്ളവരെ വ്രണപ്പെടുത്തിയെന്നും കെജ്രിവാള്‍ പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ആരും തന്നെ അംബേദ്ക്കറെ അപനാമനിക്കുമെന്ന് കരുതിയില്ല. അമിത് ഷായ്ക്കുള്ള മറുപടി കൂടിയാണ് എ.എ.പിയുടെ പ്രഖ്യാപനമെന്നും കെജ്രിവാള്‍ പറഞ്ഞു.

Continue Reading

Trending