Connect with us

kerala

റോഡ് ക്യാമറ: സോഫ്റ്റ് വെയര്‍ തകരാര്‍, നോട്ടീസ് അയക്കുന്നത് മുടങ്ങി

ഇന്നലെ ഉച്ചയോടെ ഉണ്ടായ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Published

on

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സോഫ്റ്റ്വെയറിലെ സങ്കേതിക തകരാര്‍ കാരണം റോഡിലെ എ ഐ ക്യാമറകള്‍ പിടികൂടുന്ന നിയന്ത്രണങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ അയക്കുന്നത് മുടങ്ങി. ഇന്നലെ ഉച്ചയോടെ ഉണ്ടായ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പ് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.

ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ കെല്‌ട്രോണിന്റെ സര്‍വറിലേക്കാണ് ആദ്യം എത്തുക. ഈ ദൃശ്യങ്ങള്‍ പിന്നീട് ജില്ലയിലെ വിവിധ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അയക്കും. ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അനുമതി നല്‍കിയശേഷം ചലാന്‍ രൂപീകരിക്കാനായി ഡല്‍ഹിയിലെ സര്‍വറിലേക്ക് അയക്കും. എന്‍ഐസി ചലാന്‍ രജിസ്റ്റര്‍ ചെയ്തു കെല്‍ട്രോണിന്റെ
സര്‍വറിലേക്ക് തിരിച്ച് അയക്കും. കെല്‍ട്രോണ്‍ ജീവനക്കാരാണ് ചലാന്‍ അയക്കുന്ന ജോലികള്‍ ചെയ്യുന്നത്.

നിയമം ലംഘിക്കുന്നവരെ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് അയക്കുന്ന പ്രവര്‍ത്തനവും തകരാറുകാരണം ആരംഭിക്കാന്‍ ആയിട്ടില്ല. കഴിഞ്ഞദിവസം സംസ്ഥാനത്ത് 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവോഥാന സമിതിയില്‍ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം; ശ്രീനാരായണഗുരുവിന്റെ ആത്മാവ് പൊറുക്കില്ല’: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

വിഷയത്തിൽ ഇടതുപക്ഷ നേതാക്കൾ പ്രതികരിക്കുന്നില്ല.അവർ ഒളിച്ചു കളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു

Published

on

വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറത്തിനെതിരായ പ്രസ്താവനയിൽ പ്രതികരിച്ച് ലീഗ് നേതാവ് ET മുഹമ്മദ് ബഷീർ എം പി. ശ്രീനാരായണഗുരുവിൻ്റെ ആത്മാവ് പൊറുക്കില്ല. നവോഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം.

വിഷയത്തിൽ ഇടതുപക്ഷ നേതാക്കൾ പ്രതികരിക്കുന്നില്ല.അവർ ഒളിച്ചു കളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലാഭം ആകും അവരുടെ താല്പര്യം. മുനമ്പം വിഷയത്തിൽ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ ആണ് ബിജെപി ശ്രമം. വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ബിജെപി ആത്മർത്ഥമായി ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യം. ബില്ലിനെതിരെ ശക്തമായ നിലപാട് നേരത്തെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ നിയമം നടപ്പിലാക്കിയാൽ വഖഫ് സ്വത്തുക്കൾ ബിജെപി സർക്കാരിന് ലഭിക്കുമെന്നും വഖഫ് ബോർഡ്‌ നോക്കുകുത്തിയാകുമെന്നും എം പി അഭിപ്രായപ്പെട്ടു.

Continue Reading

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

kerala

‘വെള്ളാപ്പള്ളിയുടേത് പിണറായിയുടെ നിർദേശപ്രകാരമുള്ള പ്രസംഗം’: പി.വി അന്‍വര്‍

Published

on

മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്. വെള്ളാപ്പള്ളി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും അൻവർ പറഞ്ഞു.

‘നിലമ്പൂരിൽ എൽഡിഎഫിന് വലിയ നഷ്ടങ്ങൾ ഉണ്ടാകും. നേതാക്കന്മാരും അണികളും കൊഴിഞ്ഞു പോകുന്നതിനപ്പുറം വോട്ടിങ് ശതമാനത്തിൽ സിപിഎമ്മിന്റെ നടുവൊടിയുന്നത് നിലമ്പൂരിൽ കാണാം. പിണറായിസത്തിനെതിരായ ശക്തമായ ജനവികാരം നിലമ്പൂരിൽ ഉണ്ടാകും. യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും അൻവർ പറഞ്ഞു.

Continue Reading

Trending