Culture
ഭീമമായ ഭൂരിപക്ഷവുമായി ദിനകരന്; സര്ക്കാര് മൂന്ന് മാസത്തിനകം വീഴുമെന്നും വിമത നേതാവ്

ചെന്നൈ: ആര്.കെ നഗര് ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്.
ചിഹ്നവും പാര്ട്ടിയുമല്ല. തെരഞ്ഞെടുപ്പില് ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്.കെ നഗര് ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്ത്ഥി കൂടിയായാ ടി.ടി.വി ദിനകരന് വ്യക്തമാക്കി.
ആര്.കെ നഗറിലെ തെരഞ്ഞെടുപ്പില് ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന് രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
I firmly believe that it is time for this government to go, and in the coming 3 months you will see this government go: TTV Dhinakaran in Madurai #RKNagarByPoll pic.twitter.com/v5uhgQ6T3J
— ANI (@ANI) December 24, 2017
#RKNagarByPoll – The people of RK Nagar are reflecting the mindset of the people of Tamil Nadu: TTV Dinakaran
LIVE: https://t.co/TMFD26MDBh pic.twitter.com/ed3fJFD7Eg
— News18 (@CNNnews18) December 24, 2017
ഭാവിലക്ഷ്യം തമിഴ്നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു വ്യക്തമാക്കിയ ദിനകരന് തമിഴ്നാട് സര്ക്കാറിനെതിരായ ജനവിധിയാണ് ആര്കെ നഗര് തെരഞ്ഞെടുപ്പു ഫലത്തില് പ്രതിഫലിക്കുന്നതെന്നും പറഞ്ഞു
മൂന്നുമാസത്തിനുള്ളില് എടപ്പാടി കെ. പളനിസാമി-ഒ. പനീര്സെല്വം (ഇപിഎസ്-ഒപിഎസ്) സഖ്യത്തിന്റെ സര്ക്കാര് താഴെവീഴുമെന്നും ദിനകരന് മുന്നറിയിപ്പു നല്കി.
ആര്.കെ നഗറില് സ്വതന്ത്ര സ്ഥാനാര്ഥിയായാണ് ദിനകരന് മത്സരിച്ചത്. അതിനിടെ ദിനകരന്റെ ഭൂരിപക്ഷം 36000 കടന്നു. എ.ഐ.ഡിഎംകെയുടെ ഇ മധുസാദനന് ആണ് രണ്ടാമത്. ഡിഎംകെ സ്ഥാനാര്ഥി മരുധുഗണേഷ് മൂന്നാം സ്ഥാനത്താണ്. അതേസമയം ബിജെപി നോട്ടെക്കും പിന്നിലായി. അയിരത്തിലധികം വോട്ടുകളാണ് നോട്ട നേടിയത്.
അമ്മയുടെ പിന്ഗാമി ആരാണെന്ന് ഇപ്പോള് ആര്കെ നഗറിലെ ജനങ്ങള് വിധിയെഴുതിയിരിക്കുന്നു. ഞങ്ങളാണു യഥാര്ഥ അണ്ണാഡിഎംകെ, ദിനകരന് വ്യക്തമാക്കി.
അതേസമയം കടുത്ത തോല്വി ഏറ്റുവാങ്ങിയ ഇപിഎസ്-ഒപിഎസ് സഖ്യത്തെ പരിഹസിക്കാനും ദിനകരന് മടിച്ചില്ല. രണ്ടില ചിഹ്നവുമായി മത്സരിച്ചിട്ടും ഇ. മധുസൂദന് ഏറ്റുവാങ്ങിയ കടുത്ത തോല്വി തോല്വി യഥാര്ഥ അണ്ണാഡിഎംകെ ഞങ്ങളാണെന്നാണു വ്യക്തമാക്കുന്നത് . എം.എന്. നമ്പ്യാര്ക്കും പി.എസ്. വീരപ്പയ്ക്കും രണ്ടില ചിഹ്നം കൊടുത്താല് ആരെങ്കിലും വോട്ടുചെയ്യുമോ? എന്നും ദിനകരന് പരിഹസിച്ചു. എംജിആറിനെതിരെ ഒട്ടേറെ സിനിമകളില് വില്ലന് കഥാപാത്രമായിരുന്നു എം.എന്. നമ്പ്യാര്.
Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര് ആന്ഡ് മിസ്സിസ് ബാച്ചിലര്’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര് ആന്ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്മാതാക്കള്. ചിത്രം മേയ് 23 ന് തിയറ്ററില് എത്തുമെന്ന് സ്ഥിരീകരിച്ച് നിര്മാതാക്കള്.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല് വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന് ദീപു കരുണാകരനും തമ്മില് ചെറിയ തര്ക്കവും ഉണ്ടായിരുന്നു. എന്നാല്, പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല് മാധവ്, സോഹന് സീനുലാല്, ബിജു പപ്പന്, ദീപു കരുണാകരന്, ദയാന ഹമീദ് എന്നിവര് ചിത്രത്തില് അഭിനയിക്കുന്നുണ്ട്. ഹൈലൈന് പിക്ചേഴ്സിന്റെ ബാനറില് പ്രകാശ് ഹൈലൈന് ആണ് മിസ്റ്റര് & മിസിസ് ബാച്ചിലര് നിര്മിക്കുന്നത്. തിരക്കഥ എഴുതിയത് അര്ജുന് ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
kerala2 days ago
ഹോട്ടലില് മോഷ്ടിക്കാന് എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്, പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന് നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില് വാങ്ങും
-
News3 days ago
യുഎസില് ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല് എംബസി ജീവനക്കാര് കൊല്ലപ്പെട്ടു
-
kerala3 days ago
ഫുട്ബോള് മത്സരത്തിനിടെ തര്ക്കം; യുവാവിന് നേരെ ക്രൂരമര്ദനം
-
kerala2 days ago
ഓപ്പറേഷന് സിന്ദൂര്; രാജ്യത്തിന്റെ നയം വിശദീകരിക്കാന് ഇന്ത്യന് സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര് എംപിയും