world
റഷ്യയില്‍ അട്ടിമറി നീക്കം; പുട്ടിന്‍ റഷ്യ വിട്ടതായി അഭ്യൂഹം
ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്.

റഷ്യയുടെ തെക്കുഭാഗത്ത് വാഗ്നര്‍ കൂലിപ്പട്ടാളം നടത്തിയ സൈനികനീക്കത്തില്‍ അതിര്‍ത്തിയിലെ റഷ്യന്‍ സേനാകേന്ദ്രങ്ങള്‍ പിടിച്ചെടുത്തു. ക്രിമിയപിടിച്ചെടുത്ത 2014 കാലത്ത് റഷ്യ ഉണ്ടാക്കിയ സേനയാണ് വാഗ്നര്‍ സേന. ഇവരുടെ തലവന്‍ യെവ്ഗിനി പ്രിഗോശ് സേനയെ മോസ്‌കോ ലക്ഷ്യമാക്കി തിരിച്ചുവിട്ടതായും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നാടുവിട്ടതായും പ്രചാരണമുണ്ട്. എന്നാല്‍ അതൊരു തെറ്റായ വാര്‍ത്തയാണെന്നാണ് റഷ്യയുടെ ഔദ്യോഗികവിശദീകരണം. പലസ്ഥലത്തും വാഗ്നര്‍ സേന കുഴിബോംബുകള്‍ സ്ഥാപിച്ചതായും സേനയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പറയുന്നു. ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്. എന്നാല്‍ അടുത്തിടെ യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ടും തര്‍ക്കം ഉടലെടുത്തിരുന്നു.
എന്നാല്‍ സംഭവവികാസം യൂറോപ്പും അമേരിക്കയും സസൂക്ഷ്മം വീക്ഷിക്കുകയാണ്. ക്രിമിയയെയും യുക്രൈനെയും പിന്തുണക്കുന്ന നിലപാടാണ് അവരെടുത്തിരിക്കുന്നത്. നിലപാടില്‍ മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നീക്കത്തിന് പിന്നില്‍ അമേരിക്കയാണെന്ന ശ്രുതിയും ശക്തമാണ്. അമേരിക്കയും യൂറോപ്പും യുക്രൈന്‍ യുദ്ധം കാരണം നിര്‍ത്തിവെച്ച റഷ്യയില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതി ഇപ്പോള്‍ നടത്തുന്നത് ഇന്ത്യ മുഖേനയാണ്. ഇരുഭാഗത്തും നിലയുറപ്പിക്കുന്ന നിലപാടാണ് ഇന്ത്യയുടേത്. ഇതാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഇന്ത്യാപ്രീതിക്ക് കാരണവും. എന്നാല്‍ അമേരിക്കന്‍ ചേരിയിലേക്ക് ഇന്ത്യ പൂര്‍ണമായും നീങ്ങുന്നത് നമ്മുടെ പരമ്പരാഗത നയത്തിനെതിരാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. റഷ്യന്‍ വിമതരുടെ കാര്യത്തില്‍ ഇന്ത്യ നയം വ്യക്തമാക്കിയിട്ടുമില്ല.
News
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
ചിലരെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്തി, വീണ്ടും ആളുകള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറയുന്നു.

ലിവര്‍പൂള്‍ എഫ് സി പ്രീമിയര്‍ ലീഗ് വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ ഇടിച്ചുകയറിയ അപകടത്തില്‍ കുട്ടികളടക്കം അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തില്‍ കാര്‍ ഒടിച്ചിരുന്ന 53 വയസുകാരനായ ബ്രീട്ടീഷ് പരൗരന്‍ അറസ്റ്റിലായി.
കാറിനടിയില്‍പ്പെട്ട ഒരു കുട്ടിയുള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ നാല് കുട്ടികളുണ്ട്. ഇതില്‍ ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ 20-ാമത് ടോപ്പ്-ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി നടന്ന ഓപ്പണ്‍-ടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്.
തെരുവില്‍ അണിനിരന്ന ആരാധകര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ചിലരെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്തി, വീണ്ടും ആളുകള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറയുന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ രോഷാകുലരായ ജനം ഡ്രൈവര്‍ക്ക് നേരെ തിരിഞ്ഞെങ്കിലും പോലീസ് ഇടപെട്ട് ഇവരെ മാറ്റുകയായിരുന്നു.
News
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
ഹമാസ് പ്രതിനിധികളും യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

ഗസ്സയിലെ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് യുഎസ് മുന്നോട്ട് വെച്ചത്. രണ്ട് ഘട്ടങ്ങളിലായി ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുകയും, ഇതിന് പകരമായി 10 ബന്ദികളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വിട്ടുനല്‍കാമെന്നാണ് കരാറില്‍ പറയുന്നത്. തുടക്കത്തില്‍ അഞ്ച് ഇസ്രാഈലി ബന്ദികളെയും ബാക്കി അഞ്ചുപേരെ 60-ാം ദിവസവുമാണ് വിട്ടയക്കുക.
ഹമാസ് പ്രതിനിധികളും യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടയിലും ഗസ്സയില്‍ ഇസ്രാഈലിന്റെ വംശഹത്യ തുടരുകയാണ്. സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 36 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
News
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്‍
ബ്രിട്ടണിലെ ജയിലുകളിലെ എണ്ണം കുറക്കുക എന്ന ഉദ്ദേശ്യം കൂടി പദ്ധതിക്ക് പിന്നിലുണ്ട്.

ബ്രിട്ടനില്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താന്‍ തീരുമാനം. രണ്ട് മേഖലകളിലായി 20 ജയിലുകളില്‍ രാസ ഷണ്ഡീകരണം (chemical castration)നടത്തും. എന്നാല്‍ നിയമം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് സ്റ്റേറ്റ് സെക്രട്ടറി ഷബാന മഹ്‌മൂദ് പറഞ്ഞു. രാസ ഷണ്ഡീകരണം വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് 60% വരെ കുറയ്ക്കാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും ഷബാന മഹ്‌മൂദ് പറഞ്ഞു.
ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടണിലെ ജയിലുകളിലെ എണ്ണം കുറക്കുക എന്ന ഉദ്ദേശ്യം കൂടി പദ്ധതിക്ക് പിന്നിലുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയില്‍ ജനസംഖ്യ ഇരട്ടിയായതായാണ് കണക്കുകള്‍.
ലൈംഗീകാധികാര മനോഭാവവും അമിതാസക്തിയും ഉള്ളവരില്‍ മരുന്നുകളിലൂടെ നല്‍കുന്ന രാസ ഷണ്ഡീകരണം വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. മരുന്നുകള്‍ ഉപയോഗിച്ച് ലൈംഗികമായ ഉത്തേജനം കുറക്കുന്ന രീതിയെയാണ് രാസഷണ്ഡീകരണം എന്ന് പറയുന്നത്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കനത്ത മഴ; 6 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി